ദുബായ് ∙ നാസയുടെ ഹ്യൂമൻ എക്‌സ്‌പ്ലോറേഷൻ റിസർച് അനലോഗ് ക്യാംപെയിൻ 7 മിഷൻ 2 ൻ്റെ ഭാഗമായി യുഎഇ അനലോഗ് പ്രോഗ്രാമിൻ്റെ രണ്ടാമത്തെ ഉദ്യമത്തിൽ ഷെരീഫ് അൽ റൊമൈത്തിയെ തിരഞ്ഞെടുത്തതായി മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്റർ (എംബിആർഎസ്‌സി) പ്രഖ്യാപിച്ചു. അതിരുകൾ കീഴടക്കുന്ന ബഹിരാകാശ പര്യവേക്ഷണത്തിനായുള്ള യുഎഇയുടെ

ദുബായ് ∙ നാസയുടെ ഹ്യൂമൻ എക്‌സ്‌പ്ലോറേഷൻ റിസർച് അനലോഗ് ക്യാംപെയിൻ 7 മിഷൻ 2 ൻ്റെ ഭാഗമായി യുഎഇ അനലോഗ് പ്രോഗ്രാമിൻ്റെ രണ്ടാമത്തെ ഉദ്യമത്തിൽ ഷെരീഫ് അൽ റൊമൈത്തിയെ തിരഞ്ഞെടുത്തതായി മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്റർ (എംബിആർഎസ്‌സി) പ്രഖ്യാപിച്ചു. അതിരുകൾ കീഴടക്കുന്ന ബഹിരാകാശ പര്യവേക്ഷണത്തിനായുള്ള യുഎഇയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ നാസയുടെ ഹ്യൂമൻ എക്‌സ്‌പ്ലോറേഷൻ റിസർച് അനലോഗ് ക്യാംപെയിൻ 7 മിഷൻ 2 ൻ്റെ ഭാഗമായി യുഎഇ അനലോഗ് പ്രോഗ്രാമിൻ്റെ രണ്ടാമത്തെ ഉദ്യമത്തിൽ ഷെരീഫ് അൽ റൊമൈത്തിയെ തിരഞ്ഞെടുത്തതായി മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്റർ (എംബിആർഎസ്‌സി) പ്രഖ്യാപിച്ചു. അതിരുകൾ കീഴടക്കുന്ന ബഹിരാകാശ പര്യവേക്ഷണത്തിനായുള്ള യുഎഇയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ നാസയുടെ ഹ്യൂമൻ എക്‌സ്‌പ്ലോറേഷൻ റിസർച്ച് അനലോഗ് ക്യാംപെയ്ൻ 7 മിഷൻ 2ന്റെ ഭാഗമായി യുഎഇ അനലോഗ് പ്രോഗ്രാമിന്റെ രണ്ടാമത്തെ ഉദ്യമത്തിൽ ഷെരീഫ് അൽ റൊമൈത്തിയെ തിരഞ്ഞെടുത്തതായി മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) പ്രഖ്യാപിച്ചു. അതിരുകൾ കീഴടക്കുന്ന ബഹിരാകാശ പര്യവേക്ഷണത്തിനായുള്ള യുഎഇയുടെ ശ്രമങ്ങളുടെ മറ്റൊരു സുപ്രധാന ചുവടുവയ്പ് അടയാളപ്പെടുത്തിക്കൊണ്ട് ഹെറ ആവാസവ്യവസ്ഥയിലുള്ള യുഎഇ അനലോഗ് പ്രോഗ്രാമിലേയ്ക്ക് ഷെരീഫ് അൽ റൊമൈത്തിയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എംബിആർഎസ് സിഡയറക്ടർ ജനറൽ സലേം ഹുമൈദ് അൽമറി പറഞ്ഞു.  ഈ ദൗത്യം, ശാസ്ത്രീയ ഗവേഷണങ്ങളും നാസയുമായുള്ള രാജ്യാന്തര സഹകരണവും സമന്വയിപ്പിക്കുന്നു. ഭൂമിയിലെ പരീക്ഷണങ്ങളിലൂടെ ദീർഘകാല ബഹിരാകാശ യാത്രയുടെ ശാരീരികവും മാനസികവുമായ വെല്ലുവിളികളെക്കുറിച്ചുള്ള നമ്മുടെ ധാരണയെ തിരുത്താൻ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

∙ പൈലറ്റാണ്, അൽ റൊമൈത്തി
ഒന്നിലേറെ എയർബസ്, ബോയിങ് വിമാനങ്ങളിൽ 9,000-ത്തിലധികം ഫ്ലൈറ്റ് മണിക്കൂർ ഉൾപ്പെടെ എയർലൈൻ വ്യവസായത്തിൽ 16 വർഷത്തിലേറെ പരിചയമുള്ള പൈലറ്റാണ് അൽ റൊമൈത്തി. യുഎഇ അനലോഗ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപ് അദ്ദേഹം ബോയിങ് 777, 787 വിമാനങ്ങളിൽ ക്യാപ്റ്റനായിരുന്നു. വ്യോമയാനത്തിലെ അദ്ദേഹത്തിന്റെ വൈദഗ്ധ്യവും നേതൃത്വവുമാണ് ഈ അപൂർവാവസരത്തിലേയ്ക്ക് എത്തിച്ചത്.

ADVERTISEMENT

യഥാക്രമം എയ്‌റോസ്‌പേസ്, ഏവിയേഷൻ മാനേജ്‌മെൻ്റ്, സുരക്ഷാ സംവിധാനങ്ങൾ, ബഹിരാകാശ പ്രവർത്തനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അൽ റൊമൈത്തിക്ക് എയ്‌റോസ്‌പേസ് എൻജിനീയറിങ്ങിൽ ബിരുദവും എംബ്രി-റിഡിൽ എയ്‌റോനോട്ടിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മൂന്ന് ബിരുദാനന്തര ബിരുദവും ഉണ്ട്. സുരക്ഷാ സംവിധാനങ്ങളിലും മാനുഷിക ഘടകങ്ങളിലും വൈദഗ്ധ്യം നേടിയ അദ്ദേഹം അതേ സർവകലാശാലയിൽ നിന്ന് വ്യോമയാനത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി. വ്യോമയാനത്തിൽ ഡോക്ടറേറ്റ് നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും എട്ടാമത്തെ ബിരുദധാരിയും കൂടിയാണ് അദ്ദേഹം. അബുദാബിയിൽ നിന്നുള്ള അൽ റൊമൈത്തി നാസയും എംബിആർഎസ്‌സിയും തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാണ് ഹെറയിൽ ചേരുന്നത്.

∙ 4 പ്രാഥമിക സംഘം
ഭൂമിയെക്കുറിച്ചുള്ള നാല്-ഘട്ട അനലോഗ് പഠനത്തിന്റെ രണ്ടാമത്തേത് മേയ് 10-നാണ് ആരംഭിക്കുക. ജാസൺ ലീ, സ്റ്റെഫാനി നവാരോ, പിയുമി വിജെശേഖര എന്നിവരോടൊപ്പം അൽ റൊമൈത്തിയും അമേരിക്കയിലെ ടെക്‌സാസ് ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്‌പേസ് സെൻ്ററിലെ ഹെറ (HERA) ആവാസവ്യവസ്ഥയിലേയ്ക്ക് കാലെടുത്തുവയ്ക്കുമ്പോൾ അവർക്കൊപ്പം പ്രാഥമിക സംഘത്തിൽ ചേരും. ജൂൺ 24-ന് പുറത്തുകടക്കുന്നതിന് മുൻപ് ടീം 45 ദിവസം താമസിക്കുകയും പ്രവർത്തിക്കുകയും ചെയ്യും.

ADVERTISEMENT

∙ ഹെറയിൽ ഭൂമിയിൽ ബഹിരാകാശ കൂടാരം
ബഹിരാകാശ അവസ്ഥകൾക്ക് സമാനമായ, ഭൂമിയിൽ നിർമിച്ച  സവിശേഷമായ മൂന്ന് നിലകളുള്ള ആവാസവ്യവസ്ഥയാണ് ഹെറ. ചന്ദ്രനിലേയ്ക്കും ചൊവ്വയിലേയ്ക്കും അതിനപ്പുറം ആഴത്തിലുള്ള ബഹിരാകാശ ദൗത്യങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ക്രൂ അംഗങ്ങൾ ഒറ്റപ്പെടൽ, ഏകാന്തവാസം, വിദൂര സാഹചര്യങ്ങൾ എന്നിവയുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് പഠിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നതിനാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്.  വെർച്വൽ റിയാലിറ്റി ഉപയോഗിച്ച് ചൊവ്വയുടെ ഉപരിതലത്തിൽ "നടത്തം" ഉൾപ്പെടെ, റെഡ് പ്ലാനറ്റിലേക്കുള്ള അവരുടെ മാതൃകാ ദൗത്യത്തിലുടനീളം ക്രൂ അംഗങ്ങൾ ശാസ്ത്രീയ ഗവേഷണവും പ്രവർത്തന ചുമതലകളും നിർവഹിക്കും. അവർ ചൊവ്വയ്ക്ക് അടുത്തുവരുമ്പോൾ മിഷൻ കൺട്രോൾ സെൻ്ററിൽ ഓരോ വഴിക്കും അഞ്ച് മിനിറ്റ് വരെ നീണ്ടുനിൽക്കുന്ന ആശയവിനിമയ കാലതാമസം അനുഭവപ്പെടും.

∙ യുഎഇയുടെ ശാസ്ത്രീയ പരീക്ഷണങ്ങൾ
ഭാവിയിലെ ചാന്ദ്ര, ചൊവ്വ പര്യവേക്ഷണ ദൗത്യങ്ങൾ ലക്ഷ്യമിട്ട് മികച്ച ശാസ്ത്രീയ ഗവേഷണം നടത്തുന്ന തിരഞ്ഞെടുത്ത രാജ്യങ്ങളുടെ കൂട്ടത്തിൽ യുഎഇ ഒരു പ്രധാന പങ്കാളിയാണെന്ന് എംബിആർഎസ്‌സി പറഞ്ഞു. നാല് ഘട്ടങ്ങൾ ഉൾക്കൊള്ളുന്ന അനലോഗ് പഠനത്തിൽ ഇവിടെ നടക്കുന്ന 18 മനുഷ്യ ആരോഗ്യ പഠനങ്ങൾ ഉൾപ്പെടുന്നു. ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ അവർ അഭിമുഖീകരിക്കുന്ന അവസ്ഥകളിൽ ക്രൂ അംഗങ്ങളുടെ ശാരീരികവും മാനസികവുമായ പ്രതികരണങ്ങൾ മനസിലാക്കാൻ രൂപകൽപന ചെയ്‌തിരിക്കുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റി (യുഎഇയു), മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ് (എംബിആർയു), അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ഷാർജ (എയുഎസ്) എന്നിവ എംബിആർഎസ്‌സിയുമായി സഹകരിച്ച് ആറ് നിർണായക പഠനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ADVERTISEMENT

ഈ വർഷം ഹെറയിൽ ഒരു അനലോഗ് പഠനത്തിൽ പങ്കെടുക്കുന്ന രണ്ടാമത്തെ ഗ്രൂപ്പിലെ സന്നദ്ധപ്രവർത്തകരുടെ ഭാഗമാണ് അൽ റൊമൈത്തി. ആദ്യ ഘട്ടം കഴിഞ്ഞമാസം (മാർച്ച്) 11-ന് പൂർത്തിയായി. മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങൾ യഥാക്രമം ഈ വർഷം ഓഗസ്റ്റ് 9, നവംബർ 1 തീയതികളിൽ ആരംഭിക്കും.

English Summary:

MBRSC Emirati Pilot Selected as First UAE Crew for NASA’s Simulated Mars Journey for 45 Days