ഒന്നുമാത്രം പോരെ നന്ദി ചൊല്ലാനെനിക്കീ താങ്ക്സ് ഗിവിങ് ദിനമോ ഒട്ടുമേയാവശ്യമില്ലെന്നോർക്കുക നീ കാട്ടിയ ദയ മാത്രം മതി... ഒരിക്കലായി പിറന്നു നാമീ മണ്ണിലൊരേ കാലയളവിൽ വളർന്നു ഒരിടത്തു വസിച്ചെന്റെയത്മാർത്ഥ മിത്രമായിമേവി മണ്ണിൽ നൽകി ഞാനെൻ കരളും പിന്നെ നിന്നെയെന്നും കാണുമാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നുമാത്രം പോരെ നന്ദി ചൊല്ലാനെനിക്കീ താങ്ക്സ് ഗിവിങ് ദിനമോ 

ഒട്ടുമേയാവശ്യമില്ലെന്നോർക്കുക നീ കാട്ടിയ ദയ മാത്രം മതി...  

ADVERTISEMENT

ഒരിക്കലായി പിറന്നു നാമീ മണ്ണിലൊരേ കാലയളവിൽ വളർന്നു

ഒരിടത്തു വസിച്ചെന്റെയത്മാർത്ഥ മിത്രമായിമേവി മണ്ണിൽ

നൽകി ഞാനെൻ കരളും പിന്നെ നിന്നെയെന്നും കാണുമാ മനസ്സിൻ 

ADVERTISEMENT

നടുമുറ്റത്തൊരാൽത്തറയും പിന്നോട്ട് വലിക്കുമാ ഓർമ്മകൾ തൻ

വിശാലമാം വെള്ളിത്തിരയും, കദന കവിതയും പിന്നെ കഥകളൂം 

വിഷാദമാമെൻ  പുഞ്ചിരിതൂകി പാടുമാ പ്രേമ ഗാനവും നിവേദിച്ചു.

ADVERTISEMENT

നന്ദി ആരോട് ചൊല്ലേണ്ടു ഞാനെന്നു ചോദിച്ചു ഞാനെന്നോടു മാത്രം

നമുക്ക് നാമാകുവാൻ നരരയായി ഉലകിലീശ്വരൻ ഒരുക്കിവർക്കത്രെ 

നന്ദി പൂർണമായി ചൊല്ലുന്നെന്നെ ഞാനാക്കിയ ദൈവത്തിനുമാദ്യം 

നന്ദി നന്ദി അച്ഛാ, പൊന്നമ്മേ, സോദരാ, സോദരീ, കൂട്ടുകാരാ നന്ദി...  

സ്നേഹത്തിൻ  പൂന്തോപ്പിൽ  ഹംസമായി നാമൊരിക്കലായി മീട്ടിയ 

സുഹൃദ് ബന്ധമെന്നേക്കുമായി നിലച്ചുവെങ്കിലും സ്‌നേഹിക്കുന്നു

നിന്നെയിന്നും നീയറിയിന്നീലെങ്കിലുമാ നീലാകാശത്തെ നക്ഷത്രം

നീലിമ ചാർത്തിയൊഴുക്കുമാ നിലാവ് ഞാൻ കാണുമ്പോഴൊക്കെയും