മനാമ∙ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജിസിസി ബാലകലോത്സവം ഇത്തവണ കേരളത്തിലെ സ്‌കൂൾ കലോത്സവങ്ങളുടെ പ്രതീതി തന്നെ ജനിപ്പിച്ചു. സ്‌കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയ മിക്ക കലാമത്സരങ്ങളിലും മികച്ച പങ്കാളിത്തവും നിലവാരമുള്ള മത്സര ഇനങ്ങളുമാണ് വിദ്യാർഥികൾ കാഴ്ച വെച്ചത്. വ്യക്തിഗത

മനാമ∙ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജിസിസി ബാലകലോത്സവം ഇത്തവണ കേരളത്തിലെ സ്‌കൂൾ കലോത്സവങ്ങളുടെ പ്രതീതി തന്നെ ജനിപ്പിച്ചു. സ്‌കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയ മിക്ക കലാമത്സരങ്ങളിലും മികച്ച പങ്കാളിത്തവും നിലവാരമുള്ള മത്സര ഇനങ്ങളുമാണ് വിദ്യാർഥികൾ കാഴ്ച വെച്ചത്. വ്യക്തിഗത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജിസിസി ബാലകലോത്സവം ഇത്തവണ കേരളത്തിലെ സ്‌കൂൾ കലോത്സവങ്ങളുടെ പ്രതീതി തന്നെ ജനിപ്പിച്ചു. സ്‌കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയ മിക്ക കലാമത്സരങ്ങളിലും മികച്ച പങ്കാളിത്തവും നിലവാരമുള്ള മത്സര ഇനങ്ങളുമാണ് വിദ്യാർഥികൾ കാഴ്ച വെച്ചത്. വ്യക്തിഗത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജിസിസി ബാലകലോത്സവം ഇത്തവണ കേരളത്തിലെ സ്‌കൂൾ കലോത്സവങ്ങളുടെ പ്രതീതി സൃഷ്ടിച്ചു. കലോത്സവത്തിൽ ഉൾപ്പെടുത്തിയ മിക്ക കലാമത്സരങ്ങളിലും മികച്ച പങ്കാളിത്തവും ഉന്നത നിലവാരമുള്ള മത്സര ഇനങ്ങളും വിദ്യാർഥികൾ പ്രകടിപ്പിച്ചു.വ്യക്തിഗത ഇനങ്ങളിൽ പരസ്പരം മത്സരിച്ചപ്പോൾ തന്നെ, പല വിദ്യാർഥികളും ഒത്തുചേർന്ന് ഗ്രൂപ്പ് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രായ വ്യത്യാസമനുസരിച്ച് അഞ്ച് ഗ്രൂപ്പുകളായി തിരിച്ചുള്ള മത്സരത്തിൽ നൂറ്റി എൺപതോളം ഇനങ്ങളിൽ ഏഴുനൂറോളം കുട്ടികൾ പങ്കെടുത്തു. സംഗീത നൃത്ത മത്സരങ്ങളിൽ പലപ്പോഴും രാത്രി വൈകിയും മത്സരങ്ങൾ നീണ്ടു. വിധി നിർണയത്തിനായി ബഹ്‌റൈനിൽ നിന്നുള്ള വിദഗ്ധരെ കൂടാതെ ഇന്ത്യയിൽ നിന്നും വിധികർത്താക്കളെ കൊണ്ടുവന്നു. വെസ്റ്റേൺ ഡാൻസ്, ഗ്രൂപ്പ് സോങ്, ദേശഭക്തിഗാന മത്സരം, ഒപ്പന, മൈം തുടങ്ങി ശനിയാഴ്ച നടന്ന ജൂനിയർ സീനിയർ മത്സരങ്ങളെല്ലാം ആവേശകരമായ പര്യവസാനത്തിൽ പര്യവസാനമായിരുന്നു.

ചിത്രം: നന്ദകുമാർ പണിക്കശ്ശേരി.
ചിത്രം: നന്ദകുമാർ പണിക്കശ്ശേരി.

ബഹ്‌റൈനിൽ നടന്ന ബി കെ എസ് ബാലകലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ മത്സരങ്ങൾക്ക് പ്രാപ്തരാക്കിയ അധ്യാപകരും പുറത്ത് ആകാംക്ഷയുടെ മത്സരമാണ് കാഴ്ച വെക്കുന്നത്. പ്രത്യേകിച്ച് നൃത്ത മത്സരങ്ങളിൽ ഇത് വ്യക്തമായി കാണാൻ സാധിക്കുമായിരുന്നു. കേരളത്തിൽ നടക്കുന്ന മത്സരങ്ങളെപ്പോലെ തന്നെ അധ്യാപകർ തമ്മിൽ വലിയ മത്സരം ഇല്ലെങ്കിലും, വിധി നിർണ്ണയിക്കാൻ വരുന്നവരിൽ പരിചയക്കാർ ഉണ്ടെങ്കിൽ അത് പലപ്പോഴും വാഗ്വാദങ്ങൾക്ക് വഴിവെക്കാറുണ്ട്. സമ്മാനം ലഭിക്കുന്ന കുട്ടികളുടെ ഗുരുക്കന്മാർക്ക് അടുത്ത വർഷത്തേക്ക് കൂടുതൽ കുട്ടികൾ ശിഷ്യൻമാരായി ഉണ്ടാകും എന്നുള്ളതും കൂടിയാണ് പുറത്തെ മത്സരങ്ങൾക്ക് വാശി ഏറുന്നത്. എന്നാൽ തങ്ങളുടെ കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കുക, വേദിയിൽ അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യം മാത്രം മുൻ നിർത്തി കലോത്സവങ്ങൾക്ക് ഒരുക്കം നടത്തുന്ന നിരവധി രക്ഷിതാക്കളും ഗുരുക്കന്മാരും ബഹ്‌റൈനിൽ മികച്ച പരിശീലനം നൽകുന്നുണ്ട്.

ചിത്രം: നന്ദകുമാർ പണിക്കശ്ശേരി.
ചിത്രം: നന്ദകുമാർ പണിക്കശ്ശേരി.
ADVERTISEMENT

ചില സംഗീത മത്സരങ്ങളിൽ യുട്യൂബ് ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ മാത്രം കല അഭ്യസിച്ച കുട്ടികളും ഒന്നാംസ്ഥാനത്തിന് അർഹത നേടിയത് ശ്രദ്ധേയമാണ്. കഴിവുള്ള കുട്ടികൾ ഒരു കലാസ്ഥാപനത്തിന്റെയും പിന്തുണ ഇല്ലാതെ ഉപകരണ സംഗീതത്തിൽ അടക്കം ഇങ്ങനെ വൈദഗ്ധ്യം നേടി വിജയം നേടിയത് ശ്രദ്ധേയമാണ്. ബഹ്‌റൈനിൽ കേരളീയ സമാജം കൂടാതെ കേരളാ കാത്തലിക് അസോസിയേഷൻ, എൻഎസ്എസ് എന്നിവയും സ്‌കൂളുകളിൽ നടത്തുന്ന 'ഇന്ത്യൻ സ്‌കൂൾ' എന്ന വാർഷിക കലോത്സവം ഉൾപ്പെടെ ബഹ്‌റൈനിലെ തന്നെ ഏറ്റവും വലിയ കലോത്സവം എല്ലാ വർഷവും വ്യത്യസ്ത സമയങ്ങളിൽ നടത്തിവരുന്നുണ്ട്.

ചിത്രം: നന്ദകുമാർ പണിക്കശ്ശേരി.

∙ കലോത്സവങ്ങൾ കലാകാരന്മാർക്കും വരുമാനമാർഗ്ഗം 
ബഹ്‌റൈനിലെ വിവിധ സംഘടനകൾ നടത്തുന്ന ഇത്തരം കലോത്സവങ്ങൾ നിരവധി കലാകാരന്മാർക്ക് വരുമാനമാർഗ്ഗമാണ്. പ്രത്യേകിച്ച് നൃത്ത മത്സരങ്ങളിൽ പരിശീലനം നൽകുന്ന നിരവധി നൃത്താധ്യാപകർക്ക് കലോത്സവങ്ങൾ പ്രധാന വരുമാന സ്രോതസ്സാണ്. കലോത്സവങ്ങൾ കഴിഞ്ഞാലും ബഹ്‌റൈനിൽ സംഘടിപ്പിക്കപ്പെടുന്ന വിവിധ പരിപാടികളിൽ അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ അഭ്യസിപ്പിക്കുന്നത് ഇതേ നൃത്താധ്യാപകരാണ്. മെയ്ക്കപ്പ് കലാകാരന്മാർ, ഡാൻസ് ഡ്രസ്സുകൾ തയ്യാറാക്കുന്നവർ, അങ്ങനെ പരോക്ഷമായി കലോത്സവങ്ങളും സ്റ്റേജ് പരിപാടികളും നിരവധി പേർക്ക് അനുഗ്രഹമായി മാറുന്നു.

ചിത്രം: നന്ദകുമാർ പണിക്കശ്ശേരി.
ADVERTISEMENT

ബഹ്‌റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ ബാലകലോത്സവത്തിന്റെ സമാപന ചടങ്ങ് മേയ് ഒന്നിന് നടക്കും. അഞ്ച് ഗ്രൂപ്പ് ചാംപ്യന്മാർക്കും, കൂടുതൽ പോയിന്‍റ് നേടിയവർക്കുള്ള കലാതിലകം, കലാപ്രതിഭ പുരസ്കാരങ്ങൾ എന്നിവ സമാപന ചടങ്ങിൽ വിതരണം ചെയ്യും. കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയായിരിക്കും. ഈ വർഷത്തെ കലോത്സവത്തിലും ധാരാളം പുതിയ പ്രതിഭകളെ കണ്ടെത്താൻ സാധിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.

ചിത്രം: നന്ദകുമാർ പണിക്കശ്ശേരി.
ചിത്രം: നന്ദകുമാർ പണിക്കശ്ശേരി.
English Summary:

BKS GCC Arts Festival