ബഹിരാകാശ മേഖലയിലെ നേട്ടങ്ങൾ എടുത്തുകാട്ടി ബഹ്റൈൻ രാജ്യാന്തര സ്‌പേസ് ഫോറത്തിന് സമാപനം

മനാമ ∙ ബഹിരാകാശ മേഖലയിലെ രാജ്യങ്ങളുടെ നേട്ടങ്ങൾ എടുത്തുകാട്ടി ബഹ്‌റൈനിൽ ആറാമത് ഇൻ്റർനാഷണൽ സ്‌പേസ് ഫോറം സമാപിച്ചു. ആദ്യമായാണ് ഇത്തരം ഒരു ഫോറം മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ തന്നെ നടക്കുന്നത്. ഇൻ്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷനും (IAF) ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയും (ISA)

മനാമ ∙ ബഹിരാകാശ മേഖലയിലെ രാജ്യങ്ങളുടെ നേട്ടങ്ങൾ എടുത്തുകാട്ടി ബഹ്‌റൈനിൽ ആറാമത് രാജ്യാന്തര സ്‌പേസ് ഫോറം സമാപിച്ചു. ആദ്യമായാണ് ഇത്തരം ഒരു ഫോറം മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ തന്നെ നടക്കുന്നത്. ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷനും (IAF) ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയും (ISA) പിന്തുണയ്ക്കുന്ന ഫോറത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി പ്രതിനിധികൾ സംബന്ധിച്ചു.
ഗതാഗത വാർത്താവിനിമയ മന്ത്രിയും നാഷണൽ സ്‌പേസ് സയൻസ് ഏജൻസി (എൻഎസ്എസ്എ) ചെയർമാനുമായ മുഹമ്മദ് ബിൻ താമർ അൽ കാബി, മുഖ്യാതിഥി ആയിരുന്നു. ബഹ്‌റൈനിൽ ഇന്റർനാഷണൽ സ്‌പേസ് ഫോറം - ഗൾഫ് ചാപ്റ്റർ (ഐഎസ്എഫ് 2024) സംഘടിപ്പിക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ബഹിരാകാശ പര്യവേക്ഷണത്തിന്റെ ഭാവി ചർച്ച ചെയ്യുന്നതിലാണ് ഫോറം മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
ബഹിരാകാശ ശാസ്ത്രത്തിന്റെ പുരോഗതിയിൽ അറബ് ഗൾഫ് മേഖലയും അറബ് ലോകവും സ്വീകരിച്ച നടപടികളുടെ പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു. ബഹിരാകാശ പര്യവേക്ഷണം, നയതന്ത്രം, സാമ്പത്തിക വികസനം എന്നിവയിൽ നവീകരണം, അറിവുകളുടെ കൈമാറ്റം, സഹകരണ പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കാൻ അന്താരാഷ്ട്ര പങ്കാളികളുമായി എൻഎസ്എസ്എ നടത്തുന്ന ശ്രമങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹിരാകാശ സമ്മേളനങ്ങൾക്കും ഡയലോഗുകൾക്കുമായി രാജ്യത്തെ പ്രാദേശികവും ആഗോളവുമായ കേന്ദ്രമാക്കി മാറ്റാനുള്ള എൻഎസ്എസ്എയുടെ തന്ത്രപരമായ പദ്ധതികളും ബഹിരാകാശ പര്യവേക്ഷണത്തോടുള്ള ബഹ്റൈന്റെ പ്രതിബദ്ധതയും മന്ത്രി അൽ കാബി ഊന്നിപ്പറഞ്ഞു.
'Space as a Game-Changer for Diplomacy and Economic Development in the Region' എന്നതാണ് ഈ വർഷത്തെ ഫോറത്തിന്റെ പ്രമേയം. ഫോറത്തിൽ ചർച്ച ചെയ്ത വിഷയങ്ങളായ ഭൗമ നിരീക്ഷണം, ബഹിരാകാശ പര്യവേക്ഷണം, ബഹിരാകാശ നയങ്ങളുടെ സമന്വയം എന്നിവ ഏറ്റവും നിർണായക വിഷയമാണെന്ന് അൽബുദൈവി പറഞ്ഞു.ഇതിന്റെ ഭാഗമായി ബഹിരാകാശ ശാസ്ത്രം, ആപ്ലിക്കേഷനുകൾ, സേവനങ്ങൾ, മനുഷ്യ മൂലധനം എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്താൻ പ്രാദേശിക രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ബഹിരാകാശ മേഖലയിൽ ജിസിസി രാജ്യങ്ങൾ കൈവരിച്ച സുപ്രധാന നേട്ടങ്ങൾ ഫോറത്തിൽ സെക്രട്ടറി ജനറൽ എടുത്തുപറഞ്ഞു. മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിന്റെയും അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ 2020-ൽ യുഎഇ നടത്തിയ ഹോപ്പ് പ്രോബിന്റെ വിജയകരമായ വിക്ഷേപണം, യുണൈറ്റഡ് കിംഗ്ഡവുമായി സഹകരിച്ച് കാർബൺ പുറന്തള്ളൽ പഠിക്കാനും കുറയ്ക്കാനുമുള്ള ബഹ്‌റൈന്റെ പ്രോജക്റ്റ്, രണ്ട് ശാസ്ത്രജ്ഞരെ അന്താരാഷ്ട്രതലത്തിലേക്ക് അയച്ച സൗദി അറേബ്യയുടെ നേട്ടം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നാസയുമായി ചേർന്ന് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്താൻ ബഹിരാകാശ നിലയം (ഐഎസ്എസ്), ഒമാൻ ഒരു ശാസ്ത്രീയ ലോഞ്ച്പാഡ് പദ്ധതിയുടെ വിക്ഷേപണം, കാലാവസ്ഥാ ഗവേഷണത്തിനായി ഒരു ഉപഗ്രഹം രൂപകൽപ്പന ചെയ്യുന്നതിനും വിക്ഷേപിക്കുന്നതിനുമുള്ള പദ്ധതിയിൽ നാസയുമായി ഖത്തർ ഒപ്പുവച്ചത്. കൂടാതെ, എസ്എംഎപി സാറ്റലൈറ്റ് പ്രോജക്ട് ടീമിൽ കുവൈത്തിന്റെ പങ്കാളിത്തം എന്നിവയും എടുത്തുപറഞ്ഞു.
ഈ ഫോറം ബഹിരാകാശ മേഖലയിൽ അന്താരാഷ്ട്ര പ്രവർത്തനത്തിന്റെ ഒരു പുതിയ അധ്യായം തുറക്കുമെന്നും സമാധാനപരമായ ആവശ്യങ്ങൾക്കായി സഹകരണത്തിന്റെ പുരോഗതി സുഗമമാക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.