നന്മയും തിന്മയും സമസ്ത സൃഷ്ടങ്ങളും ത്വൽ മഹാ കൈവിരുതല്ലയോ, ദൈവമേ ! ശാപവും മോക്ഷവും പാപ, മനുഗ്രഹ, മിപ്പാരിലീശ്വരനപ്പപ്പോൾ കല്പിപ്പൂ ! നന്മയല്ലാതൊന്നും ചെയ്യാത്ത സർവ്വഗൻ തന്മക്കൾക്കെന്തിനായേകിയീ ദുർവിധി ? തൻ സൃഷ്ടികർത്താവെ മർത്യൻ മറന്നതാൽ ഈ സൂഷ്മാണുവിൽക്കൂടെയാണോ ശിക്ഷിപ്പത് ? എത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നന്മയും തിന്മയും സമസ്ത സൃഷ്ടങ്ങളും

ത്വൽ മഹാ കൈവിരുതല്ലയോ, ദൈവമേ !

ADVERTISEMENT

ശാപവും മോക്ഷവും പാപ, മനുഗ്രഹ,

മിപ്പാരിലീശ്വരനപ്പപ്പോൾ കല്പിപ്പൂ !

നന്മയല്ലാതൊന്നും ചെയ്യാത്ത സർവ്വഗൻ

ADVERTISEMENT

തന്മക്കൾക്കെന്തിനായേകിയീ ദുർവിധി ?

തൻ സൃഷ്ടികർത്താവെ മർത്യൻ മറന്നതാൽ

ഈ സൂഷ്മാണുവിൽക്കൂടെയാണോ ശിക്ഷിപ്പത് ?

ADVERTISEMENT

എത്ര ഔന്നത്യത്തിലേറുന്നുവെങ്കിലോ

തത്ര യഗാധം പതനവുമോർക്ക നാം !

ഘോരപ്രളയം, മഹാമാരി, ക്ഷാമവും

കൂരമായ് താണ്ഡവമാടി ഭൂഗാത്രത്തെ

കുത്തി മുറിക്കവേ ഭൂമാതാ കേഴുന്നോ ?

മർത്യന്റെ ദുഷ്ക്കൃതം കണ്ടു തപിക്കുന്നോ?

ജൈവ ലോകത്തെ നാം ആർദ്രമായ് കണ്ടിടാം

ജീവിതശൈലിയിൽ മാറ്റം വരുത്തിടാം,

ദൈവത്തിൽ നിന്നുമകന്നു ജീവിച്ചിടിൽ

ദൈവത്തിങ്കലേക്കടുത്തു വന്നീടുകേ !

എല്ലാ മതങ്ങളും സൃഷ്ടേശ പാതകൾ

എല്ലാ സൃഷ്ടികളേം  നന്മയിൽ വീക്ഷിക്ക,

താഴ്മയിൽ വർത്തിക്ക, പാപം വെറുത്തിടാം,

തെറ്റുകൾ ചെയ്യുകിൽ മാപ്പപേക്ഷിച്ചിടാം,

ഈ മഹാമാരിയിൽ നിന്നും കരേറിടാൻ

ഈശ്വരാ, നിൻ പദതാരിലണയുന്നേൻ,

നന്മയുള്ളോരിൽ വസിക്കും മഹീശ്വരാ,

നന്ദിയും താഴ്മയും ഹൃത്തിൽ നിറയ്ക്കണേ !

ആതുര ശുശ്രൂഷാ മാലാഖവൃന്ദത്തെ

സാദരമാദരാൽ വന്ദനം ചെയ്തിടാം,

നന്മയല്ലാതൊന്നും നൽകാത്ത താതൻ തേ !

നിൻമക്കളോടു പൊറുക്ക, കൃപ കാട്ടൂ !