നാടിന് പ്രതിസന്ധി ഉണ്ടാകുമ്പോൾ, പുരസ്കാരങ്ങൾക്ക് വേണ്ടി മൗനം ദീക്ഷിക്കുന്ന സാംസ്കാരിക നായകരെയല്ല സാധാരണ ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് കവി സോഹൻ റോയ്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച 'അണുകാവ്യം' എന്ന നാലുവരി കവിതയിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. പൊലീസ് ആക്ടിൽ വരുത്തിയ ഭേദഗതിയോടുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടിന് പ്രതിസന്ധി ഉണ്ടാകുമ്പോൾ,  പുരസ്കാരങ്ങൾക്ക് വേണ്ടി മൗനം ദീക്ഷിക്കുന്ന സാംസ്കാരിക നായകരെയല്ല സാധാരണ ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് കവി സോഹൻ റോയ്.  സമൂഹ മാധ്യമത്തിൽ പങ്കുവച്ച 'അണുകാവ്യം'  എന്ന നാലുവരി കവിതയിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.  പൊലീസ് ആക്ടിൽ വരുത്തിയ ഭേദഗതിയോടുള്ള പ്രതിഷേധസൂചകമായി കഴിഞ്ഞമാസം ഒക്ടോബർ 26ന് അദ്ദേഹം കാവ്യരചന അവസാനിപ്പിച്ചിരുന്നു.  സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്ന പൊതുജനങ്ങളുടെയും  മാധ്യമങ്ങളുടേയും  അഭിപ്രായ സ്വാതന്ത്ര്യത്തിന്  ' 118 എ ' എന്ന നിയമം കൂച്ചുവിലങ്ങിടും എന്ന് ആ അവസരത്തിൽ  അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പൊതുജനങ്ങൾക്കിടയിൽ ഈ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായെങ്കിലും,  തൂലികയേന്തുന്നവരായിട്ടു പോലും സാംസ്കാരിക  സാഹിത്യ നായകരുടെ ഭാഗത്തുനിന്ന് അത്തരത്തിലൊരു പ്രതിഷേധം ഉണ്ടായിരുന്നില്ല. പക്ഷേ പൊതുജന സമ്മർദ്ദത്തെത്തുടർന്ന് വിവാദ നിയമം സർക്കാർ പിൻവലിച്ചു. ഇതോടുകൂടിയാണ് സാംസ്കാരിക നായകരെ വിമർശിച്ച് തന്നെ അദ്ദേഹം അണുകാവ്യവുമായി രംഗത്തുവന്നത്.

ADVERTISEMENT

'പുരസ്കാരദാനം '  എന്ന് പേരിട്ടിരിക്കുന്ന കവിതയിലെ വരികൾ ഇങ്ങനെയാണ്.

സംസ്കാരമെന്തെന്നറിയാത്ത നായകൾ

ADVERTISEMENT

സംസ്കാരനായകച്ചട്ട ധരിച്ചോണ്ടു

സംസ്കാരശൂന്യരായ് നിത്യം കുരയ്ക്കുകിൽ

ADVERTISEMENT

സംസ്കാരപ്പട്ടും വളയും കൊടുക്കുമോ?

സാമാന്യനീതി പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഉത്തമമായ സംസ്കാരിക പ്രവർത്തനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ അതിന് വിരുദ്ധമായി വരുന്ന നിയമങ്ങളെ വിമർശിക്കേണ്ടത് അവരുടെ ധാർമിക ബാധ്യത കൂടിയാണ്. അത് തിരിച്ചറിയാതെ സാംസ്കാരിക നായകച്ചട്ടം ധരിക്കുന്നതിൽ കാര്യമില്ലെന്ന് കവി പറയുന്നു. പുരസ്കാരങ്ങൾക്ക് വേണ്ടി അധികാരികളെ പിണക്കാതിരിക്കാനുള്ള ഒരുതരം വേലകളിയാണ് അവർ  ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും  കവി ചൂണ്ടിക്കാണിച്ചിരിക്കുന്നു.

പ്രശസ്ത സിനിമാ സംഗീത സംവിധായകൻ ബി.ആർ.ബിജുറാം ആണ് കവിതയ്ക്ക് സംഗീതം നൽകി ആലപിച്ചിരിയ്ക്കുന്നത്. ദൃശ്യ വിന്യാസം നൽകിയിരിക്കുന്നത് ആന്റണി ആണ്