'അമ്മ:

കൊട്ടി കൊട്ടി ഉറക്കീടാം നീ..

കുട്ടി കുറുമ്പനുറങ്ങിക്കോ 

തട്ടിയും മുട്ടിയുണർത്തല്ലേ...

തെമ്മാടി തൊമ്മനുറങ്ങട്ടെ.

അച്ഛൻ വേഗം വന്നീടും 

സൂത്രം കൊണ്ട് തന്നീടും

കണ്ണ് തുറന്നു കിടക്കാതെ 

കുട്ടി കുറുമ്പനുറങ്ങിക്കോ....

കുട്ടി:

അമ്മെ അമ്മെ പറയമ്മേ...

സൂത്രത്തിന്റെ പേരെന്താ?

കിലുക്കാം പെട്ടി, കമ്പിപ്പൂത്തിരി   

മാലപ്പടക്കം, ബലൂണും?

'അമ്മ:

അല്ലാ...അല്ലാ, അല്ലല്ല...

പീപ്പി... പീപ്പി ..പോപ്പോപ്പോ...

കുട്ടി:

പീപ്പി... പീപ്പി ..പോപ്പോപ്പോ...?

ഹാ...ഹാ ഹാഹാ.. ഹാഹാഹാ....