മ​ദീ​ന ∙ മൂ​ന്നാം ത​വ​ണയും മ​ദീ​ന​യി​ലെ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് രാജ്യാന്തര വിമാന​ത്താ​വ​ളം മധ്യപൂർവദേശത്തെ ഏ​റ്റ​വും മി​ക​ച്ച പ്രാ​ദേ​ശി​ക വി​മാ​ന​ത്താ​വ​ള​മാ​യി

മ​ദീ​ന ∙ മൂ​ന്നാം ത​വ​ണയും മ​ദീ​ന​യി​ലെ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് രാജ്യാന്തര വിമാന​ത്താ​വ​ളം മധ്യപൂർവദേശത്തെ ഏ​റ്റ​വും മി​ക​ച്ച പ്രാ​ദേ​ശി​ക വി​മാ​ന​ത്താ​വ​ള​മാ​യി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മ​ദീ​ന ∙ മൂ​ന്നാം ത​വ​ണയും മ​ദീ​ന​യി​ലെ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് രാജ്യാന്തര വിമാന​ത്താ​വ​ളം മധ്യപൂർവദേശത്തെ ഏ​റ്റ​വും മി​ക​ച്ച പ്രാ​ദേ​ശി​ക വി​മാ​ന​ത്താ​വ​ള​മാ​യി വീ​ണ്ടും തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2020, 2021 വ​ർ​ഷ​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്തി​ലെ മി​ക​ച്ച നൂ​റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മ​ദീ​ന വി​മാ​ന​ത്താ​വ​ള 50–ാം സ്ഥാ​ന​ത്താ​ണ്. വി​മാ​ന​ത്താ​വ​ള മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​വാ​ർ​ഡു​ക​ളി​ലൊ​ന്നാ​യാ​ണ്​ ഈ ​അ​വാ​ർ​ഡി​നെ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി സ​ർ​വേ പ്ര​കാ​രം ന​ട​ന്ന വോ​ട്ടി​ലൂ​ടെ​യാ​ണ്​​ അ​വാ​ർ​ഡ്​ ന​ൽ​കു​ന്ന​ത്.

മ​ദീ​ന വി​മാ​ന​ത്താ​വ​ള​ത്തി​ന്​ സ്‌​കൈ​ട്രാ​ക്‌​സ് വേ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് അ​വാ​ർ​ഡ് ല​ഭി​ച്ച​തി​ലും ഉപഭോക്താ​ക്ക​ൾ മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്രാ​ദേ​ശി​ക വി​മാ​ന​ത്താ​വ​ള​മാ​യി വോ​ട്ട് ചെയ്തതിലും അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ മ​ദീ​ന വി​മാ​ന​ത്താ​വ​ള ഓ​പ​റേ​റ്റി​ങ് ക​മ്പ​നി സിഇഒ എ​ൻ​ജി​നീ​യ​ർ സു​ഫ്​​യാ​ൻ അ​ബ്​​ദു​ൽ സ​ലാം പ​റ​ഞ്ഞു. മി​ക​ച്ച രാജ്യാന്തര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​ടം​നേ​ടി​യ മ​ദീ​ന വി​മാ​ന​ത്താ​വ​ള​ത്തി​ന്​ നി​ര​വ​ധി ​ദേ​ശീ​യ, പ്രാ​ദേ​ശിക അ​വാ​ർ​ഡു​ക​ളും അം​ഗീ​കാ​ര​ങ്ങ​ളും ലഭിച്ചിട്ടുണ്ട്.

English Summary:

Amir Mohammad Bin Abdulaziz International Airport is the Best in the Middle East