മറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ (എം എൻ എം എ) ഫവാസ് കൊച്ചന്നൂർ അനുസ്മരണവും റിതം ഓഫ് ലൈഫ് പരിപാടിയും സംഘടിപ്പിച്ചു.

മറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ (എം എൻ എം എ) ഫവാസ് കൊച്ചന്നൂർ അനുസ്മരണവും റിതം ഓഫ് ലൈഫ് പരിപാടിയും സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ മറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ (എം എൻ എം എ) ഫവാസ് കൊച്ചന്നൂർ അനുസ്മരണവും റിതം ഓഫ് ലൈഫ് പരിപാടിയും സംഘടിപ്പിച്ചു. പ്രസിഡന്‍റ് അനിൽ കുമാറിന്‍റെ അധ്യക്ഷതയിൽ സെക്രട്ടറി ജയൻ ഹരിപ്പാട് സ്വാഗതം ആശംസിച്ചു. സി എം നജീബ് ആമുഖ പ്രഭാഷണം നടത്തി. രാജൻ വി കോക്കുരി അനുഭവ കഥകളിലൂടെ ചെറു പ്രഭാഷണം നടത്തി. 

മലയാളം ഒമാൻ ചാപ്റ്റർ സെക്രട്ടറി രതീഷ് പട്ടിയത്ത്, എ ഡി ഒ ചെയർമാൻ ഫിറോസ് ബഷീർ, മുഹമ്മദ് എൻ., എം എൻ എം എ മുൻ സെക്രട്ടറി അജികുമാർ ദാമോദരൻ, ടി വി എം അസോസിയേഷൻ സെക്രട്ടറി സജു എന്നിവർ ആശംസ പ്രസംഗം നടത്തി. "റിദം ഓഫ് ലൈഫ്' വിഷയത്തെ ആസ്പദമാക്കി  മെന്‍റർ ഷെഹനാസ് അലിയുടെ ക്ലാസും ഉണ്ടായിരുന്നു. ട്രഷറർ പിങ്കു അനിൽ കുമാർ ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു. വൈസ് പ്രസിഡന്‍റ് മനോഹരൻ ചെങ്ങളായിയും മറ്റ് ഭരണ സമിതി അംഗങ്ങളും ചടങ്ങിന് നേതൃത്വം നൽകി. എ ഡി ഒ കുടുംബാംഗങ്ങളും സാംസ്‌കാരിക സംഘടനാ പ്രധിനിധികളും കുട്ടികളും ചടങ്ങിൽ സംബന്ധിച്ചു.