മനുഷ്യൻ മനസ്സ് പാളിപ്പോയ ഒരു മെജീഷ്യൻ സ്പീഷിസുകളുടെ കഥകളിലൊന്നും ഇത്ര ഭയങ്കരൻ എല്ലാം വീക്ഷിച്ചിരിപ്പുണ്ടെന്ന് ഓർത്തേ ഇല്ല ഇനിയിപ്പോൾ ചരടുകൾ മാത്രമെടുത്ത് ഒരു കുലുക്കിക്കുത്തു നടത്താം പെടുന്നവർ പെടട്ടെ പെഴയ്ക്കാൻ അതേയുള്ളു പോംവഴി.... മണ്ണ് കണ്ണുണ്ടേൽ കണ്ടോ മണ്ണിന്റൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യൻ

ADVERTISEMENT

മനസ്സ് പാളിപ്പോയ 

ഒരു മെജീഷ്യൻ 

ADVERTISEMENT

സ്പീഷിസുകളുടെ 

കഥകളിലൊന്നും 

ADVERTISEMENT

ഇത്ര ഭയങ്കരൻ എല്ലാം

വീക്ഷിച്ചിരിപ്പുണ്ടെന്ന്

ഓർത്തേ ഇല്ല 

ഇനിയിപ്പോൾ 

ചരടുകൾ മാത്രമെടുത്ത്

ഒരു കുലുക്കിക്കുത്തു നടത്താം 

പെടുന്നവർ പെടട്ടെ 

പെഴയ്ക്കാൻ അതേയുള്ളു 

പോംവഴി....

മണ്ണ് 

കണ്ണുണ്ടേൽ കണ്ടോ 

മണ്ണിന്റൊരു പുന്നാരം 

അടിഞ്ഞുചേരാൻ  

അവളേ ഉള്ളൂ 

മുടിച്ചിട്ടും 

മിണ്ടാത്തവൾ 

മുച്ചൂടും 

നശിച്ചിപ്പോ 

കിന്നാരം 

പറയുന്നു 

സാരമില്ല 

അവൾ 

നല്ലൊരു 

കിടക്ക 

വിരിച്ചുതരും 

ഉറങ്ങിക്കോ 

നീണ്ട ഉറക്കം

വിഷാദം 

ശ്ശോ  

അവളാള് 

ശരിയല്ല 

മുഷിച്ചിൽക്കാരി 

മുനിഞ്ഞിരുന്ന് 

മൂക്ക് ചീറ്റിക്കൊണ്ടിരിക്കും 

വാ മക്കളേ 

അടിച്ചുപൊളിക്ക് 

ഒത്താലൊരു വർഷം 

എന്തെങ്കിലും ഒപ്പിച്ചിട്ടേ 

കീയാവൂ

മുങ്ങി നിവരാനൊരു നദി

മുങ്ങിയാൽ 

നിവരുമെന്ന് 

എന്നുറപ്പ് 

പഹയാ?

ആകെ മുങ്ങിയാൽപ്പോലും 

കുളിരാത്ത കാലമാണ് 

ഇനി വല്ലാതെ കുളിർന്നാൽ 

കോറൻറ്റൈനിൽ തള്ളും  

നദി ഓക്കേ 

നാറിയാലും 

നീങ്ങിക്കൊണ്ടിരിക്കും 

അപ്പോ 

മുങ്ങണോ  

നിവരണോ 

നദിയോടുതന്നെ 

ചോദിക്ക്

മിശ്രിതം

ഇഞ്ചി 

ജീരകം 

ചെറുനാരങ്ങ 

വെട്ടിത്തിളപ്പിച്ച് 

കട്ടിയായിത്തന്നെ 

വേന്തിക്കൊണ്ടിരുന്നോ 

ഉന്തുവണ്ടിയിലെടുക്കാതെ 

സന്തുബന്ധുക്കളെക്കണ്ട് 

രണ്ടുനാലു ദിനം കൂടി 

കഴിഞ്ഞുകൂടാം