ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു.

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത് ∙ വാഹനാപകടത്തിൽ 2 മലയാളികൾ ഉൾപ്പെടെ 3 നഴ്സുമാർ ഒമാനിൽ മരിച്ചു. പരുക്കേറ്റ 2 മലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരമാണ്. കൊല്ലം കൊട്ടിയം അനീഷ മൻസിലിൽ അനീഷിന്റെ ഭാര്യ ഷർജ അനീഷ് (30), ഇരിങ്ങാലക്കുട വെളയനാട് രതീഷിന്റെ ഭാര്യ മജീദ എന്നിവരും ഈജിപ്ത് സ്വദേശിയുമാണു മരിച്ചത്. നിസ്‍വ ആശുപത്രിയിലെ നഴ്സായ ഷർജ അനീഷും സുഹൃത്തുക്കളും ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്കു നടന്നു പോകവേ ബുധൻ ഉച്ചയ്ക്ക് 3ന് മസ്കത്ത്–ഇബ്രി ഹൈവേയിലായിരുന്നു അപകടം. 

അതിവേഗപാതയിലെ ഡിവൈഡറിനു സമീപം നിൽക്കവെ കൂട്ടിയിടിച്ച കാറുകൾ പാഞ്ഞുകയറുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷർജയും ഭർത്താവ് അനീഷും മകൾ ആയിഷ മറിയയും അവധിക്ക് നാട്ടിൽ എത്തിയിരുന്നു. ഫെബ്രുവരി 10ന് ഷർജ തിരിച്ചു പോയി. ഭർത്താവ് അനീഷും മകളും  ഒമാനിലേക്ക് തിരിച്ചു പോകാൻ ഇരിക്കവേയാണ് ഷർജയുടെ അപകട മരണം അറിയുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നു വരികയാണ്.

English Summary:

Road Accident in Oman; Three People Including Malayali Nurses Died