ഞാൻ,

മഞ്ഞുനീർത്തുള്ളിയെ 

ഇടനെഞ്ചിലൊതുക്കി,

വേനലാകാൻ കൊതിച്ച്, 

മഴയായിമാത്രം പൊഴിഞ്ഞവൾ ...

നീ,

നിലാവായിവന്നുദിച്ച്, 

സൂര്യനായ് ചിരിച്ച്,

മഴമേഘങ്ങളോടെതിർത്തു ജയിച്ചവൻ...

ഞാൻ,

മറയുന്ന മാമരക്കാഴ്ചകളിൽ, 

തണൽ തേടി നടന്നവൾ..

നീ,

അഴലുന്ന ആകാശക്കീഴിൽ ,

എന്നുംനിറമാർന്ന 

കുടയായി തീർന്നവൻ..

നമ്മൾ,

സൗരയൂഥപഥങ്ങളിൽ നിത്യവും, 

അന്യഗ്രഹങ്ങളായി, 

മുഖം കാണാതലഞ്ഞു തിരിഞ്ഞവർ...

അതിനാലാകാം, 

നീ ശരിയും 

ഞാൻ തെറ്റുമായിത്തീർന്നത് 

അതിനാലാകാം, 

നീ സത്യവും,

ഞാൻ വെറുമൊരു കള്ളവുമായിത്തീർന്നതും.