മസ്കത്ത് ∙ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ മഹാ ഇടവകയില്‍ സേവനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന വികാരി ഫാ. വർഗ്ഗീസ് റ്റിജു ഐപ്പിനും,

മസ്കത്ത് ∙ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ മഹാ ഇടവകയില്‍ സേവനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന വികാരി ഫാ. വർഗ്ഗീസ് റ്റിജു ഐപ്പിനും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്കത്ത് ∙ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ മഹാ ഇടവകയില്‍ സേവനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന വികാരി ഫാ. വർഗ്ഗീസ് റ്റിജു ഐപ്പിനും,  അസ്സോസിയേറ്റ് വികാരി ഫാ. എബി ചാക്കോയ്ക്കും ഇടവകയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.സമ്മേളനത്തില്‍ ഇടവകയുടെയും ആത്മീയ സംഘടനകളുടെയും പ്രതിനിധികള്‍ രണ്ട് വൈദികര്‍ക്കും യാത്രാ മംഗളങ്ങള്‍ നേരുകയും സ്നേഹാദരവുകള്‍ സമര്‍പ്പിക്കുകയും ചെയ്തു. സഭാ മാനേജിങ് കമ്മറ്റി അംഗങ്ങളായ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍, അഡ്വ. എബ്രഹാം മാത്യു, മുൻ വർഷങ്ങളിലെ ട്രസ്റ്റിമാരായ സാബു കോശി, ജാബ്‌സണ്‍ വർഗ്ഗീസ്, ബിജു ജോർജ്, ആത്മീയ സംഘടനാ പ്രധിനിധികളായ ജെസ്സി കോശി, അജു തോമസ്‌, ഷൈനി ജേക്കബ്, ജിയാ മറിയം സോണി, അനു ജോണി, വര്‍ഗീസ് കുരുവിള, ബിജു ജോൺ എന്നിവര്‍ ആശംസകൾ അറിയിച്ചു.   

ശുശ്രൂഷാ ജീവിതത്തിലെ അവിസ്മരണീയമായ ഒരു കാലയളവാണ് മസ്കത്ത് ഇടവകയില്‍ സേവനം അനുഷ്ഠിക്കാന്‍ ലഭിച്ച അവസരമെന്നും വിശ്വാസികള്‍ നല്‍കിയ സ്നേഹത്തിനും കരുതലിനും ഊഷ്മളമായ യാത്രയയപ്പിനും ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നതായും ഫാ. വർഗ്ഗീസ് റ്റിജു ഐപ്പും,  ഫാ. എബി ചാക്കോയും മറുപടി പ്രസംഗത്തില്‍ പറഞ്ഞു.  ചടങ്ങില്‍ ഇടവക ട്രസ്റ്റി ബിജു തങ്കച്ചൻ സ്വാഗതവും സെക്രട്ടറി സാം ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി, കോ-ട്രസ്റ്റി ബിനില്‍ കെ. സദനം, വൈദികരുടെ കുടുംബാംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.