കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കൂട്ടായ്മ (കെഡിപിഎ ഒമാൻ) ഒമാൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ടാലാന്‍റ് സ്‌പേസ് ഇന്‍റർനാഷനിൽ രക്തദാന ക്യാംപ് സംഘടിപ്പിച്ചു.

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കൂട്ടായ്മ (കെഡിപിഎ ഒമാൻ) ഒമാൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ടാലാന്‍റ് സ്‌പേസ് ഇന്‍റർനാഷനിൽ രക്തദാന ക്യാംപ് സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത്∙ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കൂട്ടായ്മ (കെഡിപിഎ ഒമാൻ) ഒമാൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ടാലാന്‍റ് സ്‌പേസ് ഇന്‍റർനാഷനിൽ  രക്തദാന ക്യാംപ് സംഘടിപ്പിച്ചു. ഈ ക്യാംപിൽ 80 ഓളം പേർ പങ്കെടുത്തു. ഇതിനു പുറമെ  അപ്പോളോ ഹോസ്പിറ്റലുമായി ചേർന്ന് കെഡിപിഎ ഒമാൻ  സൗജന്യ ഹെൽത്ത് ചെക്കപ്പ് ക്യാംപും സംഘടിപ്പിച്ചിരുന്നു. കെഡിപിഎ ഒമാൻ പ്രസിഡന്‍റ് ബാബു തോമസ്  രക്തദാന ക്യാംപ് വലിയ വിജയമാക്കാൻ സാധിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്ത് നിലനിൽക്കുന്ന രക്ത ക്ഷാമം പരിഹരിക്കാൻ പ്രവാസികൾക്കും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കോട്ടയം ജില്ലയിൽ നിന്നുള്ള ഒമാനിലെ പ്രവാസികൾക്ക് ഒത്തൊരുമിക്കാൻ വേണ്ടിയാണ് നാല് മാസം മുമ്പ് കെഡിപിഎ ഒമാൻ എന്ന കൂട്ടായ്മ രൂപം നൽകിയത്. വരും ദിവസങ്ങളിൽ സാമൂഹിക പ്രതിബദ്ധതയുള്ള മറ്റു പരിപാടികൾ സംഘടിപ്പിക്കാൻ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.കെഡിപിഎ ഒമാനിൽ അംഗമാകാൻ താൽപ്പര്യമുള്ളവർക്ക് 99780693 എന്ന നമ്പറിൽ ബന്ധപ്പെടാം. സെക്രട്ടറി അനിൽ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.