അബുദാബി ∙ ചുവന്ന ട്രാഫിക് ലൈറ്റ് മറികടന്നുള്ള വാഹനാപകടങ്ങളുടെ ഗൗരവം മനസിലാക്കാവുന്ന വീഡിയോ അബുദാബി പൊലീസ് വീണ്ടും പങ്കിട്ടു. ലംഘനം മൂലമുണ്ടാകുന്ന ഗുരുതരമായ രണ്ട് അപകടങ്ങളുടെ 49 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ് പൊലീസിൻ്റെ സമൂഹമാധ്യമ പേജുകളിലാണ് പോസ്റ്റ് ചെയ്തത്.അറബ് ട്രാഫിക് വാരത്തിൻ്റെ ഭാഗമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙  ചുവന്ന ട്രാഫിക് ലൈറ്റ് മറികടക്കുന്നതിനെ തുടർന്ന് സംഭവിക്കുന്ന ഗുരുതരമായ അപകടങ്ങളുടെ ഗൗരവം വ്യക്തമാക്കുന്ന വിഡിയോ അബുദാബി പൊലീസ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു. 49 സെക്കൻഡ് ദൈർഘ്യമുള്ള ഈ വിഡിയോ ക്ലിപ്പ്, നിയമലംഘനം കാരണം സംഭവിച്ച രണ്ട് അപകടങ്ങളുടെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്നു. അറബ് ട്രാഫിക് വാരത്തിന്‍റെ ഭാഗമായി, "ഞങ്ങളുടെ അവബോധത്തോടെ, ഞങ്ങൾ സുരക്ഷിതരായി എത്തിച്ചേരുന്നു" എന്ന പ്രമേയത്തിൽ മോണിറ്ററിങ് & കൺട്രോൾ സെന്‍ററുമായി സഹകരിച്ചാണ് ഈ വിഡിയോ പുറത്തിറക്കിയതെന്ന് അധികൃതർ അറിയിച്ചു. വാഹനമോടിക്കുന്നവരുമായി ഇടപഴകാനും റോഡ് സുരക്ഷാ അവബോധം വളർത്താനും ലക്ഷ്യമിട്ടുള്ള '#YourComment' പദ്ധതിയുടെ ഭാഗമാണ് ഈ നടപടി.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്‍റെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസിലെ ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ്. വാഹനമോടിക്കുമ്പോൾ മൊബൈൽ  ഫോൺ ഉപയോഗിക്കുന്നത് ഏകാഗ്രത നഷ്ടപ്പെടുത്തുകയും റെഡ് സിഗ്നൽ ലംഘിക്കാൻ കാരണമാകുകയും ചെയ്യുമെന്ന് ഡയറക്ടറേറ്റ് പറഞ്ഞു. അശ്രദ്ധമായ ഡ്രൈവിങ്ങും വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നതും കാരണം ചുവന്ന ലൈറ്റ് ലംഘിച്ചതിന് നിരവധി ഡ്രൈവർമാർക്ക് പിഴ ചുമത്തിയിട്ടുണ്ട്.വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ഡയറക്ടറേറ്റ് അഭ്യർത്ഥിക്കുന്നു. ഡ്രൈവിംഗ് ആവശ്യങ്ങൾക്കായി ഹാൻഡ്സ്-ഫ്രീ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പോലും ശ്രദ്ധ തിരിക്കാനും അപകടത്തിന് കാരണമാകാനും സാധ്യതയുണ്ടെന്ന് അവർ മുന്നറിയിപ്പ് നൽകി.

ADVERTISEMENT

∙ പിഴകളെക്കുറിച്ചറിയാം
ലൈറ്റ് വാഹനങ്ങൾ: ചുവന്ന ലൈറ്റ് മറികടന്നാൽ 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്‍റുകളും ലഭിക്കും. കൂടാതെ, 30 ദിവസത്തേയ്ക്ക് വാഹനം പിടിച്ചു വയ്ക്കും. അബുദാബി എമിറേറ്റിൽ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് സംബന്ധിച്ച് 2020-ലെ നിയമ നമ്പർ 5-നും അബുദാബി പൊലീസ് ഊന്നൽ നൽകുന്നു. അതനുസരിച്ച്, അശ്രദ്ധമായി വാഹനമോടിക്കുന്നവർ തങ്ങളുടെ കാറുകൾ പൊലീസിൽ നിന്ന് മോചിപ്പിക്കുന്നതിന് 50,000 ദിർഹം വരെ പിഴ നൽകേണ്ടി വരും.  പിഴയടച്ചില്ലെങ്കിൽ മൂന്നു മാസത്തിനകം പിടിച്ചെടുത്ത കാറുകൾ ക്ലെയിം ചെയ്തില്ലെങ്കിൽ വാഹനങ്ങൾ ലേലം ചെയ്യും.

കാർ പിടിച്ചെടുക്കുന്നത് എപ്പോഴൊക്കെ?
 • വാഹനം ചുവന്ന ലൈറ്റ് മറികടക്കുമ്പോൾ
 • ഡ്രൈവർ റോഡിൽ അശ്രദ്ധമായി പെരുമാറുമ്പോൾ
 • അവ്യക്തമായതോ മറച്ചതോ വികൃതമായതോ ആയ ലൈസൻസ് പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഓടിക്കുമ്പോൾ
 • അനധികൃത റോഡ് റേസിങ്ങിൽ ഏർപ്പെടുമ്പോൾ
 •  ബോധപൂർവം വാഹനം  പൊലീസിന്‍റെ വാഹനവുമായി കൂട്ടിയിടിക്കുമ്പോൾ.

English Summary:

Abu Dhabi Police has Again Shared a Video That Shows the Seriousness of Traffic Accidents that Occur After Crossing a Red Traffic Light