ദൃശ്യം–2 എന്ന മലയാള സിനിമ റിലീസായതാണ് അത്ഭുതപ്പെടുത്തിയത്. ആമസോണിലൂടെ അത് കാണാനാവുക, അതും കുടുംബവുമൊത്ത് വീട്ടിലിരുന്ന്. അത്ഭുതപ്പെട്ടില്ലെങ്കിലേ പറയേണ്ടതുള്ളു.

ദൃശ്യം–2 എന്ന മലയാള സിനിമ റിലീസായതാണ് അത്ഭുതപ്പെടുത്തിയത്. ആമസോണിലൂടെ അത് കാണാനാവുക, അതും കുടുംബവുമൊത്ത് വീട്ടിലിരുന്ന്. അത്ഭുതപ്പെട്ടില്ലെങ്കിലേ പറയേണ്ടതുള്ളു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദൃശ്യം–2 എന്ന മലയാള സിനിമ റിലീസായതാണ് അത്ഭുതപ്പെടുത്തിയത്. ആമസോണിലൂടെ അത് കാണാനാവുക, അതും കുടുംബവുമൊത്ത് വീട്ടിലിരുന്ന്. അത്ഭുതപ്പെട്ടില്ലെങ്കിലേ പറയേണ്ടതുള്ളു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദൃശ്യം–2 എന്ന മലയാള സിനിമ റിലീസായതാണ് അത്ഭുതപ്പെടുത്തിയത്. ആമസോണിലൂടെ അത് കാണാനാവുക, അതും കുടുംബവുമൊത്ത് വീട്ടിലിരുന്ന്. അത്ഭുതപ്പെട്ടില്ലെങ്കിലേ പറയേണ്ടതുള്ളു. മുൻപൊക്കെ സിനിമ കാണാൻ പോകുന്നത് തന്നെ വലിയ കാര്യമായിരുന്നു. റിലീസ് ചിത്രങ്ങൾ എന്നൊന്നും പറയാൻ പറ്റില്ല. ഓടി വിജയിച്ച ചിത്രങ്ങൾ മാത്രമാണ് തീയേറ്ററിൽ പോയി കാണാറുണ്ടായിരുന്നത്. അതും ദിവസങ്ങളോളമുള്ള ഒരുക്കമാണ്. തീയേറ്ററിൽ പോവുക എന്നത് വലിയ കാര്യമായി കണ്ടിരുന്ന കാലത്ത് നിന്നും വളരെ പെട്ടെന്ന് അത് ടിവിയിലേക്കും വിസിആറിലേക്കും പിന്നീട് സിഡിയിലേക്കും എന്തിന് യുട്യൂബിലേക്കുമൊക്കെ മാറി. പക്ഷേ, ഒടിടി അഥവാ ഓവർ ദി ടോപ് പ്ലാറ്റ് ഫോം എന്ന ടെക്നിക്കാണ് അദ്ഭുതപ്പെടുത്തിയത്. റിലീസ് ദിവസം തന്നെ എവിടെയിരുന്നും എപ്പോൾ വേണമെങ്കിലും കാണാം. പകുതി കണ്ടിട്ട്, ബാക്കി സമയമുള്ളപ്പോൾ കാണാം, എന്തിന് ഓഫീസിലെ ഇടവേളകളിൽ പോലും ഹെഡ് സെറ്റ് ഉപയോഗിച്ച് കാണാമെന്ന സൗകര്യം. അതും നല്ല അടിപൊളി ക്ലാരിറ്റിയിൽ, ശരിക്കും തീയേറ്ററിൽ ഇരുന്നു കാണുന്നതിനു സമാനമായി. ഒറ്റ വ്യത്യാസം, അത്ര വലിപ്പമില്ലെന്നു മാത്രം. അല്ലെങ്കിൽ തന്നെ ഈ വലിപ്പത്തിലൊക്കെ എന്തിരിക്കുന്നു. കണ്ടാൽ പോരെ, അതും വളരെ തുച്ഛമായ തുകയ്ക്ക് വീട്ടിലെല്ലാവർക്കും കൂടി ഒരുമിച്ചിരുന്നു കാണുക. ഇത്  അദ്ഭുതമല്ലാതെ മറ്റൊന്നുമല്ലെന്നാണ് എന്റെ വിചാരം.

ഇനി എന്താണ് ഈ ഒടിടി എന്നു നോക്കാം. എല്ലാവരും നെറ്റ് ഫ്‍ലിക്സ്, ആമസോൺ പ്രൈം, യപ് ടിവി എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംഗതിയുടെ ഗുട്ടൻസ് കൂടുതൽ പിടികിട്ടിയത്. ഇന്റർനെറ്റ് വഴി കാഴ്ചക്കാർക്ക് നേരിട്ട് വാഗ്ദാനം ചെയ്യുന്ന ഒരു സ്ട്രീമിംഗ് മീഡിയ സേവനമാണ് ഓവർ ദി ടോപ്പ്. കേബിൾ, ബ്രോഡ്കാസ്റ്റ്, സാറ്റലൈറ്റ് ടെലിവിഷൻ പ്ലാറ്റ് ഫോമുകളെ ഒടിടി മറികടക്കുന്നു. പരമ്പരാഗതമായി അത്തരം ഉള്ളടക്കത്തിന്റെ ഒരു കൺട്രോളർ അല്ലെങ്കിൽ വിതരണക്കാരനായി പ്രവർത്തിച്ചിരുന്നവരെ ഒഴിവാക്കുന്നു എന്നു സാരം. ഫിലിം, ടെലിവിഷൻ ഉള്ളടക്കങ്ങളിലേക്ക് ആക്സസ് വാഗ്ദാനം ചെയ്യുന്ന സബ്സ്ക്രിപ്ഷൻ അധിഷ്ഠിത വീഡിയോ ഓൺ ഡിമാൻഡ് (എസ്‍വിഡി) സേവനങ്ങളുടെ പര്യായമാണ് ഇതെന്നു വേണമെങ്കിൽ  പറയാം.

ADVERTISEMENT

ഒരു പരമ്പരാഗത സാറ്റലൈറ്റ് അല്ലെങ്കിൽ കേബിൾ ടിവി ദാതാവിന് സമാനമായ ലീനിയർ സ്പെഷ്യാലിറ്റി ചാനലുകളുടെ ലൈവ് സ്ട്രീമുകളിലേക്ക് പ്രവേശനം നൽകുന്ന ടിവി സേവനങ്ങളുടെ ഒരു തരംഗമാണിത്. എന്നാൽ സ്വകാര്യ നെറ്റ്‍വർക്കിനുപകരം പൊതു ഇന്റർനെറ്റിലൂടെ സ്ട്രീം ചെയ്യുന്നുവെന്നു മാത്രം.

വ്യക്തിഗത കമ്പ്യൂട്ടറുകളിലെ വെബ്സൈറ്റുകൾ വഴിയും മൊബൈൽ ഉപകരണങ്ങളിലെ ആപ്ലിക്കേഷനുകൾ (സ്മാർട്ട് ഫോണുകളും ടാബ് ലെറ്റുകളും പോലുള്ളവ) ഡിജിറ്റൽ മീഡിയ പ്ലെയറുകൾ (വീഡിയോ ഗെയിം കൺസോളുകൾ ഉൾപ്പെടെ) അല്ലെങ്കിൽ സ്മാർട്ട് ടിവി പ്ലാറ്റ് ഫോമുകളുള്ള ടിവി എന്നിവയിലൂടെ ഓവർ ദി ടോപ്പ് സേവനങ്ങൾ ആക്സസ് ചെയ്യാനാകും. ഇന്റർനെറ്റ് വഴി കാഴ്ചക്കാർക്ക് നേരിട്ട് വാഗ്ദാനം ചെയ്യുന്ന ഒരു സ്ട്രീമിംഗ് മീഡിയ സേവനമാണ് ഓവർ ദി ടോപ്പ് എന്ന് ഒറ്റവാക്യത്തിൽ പറയാം. അതായത്, കേബിൾ, ബ്രോഡ്കാസ്റ്റ്, സാറ്റലൈറ്റ് ടെലിവിഷൻ പ്ലാറ്റ് ഫോമുകളൊക്കെയും ഇവിടെ അപ്രസക്തമാവുന്നു എന്നു ചുരുക്കം. ഇവിടെ ഉപയോക്താവാണ് രാജാവ്. നമുക്ക് നമ്മുടെ ഇഷ്ടത്തിനു നമ്മുടെ സമയത്തിന് കാണാനാവും.

ADVERTISEMENT

ചാനലുകൾ മാറ്റാൻ കഴിയുന്ന നെറ്റ്‍വർക്കുകളായ കേബിൾ, ഐപിടിവി എന്നിവ വാഗ്ദാനം ചെയ്യുന്ന വീഡിയോ ഓൺ ഡിമാൻഡ് വീഡിയോ ഡെലിവറി സിസ്റ്റങ്ങൾക്ക് വിപരീതമായി, ഐട്യൂൺസ് പോലുള്ള ചില ഒടിടി സേവനങ്ങൾ വീഡിയോ ആദ്യം ഡൗൺലോഡ് ചെയ്ത് പ്ലേ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.

നെറ്റ് ഫ്ലിക്സ്, ഹുലു, ഡിസ്നി +, ആമസോൺ പ്രൈം വീഡിയോ എന്നിവ ഡൗൺലോഡ് പൂർത്തിയാകുന്നതിന് മുമ്പ് (സ്ട്രീമിംഗ്) പ്ലേ ചെയ്യാൻ ആരംഭിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (എഫ്സിസി) ഒടിടി സേവനങ്ങളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു:  മൾട്ടിചാനൽ വീഡിയോ പ്രോഗ്രാമിംഗ് വിതരണക്കാർ(എംവിപിഡി); ഓൺലൈൻ വീഡിയോ വിതരണക്കാർ (ഒവിഡി).  എടി ആൻഡ്  ടിവി, ഫ്യൂബോ ടിവി, സ്ലിംഗ് ടിവി, ഹുലു + ലൈവ് ടിവി, യൂട്യൂബ് ടിവി എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന സേവനങ്ങൾ വെർച്വൽ എംവിപിഡികളിൽ ഉൾപ്പെടുന്നു. പ്രക്ഷേപണത്തിൽ, ഇന്റർനെറ്റിലൂടെ വിതരണം ചെയ്യുന്ന ഓഡിയോ, വീഡിയോ, മറ്റ് മീഡിയ ഉള്ളടക്കം എന്നിവയാണ് ഓവർ ദി ടോപ്പ് (ഒടിടി) ഉള്ളടക്കം,  ഉള്ളടക്കത്തിന്റെ നിയന്ത്രണത്തിലോ വിതരണത്തിലോ ഒരു മൾട്ടിപ്പിൾ സിസ്റ്റം ഓപ്പറ്റേറ്ററുടെ (എംഎസ്ഒ) പങ്കാളിത്തം ഇല്ലാതെ ഇത്  ഉപയോഗിക്കാനാവും. ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) പാക്കറ്റുകളുടെ ഉള്ളടക്കത്തെക്കുറിച്ച് ഇന്റർനെറ്റ് ദാതാവിന്  അറിവുണ്ടായിരിക്കാം. പക്ഷേ കാണാനുള്ള കഴിവ്, പകർപ്പവകാശം, കൂടാതെ/ അല്ലെങ്കിൽ ഉള്ളടക്കത്തിന്റെ മറ്റ് പുനർവിതരണം എന്നിവയ്ക്ക് ഉത്തരവാദിത്തമോ നിയന്ത്രിക്കാനോ കഴിയില്ല.

ADVERTISEMENT

പേ ടിവി, വീഡിയോ ഓൺ ഡിമാൻഡ്, ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ (ഐപിടിവി) എന്നിവയിൽ നിന്നുള്ള ഇന്റർനെറ്റ് സേവന ദാതാവിൽ നിന്ന് (ഐഎസ്പി) വീഡിയോ അല്ലെങ്കിൽ ഓഡിയോ ഉള്ളടക്കം വാങ്ങുന്നതിനോ വാടകയ്ക്കെടുക്കുന്നതിനോ ഇവിടെ കഴിയില്ല. ഓൺലൈൻ ടെലിവിഷൻ അല്ലെങ്കിൽ ഇന്റർനെറ്റ് ടെലിവിഷൻ അല്ലെങ്കിൽ സ്ട്രീമിംഗ് ടെലിവിഷൻ എന്ന് വിളിക്കപ്പെടുന്ന ഐപി പാക്കറ്റുകൾ, ഏറ്റവും ജനപ്രിയ ഉള്ളടക്കമായി തുടരുന്നു. മലയാളികളെ സംബന്ധിച്ചിടത്തോളം സൂഫിയും സുജാതയും എന്ന ജയസൂര്യ ചിത്രമാണ് ഇത്തരത്തിൽ ആദ്യമായി  ഒടിടി പ്ലാറ്റ് ഫോമിൽ വന്നത്. കോവിഡ് കാലത്ത് ഓൺലൈൻ കുതിച്ചു ചാട്ടത്തിൽ ഒടിടി നിർണായക സ്വാധീനമാണ് ചെലുത്തിയത്. ഇതാ, മലയാളികളെ മുഴുവൻ ത്രില്ലടിപ്പിച്ച് മോഹൻലാലിന്റെ ദൃശ്യം–2വും എത്തിയിരിക്കുന്നു.

ഒരു ഉപഗ്രഹത്തിൽ നിന്ന് ടിവി  സിഗ്നൽ ലഭിക്കുന്നതിന് പകരം ഇന്റർനെറ്റിലൂടെയോ ഒരു സെൽഫോൺ നെറ്റ്‍വർക്കിലൂടെയോയാണ് ഒടിടി സിഗ്നൽ ലഭിക്കുന്നത്. ഒരു ഫോൺ, പിസി അല്ലെങ്കിൽ സ്മാർട്ട് ടെലിവിഷൻ സെറ്റിലേക്ക് കണക്റ്റു ചെയ്തിരിക്കുന്ന ഒരു ആപ്ലിക്കേഷൻ അല്ലെങ്കിൽ പ്രത്യേക ഒടിടി ഡോംഗിൾ അല്ലെങ്കിൽ ബോക്സ് വഴി വീഡിയോ വിതരണക്കാരൻ ആക്സസ്സ് ചെയ്യുന്നു. 2021 പകുതിയോടെ, യുഎസ് കുടുംബങ്ങളിൽ 60 ശതമാനവും ഒടിടി ആക്സസിലേക്ക് മാറുമെന്നാണ് കണക്ക്. കൂടാതെ ഒടിടി ചാനലുകളിൽ നിന്നുള്ള പരസ്യ വരുമാനം വെബ് ബ്രൗസർ പ്ലഗ് ഇന്നുകളിൽ നിന്നുള്ളതിനേക്കാളും  കൂടുതലാണ്.

ഏറ്റവും കൂടുതൽ പേർ കണ്ട ഒടിടി സ്ട്രീമിങ് റെക്കോഡുകൾ ഹോട്ട്സ്റ്റാറിനാണ്. ഒരേസമയം 18.6 ദശലക്ഷം പേരാണ് ഡിസ്നിയുടെ ഇന്ത്യൻ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ഹോട്ട്സ്റ്റാർ കണ്ടത്. ലോകത്തിൽ ഏറ്റവും കൂടുതൽ ഒടിടി ഉപയോഗിക്കുന്നത് ഏഷ്യൻ രാജ്യങ്ങളാണെന്നാണ് കണക്ക്. അതുകൊണ്ടു തന്നെ ഡിസ്നി ഹോട്ട്സ്റ്റാർ, നെറ്റ് ഫ്ളിക്സ്, ആമസോൺ പോലുള്ള കമ്പനികൾ ഇവിടേക്ക് ചൂണ്ടയിട്ടു കഴിഞ്ഞു. ഇതു കൂടാതെ നിരവധി ഇന്ത്യൻ കമ്പനികളും ഈ രംഗത്തുണ്ട്. ഇനി എന്തൊക്കെ കാണാനിരിക്കുന്നു. അങ്ങനെ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇൻസ്റ്റന്റായി കണ്ടതിന്റെ ഒരു സുഖവും ഈ കോവിഡ് കാലത്തുണ്ട്. കൂടുതൽ പുതുമകൾ ഉടൻ ഈ രംഗത്തുണ്ടായേക്കുമത്രേ. അപ്പോൾ കാത്തിരിക്കാം അതിനായി, ഒപ്പം പുതിയ മലയാള ചിത്രങ്ങൾക്കും !