1.റഹ്‌മ വ്യാജമാനസത്തിൻ ബാധയാൽ ലോകം ഖേദമുരുക്കിൻ സ്വയംകൃതത്തുറുങ്കിൽ വീണുരുളും വിധി നാഥാ,നിൻ കൃപയാൽ തീർത്തിടാനായുരുകി ആർത്തനായ് കേഴുന്നു "അല്ലാഹു അക്ബർ" 2.മഗ്‌ഫിറ ഇല്ല നിൻ നാമമല്ലാ- തുലകിനൊരഭയം വല്ലാത്ത കറകൾ തെല്ലുമേ ശേഷിക്കാതെ അല്ലറുത്താത്മചൈതന്യം ഉള്ളിലാകെ നിറയ്ക്കണേ തമ്പുരാനേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1.റഹ്‌മ 

വ്യാജമാനസത്തിൻ 

ADVERTISEMENT

ബാധയാൽ ലോകം 

ഖേദമുരുക്കിൻ 

സ്വയംകൃതത്തുറുങ്കിൽ 

വീണുരുളും വിധി 

ADVERTISEMENT

നാഥാ,നിൻ കൃപയാൽ 

തീർത്തിടാനായുരുകി 

ആർത്തനായ് കേഴുന്നു 

"അല്ലാഹു അക്ബർ"

ADVERTISEMENT

2.മഗ്‌ഫിറ

ഇല്ല നിൻ നാമമല്ലാ-

തുലകിനൊരഭയം  

വല്ലാത്ത കറകൾ 

തെല്ലുമേ ശേഷിക്കാതെ 

അല്ലറുത്താത്മചൈതന്യം   

ഉള്ളിലാകെ നിറയ്ക്കണേ 

തമ്പുരാനേ നിനക്കായിമാത്രം 

പുലരുമിനി നാളുകൾ 

പുളകമായ് പുണ്യരാവുകൾ 

കനിവാർന്നെന്നെക്കഴുകി

കാട്ടണേ പാപമോചനമാർഗ്ഗം നാഥാ

"അല്ലാഹു അക്ബർ" 

3.നിജാദ് 

തടവിൽ തളയ്ക്കും 

ദുഷ്ടചേതനകൾക്കൊപ്പം 

നരകവാതിൽ കടത്തി 

അരുളുക മോചനം 

കഠിനയാതനയിലുലകിൻ 

തൊണ്ടയിറുക്കിക്കളിയാടും

രോഗഭൂതത്തിൽനിന്നും 

കനിവായ് തഴുകട്ടെ നി-

ന്നനുകമ്പാമൃതധാര 

കരളുരുകി- 

ക്കിനിയും കരുണയ്ക്കായ് 

കരമുയർത്തിക്കെഞ്ചുന്നു നാഥാ 

"അല്ലാഹു അക്ബർ"