ദുബായ് ∙ ഇന്നലെ (ചൊവ്വ) പുലർച്ചെ പെയ്ത കനത്ത മഴയെ തുടർന്ന് ദുബായിലെ മെട്രോസ്റ്റേഷനുകളിലും വെള്ളപ്പൊക്കം. അൽ നഹ്ദ, ഓൺപാസീവ് മെട്രോ സ്റ്റേഷനുകൾക്കകത്തേക്കാണ് മഴവെള്ളം കുത്തിയൊലിച്ചത്. സ്‌റ്റേഷനു പുറത്തുനിന്നുള്ള വെള്ളം ഇരച്ചുകയറിയത് സർവീസുകൾക്ക് കാര്യമായ തടസ്സമുണ്ടാക്കി. റെഡ് ലൈനിലൂടെയുള്ള ഓൺപാസീവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഇന്നലെ (ചൊവ്വ) പുലർച്ചെ പെയ്ത കനത്ത മഴയെ തുടർന്ന് ദുബായിലെ മെട്രോസ്റ്റേഷനുകളിലും വെള്ളപ്പൊക്കം. അൽ നഹ്ദ, ഓൺപാസീവ് മെട്രോ സ്റ്റേഷനുകൾക്കകത്തേക്കാണ് മഴവെള്ളം കുത്തിയൊലിച്ചത്. സ്‌റ്റേഷനു പുറത്തുനിന്നുള്ള വെള്ളം ഇരച്ചുകയറിയത് സർവീസുകൾക്ക് കാര്യമായ തടസ്സമുണ്ടാക്കി.  

റെഡ് ലൈനിലൂടെയുള്ള ഓൺപാസീവ് മെട്രോ സ്റ്റേഷനിലെ സർവീസ് തടസ്സത്തെക്കുറിച്ച് ദുബായ് മെട്രോ ഉപയോക്താക്കളെ അറിയിക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പ്രസ്താവന പുറത്തിറക്കി. മഴക്കെടുതിയുള്ള സ്റ്റേഷനുകൾക്കിടയിൽ യാത്രക്കാർക്ക് സർവീസ് നടത്തുന്നതിന് ബദൽ ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു.  മെട്രോയിൽ നിന്ന് ഇറങ്ങിയ ശേഷം സ്‌റ്റേഷനിൽ നിന്ന് പുറത്തുകടക്കാൻ വെള്ളക്കെട്ട് എങ്ങനെ മറികടക്കാമെന്നറിയാതെ യാത്രക്കാർ കുഴങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോകളിൽ കണങ്കാൽ ആഴത്തിലുള്ള വെള്ളത്തിലൂടെ യാത്ര ചെയ്യുന്നവരെ കാണാം.

English Summary:

Dubai Metro Station Flooded After Heavy Rain