മേയ് 1 മുതൽ 12 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന ഷാർജ കുട്ടികളുടെ വായനോത്സവം ആഗോള സാഹിത്യസംഗമ വേദിയാകും. ഒട്ടേറെ എഴുത്തുകാരും പ്രഭാഷകരുമാണ് 'വൺസ് അപോൺ എ ഹീറോ'

മേയ് 1 മുതൽ 12 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന ഷാർജ കുട്ടികളുടെ വായനോത്സവം ആഗോള സാഹിത്യസംഗമ വേദിയാകും. ഒട്ടേറെ എഴുത്തുകാരും പ്രഭാഷകരുമാണ് 'വൺസ് അപോൺ എ ഹീറോ'

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേയ് 1 മുതൽ 12 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന ഷാർജ കുട്ടികളുടെ വായനോത്സവം ആഗോള സാഹിത്യസംഗമ വേദിയാകും. ഒട്ടേറെ എഴുത്തുകാരും പ്രഭാഷകരുമാണ് 'വൺസ് അപോൺ എ ഹീറോ'

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ മേയ് 1 മുതൽ 12 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന ഷാർജ കുട്ടികളുടെ വായനോത്സവം ആഗോള സാഹിത്യസംഗമ വേദിയാകും. ഒട്ടേറെ  എഴുത്തുകാരും പ്രഭാഷകരുമാണ് 'വൺസ് അപോൺ എ ഹീറോ' എന്ന പ്രമേയത്തിൽ ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബിഎ) സംഘടിപ്പിക്കുന്ന ഉത്സവത്തിലെത്തിച്ചേരുക. പ്രഭാഷണങ്ങൾ കൂടാതെ, സദസ്സിനെ ആകർഷിക്കുന്ന ചർച്ചകളും  ശിൽപശാലകളും അരങ്ങേറും. 

 ∙ 25 രാജ്യങ്ങളിൽ നിന്നായി 190 അതിഥിക‍ൾ
ലോകപ്രശസ്ത അമേരിക്കൻ കാർട്ടൂണിസ്റ്റും കുട്ടികളുടെ പുസ്തകങ്ങള്‍ക്ക് വേണ്ടി ചിത്രങ്ങൾ വരയ്ക്കുകയും ചെയ്യുന്ന ജെറി ക്രാഫ്റ്റാണ് ഈ കൂട്ടത്തിൽ മുന്നിൽ. മെക്സിക്കൻ– അമേരിക്കൻ ചിത്രകാരൻ റൗൾ ദ് തേർഡാനാണ് മറ്റൊരു പ്രമുഖൻ. കൂടാതെ, അമേരിക്കൻ പാത്തോളജിസ്റ്റും ന്യൂറോ സയന്‍റിസ്റ്റുമായ ഡോ. കരോലിൻ ലീഫ്, മലേഷ്യയിൽ നിന്ന് സ്റ്റാസി സി.ബൗവർ, യിങ് യാങ്, ഡേവിഡ് ചെക്ക് ലിങ് എൻഗോ, ലിയ ഷാൽവാഷ്വിലി, ഡോ. അൽ ജോൺസ്, മംമ്ത നൈനി, സോഹിനി മിത്ര, കാത്തി ക്യാമ്പർ, ജോവാൻ സ്റ്റെയർ, ടോയിൻ അകന്നി, ദീബ സർഗർപൂർ, ലിയാം കെല്ലി എന്നിവരും എത്തിച്ചേരും. അറബ് ലോകത്ത് നിന്ന് സിറിയൻ വിദ്യാഭ്യാസ വിചക്ഷണൻ ഡോ.താലിബ് ഉംറാൻ, അൾജീരിയൻ പണ്ഡിതൻ ഡോ.അൽ െഎദ് ജിലൂലി, ഒമാനി കവി വഫാ അൽ ഷംസി എന്നിവർ സാന്നിധ്യമറിയിക്കും. ഇന്ത്യയിൽ നിന്ന് എഴുത്തുകാർ ആരെങ്കിലും എത്തുന്നുണ്ടോ എന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുൻവർഷങ്ങളിൽ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി സുധാ മൂർത്തിയുൾപ്പെടെ ചിലർ പങ്കെടുത്തിരുന്നു.

ADVERTISEMENT

75 രാജ്യങ്ങളിൽ നിന്നുള്ള 470 പ്രസാധകരും പങ്കെടുക്കും. 1,400 കലാ സാംസ്കാരിക വിനോദ പരിപാടികൾ 12 ദിവസങ്ങളിലായി നടക്കുന്ന വായനോത്സവത്തിൽ 1,400 കലാ സാംസ്കാരിക വിനോദ പരിപാടികൾ അരങ്ങേറും. ഇതിന് മുന്നോടിയായി ഈ മാസം 27, 28 തീയതികളിൽ പുസ്തക വിൽപനക്കാരുടെ സമ്മേളനം നടക്കും. ബുക്ക് സെല്ലേഴ്‌സ് കോൺഫറൻസ് പുസ്തക വിൽപ്പനക്കാരെയും വിതരണക്കാരെയും പ്രസാധകരെയും ഒരുമിച്ച് കൊണ്ടുവരുമെന്ന് അധികൃതർ പറഞ്ഞു. മേഖലയിലും ലോകത്തെങ്ങുമുള്ള ബിസിനസ് പ്രശ്‌നങ്ങൾ ചർച്ച ചെയ്യും. ഷാർജ ആനിമേഷൻ കോൺഫറൻസിന്‍റെ (എസ്എസി) രണ്ടാം പതിപ്പും മേയ് 1 മുതൽ സംഘടിപ്പിക്കും. പ്രശസ്ത ആനിമേറ്റർമാർ, കലാകാരന്മാർ, എഴുത്തുകാർ, ചിന്തകർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണിത്. മറ്റ് വ്യവസായ പ്രമുഖരും പങ്കെടുക്കും. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമിയുടെ പിന്തുണയോടെ ഫാമിലി അഫയേഴ്സ് സുപ്രീം കൗൺസിൽ ചെയർപേഴ്സൻ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. 

∙ 30 പ്രഭാഷകർ; വൈവിധ്യമാർന്ന വിഷയങ്ങൾ
വായനോത്സവത്തിൽ 30 പ്രഭാഷകർ വിവിധ വിഷയങ്ങളിൽ പ്രസംഗിക്കും. കൂടാതെ 50 ചർച്ചകളും ഉണ്ടായിരിക്കുന്നതാണ്.  നാടകങ്ങൾ, ഷോകൾ, തത്സമയപരിപാടികൾ, എഴുത്തുകാരുമായുള്ള അഭിമുഖം തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവയാണ്. 12 രാജ്യങ്ങളിൽ നിന്നുള്ള 19 നാടകസംഘങ്ങളാണ് എത്തുക. 

ADVERTISEMENT

∙ ശില്പശാലകൾ, ചർച്ചകൾ
ശിൽപശാലകൾ, ചർച്ചകൾ എന്നിവയടക്കം 132 പരിപാടികൾ വായനോത്സവത്തിൽ നടക്കും. 3ഡി മോണലിങ്, അനിമേഷൻ, കാരക്ടർ ക്രിയേഷൻ, കോമിക്സ് പോപ് ആർട്, കോസ്പ്ലേ ഹെൽമെറ്റ്സ് എന്നിവയിൽ പങ്കുചേരാൻ കുട്ടികൾക്ക് അവസരം ലഭിക്കും. 

∙ കുക്കറി ഷോ; ഇന്ത്യയിൽ നിന്ന് നന്ദിത അയ്യർ
കൂടാതെ, കുക്കറി കോർണറിൽ 12 രാജ്യങ്ങളിൽ നിന്നുള്ള 25 ഷെഫുമാർ തത്സമയ പാചകം അവതരിപ്പിക്കും. ഇന്ത്യയിൽ നിന്ന് നന്ദിത അയ്യരാണ് എത്തുക.

ADVERTISEMENT

∙ ബുക് ഇല്ലസ്ട്രേഷൻ അവാർഡ്
12–ാമത് ഷാർജ കുട്ടികളുടെ ബുക് ഇല്ലസ്ട്രേഷൻ അവാർഡ് ഇതോടൊപ്പം നടക്കും. 48 രാജ്യങ്ങളിൽനിന്നുള്ള 507 എൻട്രികളാണ് ഇതിനായി ഇപ്രാവശ്യം ലഭിച്ചിട്ടുള്ളത്. കൂടാതെ, ഓഡിയോ ബുക്ക് അവാർഡുമുണ്ടായിരിക്കും.

∙ അനിമേഷൻ സമ്മേളനം
അനിമേഷൻ സമ്മേളനം മേയ് 1 മുതൽ 5 വരെ അരങ്ങേറും. 30 ശില്പശാലകൾ, 20 പാനൽ ചർച്ചകൾ, 5 പ്രഭാഷണങ്ങൾ, 5 സംഗീത പരിപാടികൾ അടക്കം 60 പരിപാടികൾ നടക്കും. 12 രാജ്യങ്ങളിലെ 71 പ്രമുഖരാണ് ഇതിന് നേതൃത്വം നൽകുക.

English Summary:

Sharjah Children's Reading Festival