മറവികളെ ഓർമ്മകൾകൊണ്ട് തലോടാനൊരു പാഴ്ശ്രമം നിസ്സംഗതയുടെ സവിശേഷ പുഞ്ചിരി പടർത്തി വിസ്മൃതിയിലാവുന്ന ഭൂതകാലം ഇന്നലെയുടെ ആകാശത്തിൽ ഇന്നിന്റെ സങ്കടമേഘങ്ങൾ ബാല്യകാല സ്മരണകളിൽ ചുരുങ്ങിയൊതുങ്ങി ഞാനൊരു ചട്ടക്കൂടായ് മാറുന്നു ചിന്തകൾക്ക് മല കയറുന്ന ഭാരം അടുക്കും ചിട്ടയുമില്ലാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറവികളെ ഓർമ്മകൾകൊണ്ട് 

തലോടാനൊരു പാഴ്ശ്രമം 

ADVERTISEMENT

നിസ്സംഗതയുടെ സവിശേഷ

പുഞ്ചിരി പടർത്തി

വിസ്മൃതിയിലാവുന്ന

ADVERTISEMENT

ഭൂതകാലം

ഇന്നലെയുടെ  ആകാശത്തിൽ 

ഇന്നിന്റെ സങ്കടമേഘങ്ങൾ

ADVERTISEMENT

ബാല്യകാല സ്മരണകളിൽ

ചുരുങ്ങിയൊതുങ്ങി 

ഞാനൊരു ചട്ടക്കൂടായ് മാറുന്നു 

ചിന്തകൾക്ക് മല കയറുന്ന ഭാരം

അടുക്കും ചിട്ടയുമില്ലാത്ത വർണ്ണപ്പൊട്ടുകൾ

മിന്നൽ പിണർ പോലെ ചുറ്റിലും നിറയുന്നു 

ശൂന്യതയ്ക്ക് ഇടവേളകൾ ഏറുന്നു 

പെയ്തിറങ്ങിയ മഴനീർക്കണം

ചരൽക്കല്ലുകൾപോലെ ചിതറുന്നു 

പ്രതീക്ഷയുടെ നാമ്പുകൾ

മുളയിലേ  എരിഞ്ഞടങ്ങുന്നു

പ്രണയം ആകൃതി നഷ്ടപ്പെട്ട് 

വരണ്ടുണങ്ങുന്നു 

ചിതറി വീണ അക്ഷരങ്ങൾ

വാക്കുകൾ തേടി കുഴയുന്നു 

ഒടുവിൽ 

ചിന്താ ഭാരം കുറഞ്ഞ് 

അപ്പൂപ്പൻതാടി കണക്ക് 

പറന്നുപറന്നുപറന്ന്

എല്ലാമൊടുങ്ങി  

ഹൗ! എന്തൊരനുഭൂതി...