ദുബായ് ∙ കാർ എയർ ഫിൽട്ടറിനുള്ളിൽ ഒളിപ്പിച്ച 4.25 കിലോ കഞ്ചാവുമായി ആഫ്രിക്കൻ രാജ്യത്തു നിന്നുള്ള യാത്രക്കാരിയെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ

ദുബായ് ∙ കാർ എയർ ഫിൽട്ടറിനുള്ളിൽ ഒളിപ്പിച്ച 4.25 കിലോ കഞ്ചാവുമായി ആഫ്രിക്കൻ രാജ്യത്തു നിന്നുള്ള യാത്രക്കാരിയെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കാർ എയർ ഫിൽട്ടറിനുള്ളിൽ ഒളിപ്പിച്ച 4.25 കിലോ കഞ്ചാവുമായി ആഫ്രിക്കൻ രാജ്യത്തു നിന്നുള്ള യാത്രക്കാരിയെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടിയതായി ദുബായ് കസ്റ്റംസ് അറിയിച്ചു. 

 ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ യുവതിയുടെ ലഗേജ് സംശയം ജനിപ്പിക്കുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർ ഡിപാർച്ചർ ഗേറ്റിന് സമീപമുള്ള പരിശോധനാ പോയിന്റിലെ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് ബാഗിന്റെ ഉടമയെ തടഞ്ഞുനിർത്തി ലഗേജ് പരിശോധിക്കുകയും ലഹരിമരുന്ന് പിടിച്ചെടുക്കുകയുമായിരുന്നു. സമഗ്രമായ പരിശോധനയ്ക്ക് ശേഷമാണ് ലഗേജിൽ അതിവിദഗ്ധമായി ഒളിപ്പിച്ച ലഹരിമരുന്ന് കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരിയെയും പിടിച്ചെടുത്ത ലഹരിമരുന്നും നിയമനടപടികൾക്കായി ദുബായ് പൊലീസ് ജനറൽ ഡയറക്ടറേറ്റ് ഫോർ നാർക്കോട്ടിക് കൺട്രോളിന് കൈമാറി.

ADVERTISEMENT

വിവിധ കസ്റ്റംസ് യൂണിറ്റുകൾ തമ്മിലുള്ള ഏകോപനവും നിരോധിത വസ്തുക്കൾ കടത്താൻ ശ്രമിക്കുന്നവരെ  പിടികൂടുന്നതിലെ വേഗതയുമാണ്  നടപടിയിലൂടെ തെളിയിക്കുന്നതെന്ന് ദുബായ് കസ്റ്റംസിലെ പാസഞ്ചർ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് ആക്ടിങ് ഡയറക്ടർ ഖാലിദ് അഹമ്മദ് പറഞ്ഞു. 

English Summary:

Dubai Customs: Traveller caught with 4.25 kg of Cannabis stashed inside air filters