കൗതുകമാണ് - പെണ്‍കുട്ടികള്‍ വളരുന്നത്; കുഞ്ഞിക്കണ്ണു ചിമ്മി പിറന്നു വീഴുന്നത്; ഒന്നുമറിയാത്ത നാളുകളാണ് പിന്നെ. ഓരോ മടിയിലും ഇരുന്നും, കിടന്നും , കൊഞ്ചിയും, കരഞ്ഞുമെല്ലാം- ഞാനിവിടെ ഉണ്ടെന്നു ഉറക്കെ പറഞ്ഞുകൊണ്ട്. ഒപ്പം, അടുത്തെവിടെയോ, അകലത്തോ ഒത്തിരി കഴുകന്‍ കണ്ണുകള്‍ക്ക് ഇമവെട്ടാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൗതുകമാണ് - പെണ്‍കുട്ടികള്‍ വളരുന്നത്;

കുഞ്ഞിക്കണ്ണു ചിമ്മി പിറന്നു വീഴുന്നത്;

ADVERTISEMENT

ഒന്നുമറിയാത്ത നാളുകളാണ് പിന്നെ.

ഓരോ മടിയിലും ഇരുന്നും, കിടന്നും ,

കൊഞ്ചിയും, കരഞ്ഞുമെല്ലാം-

ഞാനിവിടെ ഉണ്ടെന്നു ഉറക്കെ പറഞ്ഞുകൊണ്ട്.  

ADVERTISEMENT

ഒപ്പം, അടുത്തെവിടെയോ, അകലത്തോ

ഒത്തിരി കഴുകന്‍ കണ്ണുകള്‍ക്ക്

ഇമവെട്ടാത്ത കാത്തിരിപ്പും.

കൈയോ കാലോ വളരുന്നു ?

ADVERTISEMENT

നോക്കി നോക്കി 'അമ്മ മനസ് .

അതെ, വളരുന്നുണ്ട് 

നോക്കി നോക്കി കഴുകന്‍ കണ്ണുകളും.

പെണ്ണെന്തെന്നറിയാതെ അവളും

പെണ്ണായി വളരുകയും!

കോരിയെടുക്കുന്ന കൈകളില്‍

ചേര്‍ന്നിരിക്കുന്ന നിഷ്‌കളങ്കത.

പതിയെ പതിയെ കൈകളുടെ, വിരലുകളുടെ,

അവതാളങ്ങളില്‍ അസ്വസ്ഥത.

ആശയോടെ അമ്മക്കണ്ണുകളെ തിരഞ്ഞ്...

അസ്വസ്ഥതയുടെ അമ്പരപ്പ്,

അമ്മക്കണ്ണുകളെ തിരഞ്ഞു അനാഥമായി .

തൃപ്തിയോടെ കഴുകന്‍ കണ്ണുകള്‍ വേട്ട ആരംഭിക്കുകയും .

അമ്മക്കണ്ണു കാക്കാത്ത ,

അമ്മമനസു പൊതിയാത്ത ,

ജഡമായവള്‍

വളര്‍ന്നു വലുതാവുകയും.

അങ്ങനെയിരിക്കെ അവള്‍ക്കു മനസുണ്ടാകുകയും,

കഴുകനെ, കൂര്‍ത്തു മൂര്‍ത്ത നഖങ്ങളെ,

വളഞ്ഞു പുളഞ്ഞ കൊക്കുകളെ,

മാന്തിപ്പറിക്കുന്ന കണ്ണുകളെ,

വരിഞ്ഞുമുറുക്കുന്ന ചിറകുകളെ ,

തിരിച്ചറിയുകയും!

പിടഞ്ഞു കുതറുന്ന അവള്‍,

പകയോടെ വേദനയോടെ

ആര്‍ത്തലച്ചു,

തന്നെ കാക്കാത്ത അമ്മക്കണ്ണുകളെ

കൂരമ്പു പോലുള്ള കണ്ണുകള്‍ കൊണ്ട്

ചൂഴ്‌ന്നെടുക്കുകയും!