ഫൈസൽ വിളിച്ചു ഒരാംബുലൻസിന്റെ നഷ്‌ടം തീർക്കാനാവാത്ത കടമായി വീർപ്പു മുട്ടിച്ചപ്പോഴാണ് ക്രെഡിറ്റില്ലാത്ത മൊബൈലിലും കടം കേറിയത്... ഉയിര് കടം കൊടുക്കുന്നവർക്ക് ഉൽക്കണ്ഠ സ്വന്തം ഉയിരിനെക്കുറിച്ചല്ല ആരുമറിയാത്തൊരണ്ണാച്ചി ആരൊക്കെയോ ആയി ആരവം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫൈസൽ വിളിച്ചു 

ഒരാംബുലൻസിന്റെ നഷ്‌ടം 

ADVERTISEMENT

തീർക്കാനാവാത്ത കടമായി 

വീർപ്പു മുട്ടിച്ചപ്പോഴാണ് 

ക്രെഡിറ്റില്ലാത്ത മൊബൈലിലും 

കടം കേറിയത്...

ADVERTISEMENT

ഉയിര് കടം കൊടുക്കുന്നവർക്ക് 

ഉൽക്കണ്ഠ സ്വന്തം ഉയിരിനെക്കുറിച്ചല്ല 

ആരുമറിയാത്തൊരണ്ണാച്ചി 

ADVERTISEMENT

ആരൊക്കെയോ ആയി 

ആരവം മുഴക്കി 

നെഞ്ചിലാകെ 

ഈച്ചയാർക്കുന്നു...

ഓടിത്തളർന്നിട്ടും 

കൂടെ നിൽക്കാനാവത്തതിന്റെ 

ചൂടിൽ വെന്ത് 

ഒരായിരം ഫൈസൽമാർ 

എമിറേറ്റ്സിന് 

തലങ്ങും വിലങ്ങും പായുന്നു....

അന്നം നിറച്ച കവറുകൾ 

ആയുസ്സു താങ്ങുന്ന മരുന്നുകൾ 

ഇത്തിരി സാന്ത്വനം 

ഒത്തിരി കാരുണ്യം 

ഉള്ള് നിറച്ച് കരുതൽ 

തള്ളുന്ന സ്വരക്ഷ 

ഒക്കില്ലൊന്നിനും 

ഇവർക്കു പകരമാവാൻ...

കേട്ടോതും വ്യസനം 

കണ്ടറിഞ്ഞതാവില്ല 

വാക്കുകളെ തോൽപ്പിക്കും 

ഇക്കരുണാനാളങ്ങൾ 

ഇങ്ങനെത്തന്നെയെപ്പൊഴും 

നിന്നുജ്ജ്വലിക്കാൻ 

നെഞ്ചുരുകിയേകുക 

കണ്ണീർ നനയ്ക്കും 

പ്രാർഥനകൾ!