ദുബായ്∙ വയോധികയുടെ തൊണ്ടയിൽ മീന്‍ മുള്ള് കുടുങ്ങി. രക്ഷപ്പെട്ടത് അത്ഭുതകരമായി. മീൻതല ചവയ്ക്കുന്നത് ഇഷ്ടമായിരുന്ന 91 കാരിയായ ഇനെസ് റിച്ചാർഡ്‌സിന്റെ തൊണ്ടയിലാണ് മീൻ മുള്ള് കുടുങ്ങിയത്. അസ്വസ്ഥതയെ തുടർന്ന് അവരെ ആശുപത്രിയിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് മുള്ള് കുടുങ്ങിയതായി കണ്ടെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ മീൻ മുള്ള് തൊണ്ടയിൽ കുടുങ്ങിയ 91 വയസ്സുകാരി രക്ഷപ്പെട്ടത് അത്ഭുതകരമായി. മീൻ തല കഴിക്കുന്നത് ഇഷ്ടപ്പെട്ടിരുന്ന ഇനെസ് റിച്ചഡിന്‍റെ തൊണ്ടയിലാണ് മുള്ള് കുടുങ്ങിയത്. കഴിക്കുന്നതിനിടെ അസ്വസ്ഥത തോന്നിയതിനെ തുടർന്ന്  ആശുപത്രിയിൽ എത്തിച്ചപ്പോൾ അടിയന്തര ശസ്ത്രക്രിയ വേണമെന്ന്‌ ഡോക്ടർമാർ നിർദേശിച്ചു. 

ഇനെസിന്‍റെ തൊണ്ടയിൽ കുടുങ്ങിയ മീൻമുള്ള്. Image Credit:Special arrangement.

മീൻ മുള്ളിന്റെ വലിപ്പം അറിയാത്തതിനാൽ കുടുംബാംഗങ്ങൾ  ഇനെസിന്  ബ്രെഡും മറ്റ് ഭക്ഷണവും കൊടുത്തു നോക്കിയിരുന്നു. അത്കഴിച്ചിട്ടും അസ്വസ്ഥത മാറിയില്ല. തുടർന്നാണ്  ദുബായിലെ മെ‍ഡിയോർ  ആശുപത്രിയിലെത്തിച്ചതെന്ന് മകൾ സാൻഡി സക്‌സേന പറഞ്ഞു. എത്രയും പെട്ടെന്ന് ശസ്ത്രക്രിയയിലൂടെ മുള്ള് നീക്കം ചെയ്യണമെന്ന് പറഞ്ഞപ്പോൾ ഇനെസിന് ഭയമായിരുന്നുവെന്ന് ഡോ. കിഷോർ ചന്ദ്രപ്രസാദ് പറഞ്ഞു. ശസ്ത്രക്രിയയല്ലാതെ മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല. ഭക്ഷണം കടന്നുചെല്ലുന്ന തൊണ്ടക്കുഴലിലായിരുന്നു മുള്ള് കുടുങ്ങിയിരുന്നത്.  പ്രായവും ആരോഗ്യസ്ഥിതിയും വെല്ലുവിളിയായിരുന്നു. എങ്കിലും ചികിത്സയിലുടനീളം ഇനെസ്  സഹകരിക്കുകയും വിജയകരമായ ശസ്ത്രക്രിയയിലൂടെ മുള്ള് പുറത്തെടുക്കുകയും ചെയ്തു. ഇപ്പോൾ ഇനെസ് പൂർണമായും സുഖമായിരിക്കുന്നുവെന്നും നന്നായി ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുവെന്നും സാൻഡി പറഞ്ഞു.

English Summary:

UAE: A 91-year-Old Grandmother who Swallowed a Fish Bone was Saved During Surgery