വരണ്ടുണങ്ങിയ ധരണിതൻ മാറുപിളർന്നുള്ള വിലാപങ്ങൾക്കുത്തരമായി ആകാശനീലിമതൻ പ്രതികരണമാണീ കുളിരേകുന്ന മഴത്തുള്ളികൾ ദാഹാർത്തരായ സസ്യലതാതികൾ തൻ ആവലാതികൾക്കുത്തരമായി സ്വർഗലോകത്തിൻ സഹാനുഭൂതിയേറിയതാണീ സാന്ത്വന ജലകണങ്ങൾ ജീവജാലങ്ങൾക്കെല്ലാം വായുവിനോളം പ്രാമുഖ്യമാണീ നീർകുമിളകൾ ധരണിയിൽ കേഴുന്നമക്കൾക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരണ്ടുണങ്ങിയ ധരണിതൻ മാറുപിളർന്നുള്ള വിലാപങ്ങൾക്കുത്തരമായി 

ആകാശനീലിമതൻ പ്രതികരണമാണീ കുളിരേകുന്ന മഴത്തുള്ളികൾ 

ADVERTISEMENT

ദാഹാർത്തരായ സസ്യലതാതികൾ തൻ ആവലാതികൾക്കുത്തരമായി 

സ്വർഗലോകത്തിൻ സഹാനുഭൂതിയേറിയതാണീ സാന്ത്വന ജലകണങ്ങൾ. 

ADVERTISEMENT

ജീവജാലങ്ങൾക്കെല്ലാം വായുവിനോളം പ്രാമുഖ്യമാണീ നീർകുമിളകൾ 

ധരണിയിൽ കേഴുന്നമക്കൾക്കായി പൊഴിച്ചീടുന്നു തണ്ണീർ കണങ്ങൾ 

കരണാർദ്രയായ ആകാശവിതാനങ്ങൾ ആവശ്യമായി നിർലോഭമായി

സ്നേഹസമ്മാനമായി ഒഴുക്കീടുന്നു കുളിർമഴയായി  മഴത്തുള്ളികളെ.

ADVERTISEMENT

അഗ്നിയായി ജ്വലിക്കുന്ന ആദിത്യൻതൻ ആശ്ലേഷത്തിൽ നിന്നകലുവാൻ 

അനുദിനം വെമ്പീടുന്ന ഭൂമീദേവിതൻ കരുതലാണീ ബാഷ്‌പകണങ്ങൾ 

പകലോൻതൻ കഠിനതാപമകറ്റി ജീവജാലങ്ങളിൽ ശീതളതയേകുവാൻ

പൃഥ്വിയിലേയ്ക്കാനയിച്ചിടുന്നു വിഹായസുകളിലെ ജാലകണങ്ങളെ. 

വിശാലമായ ആകാശവിതാനങ്ങളിൽ ഏകാകിയായി പാറിപറക്കുമ്പോൾ   

കൂട്ടുകൂടുവാനെത്തുന്നവരെ തടുക്കുവാനാവാതെ അധികഘനമേറുമ്പോൾ 

കൂട്ടായുള്ള മന്ദമാരുതന്റെ തലോടലുകളാൽ വീണ്ടും ബൃഹത്താകുമ്പോൾ 

താഴേയ്ക്ക് കുതിച്ചീടും വലിയൊരു ഗോളമായി ധരണിയെപുൽകുവാൻ.

വെണ്മയേറിയ ജലകണികകൾ അനവധി തിങ്ങിത്തിരക്കി ഇരുൾമൂടുമ്പോൾ 

കറുപ്പാവരണമായി ഭീതിപരത്തി ധരയെ പുൽകുവാൻ വെമ്പീടുമ്പോൾ  

മേഘപാളികളന്യോന്യം ഗർജ്ജനനാദം മുഴക്കി ആഞ്ഞു മത്സരിക്കുമ്പോൾ 

ഉത്തേജിക്കുന്നു ജീവജാലങ്ങൾ ധരണിയിൽ  മഴയെ മാറോടുചേർക്കുവാൻ.