ഉപരിതലം എത്ര ശാന്തമാണ്, നിറഞ്ഞു പരന്നങ്ങനെ! ആഴങ്ങളിലോ, മുങ്ങാംകുഴിയിട്ടു നടക്കുന്ന വർണ്ണ മൽസ്യങ്ങൾ തൊട്ടു കൂറ്റൻ തിമിംഗലങ്ങൾ പുളയുന്ന ഇടം. സമുദ്രത്തിന്റെ ആഴവും വ്യാപ്തിയും മനുഷ്യമനസ്സിന്റെ എത്ര കണ്ടു വരും? സമസ്യകളുടെ പൂരകങ്ങൾ അപ്രസക്തമാക്കുന്ന ചിലയിടങ്ങൾ! മഴ പെയ്തുതീർന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപരിതലം എത്ര ശാന്തമാണ്,

ADVERTISEMENT

നിറഞ്ഞു പരന്നങ്ങനെ!

ആഴങ്ങളിലോ,  

ADVERTISEMENT

മുങ്ങാംകുഴിയിട്ടു നടക്കുന്ന

വർണ്ണ മൽസ്യങ്ങൾ തൊട്ടു 

ADVERTISEMENT

കൂറ്റൻ തിമിംഗലങ്ങൾ പുളയുന്ന ഇടം.

സമുദ്രത്തിന്റെ ആഴവും വ്യാപ്തിയും 

മനുഷ്യമനസ്സിന്റെ എത്ര കണ്ടു വരും?

സമസ്യകളുടെ പൂരകങ്ങൾ  

അപ്രസക്തമാക്കുന്ന ചിലയിടങ്ങൾ!

മഴ പെയ്തുതീർന്ന സായന്തനങ്ങളിലും

പുഴയൊഴുകുന്നുണ്ടായിരുന്നു,

തിരകളെ വേഗത്തിൽ പുണരാൻ,

കടലിന്റെ അപാരമായ നിശ്ചലതകളിലൊടുങ്ങാൻ.

ആകാശമപ്പോഴും ഒരു പ്രലോഭനമാണ്,

അനന്തകളെ കയ്യെത്തിപ്പിടിക്കണമെന്ന 

പ്രലോഭനം.

സ്വപ്നം കണ്ടതും, സ്വരുക്കൂട്ടിവെച്ചതും തേടി

വിസ്മൃതിയിലാണ്ടുപോയേക്കാവുന്ന 

ചോദനകളെ പുനരുജ്ജീവിപ്പിന്നതിനുള്ള 

പ്രചോദനം.

കാലത്തിന്റെ നിറങ്ങളും രുചികളും 

മാറിപ്പോയേക്കാം.

അപ്പോഴും 

കെട്ടുപോയ വെളിച്ചവും തെളിയിച്ചു,

മങ്ങിപ്പോയ നിറങ്ങളും ചാലിച്ച് 

നമ്മൾ കുതിക്കുകയാവും,

തിരകൾ  മുറിഞ്ഞു പോയ തീരത്തിനെ പുണരാൻ,

ഓർമ്മകളിൽനിന്നു 

കൈവിട്ടു പോകുന്ന പോലെ.

കടലപ്പോഴും അതിന്റെ ആഴത്തിൽ,

വിശാലതയിൽ ഉറങ്ങുന്നുണ്ടാവും.