എവിടെയെല്ലാം മലയാളി വിവേചനത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടോ, അവിടെയെല്ലാം മാന്യമായ സമരപ്രതിഷേധങ്ങളിലൂടെ തങ്ങളുടെ ശക്തി തെളിയിച്ചു വിജയം കൈപ്പിടിക്കുള്ളിൽ ഒതുക്കിയ ചരിത്രമേ കേരളത്തിനു വെളിയിൽ പറയാനുള്ളു.

എവിടെയെല്ലാം മലയാളി വിവേചനത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടോ, അവിടെയെല്ലാം മാന്യമായ സമരപ്രതിഷേധങ്ങളിലൂടെ തങ്ങളുടെ ശക്തി തെളിയിച്ചു വിജയം കൈപ്പിടിക്കുള്ളിൽ ഒതുക്കിയ ചരിത്രമേ കേരളത്തിനു വെളിയിൽ പറയാനുള്ളു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എവിടെയെല്ലാം മലയാളി വിവേചനത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടോ, അവിടെയെല്ലാം മാന്യമായ സമരപ്രതിഷേധങ്ങളിലൂടെ തങ്ങളുടെ ശക്തി തെളിയിച്ചു വിജയം കൈപ്പിടിക്കുള്ളിൽ ഒതുക്കിയ ചരിത്രമേ കേരളത്തിനു വെളിയിൽ പറയാനുള്ളു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഴ്‌സുമാരെ ചൊടിപ്പിച്ചാൽ വിവരം അറിയും, പ്രത്യേകിച്ചും മലയാളി നഴ്‌സുമാരെ..അതെന്നാ എത്ര കൃത്യമായി ഊന്നിപ്പറയാൻ എന്ന് ചോദിച്ചു കഴിഞ്ഞു അല്ലേ?എവിടെയെല്ലാം മലയാളി വിവേചനത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടോ, അവിടെയെല്ലാം മാന്യമായ സമരപ്രതിഷേധങ്ങളിലൂടെ തങ്ങളുടെ ശക്തി തെളിയിച്ചു വിജയം കൈപ്പിടിക്കുള്ളിൽ ഒതുക്കിയ ചരിത്രമേ കേരളത്തിനു വെളിയിൽ പറയാനുള്ളു.

70കളിൽ മണ്ണിന്റെ മക്കൾ വാദവുമായി ബോംബെയിലും ബാഗ്ലൂരിലും അവിടുത്തുകാർ അഴിച്ചുവിട്ട തോന്ന്യാസങ്ങളിൽ നിരവധി മലയാളികൾക്ക് ജോലി നഷ്ടപ്പെട്ടു, പലരുടെയും കടകളും വ്യാപാരസ്ഥാപനങ്ങളും കൊള്ളയടിക്കപ്പെടുകയും തല്ലിത്തകർക്കുകയും ചെയ്യപ്പെട്ടു. വിദ്യാഭ്യാസം സ്വല്പം മുൻപിൽ നിന്നുകൊണ്ട് നിരവധി മലയാളികൾ. അക്കാലത്തു തുടങ്ങിയ ബിഇഎൽ , ഐറ്റിഐ , എച്ച്എംറ്റി , ബിഎആർസി, പോലുള്ള വൻ സ്ഥാപനങ്ങളിൽ കയറിപ്പറ്റുകയും ഉന്നത സ്ഥാനങ്ങളിൽ എത്തുകയും ചെയ്തിട്ടുണ്ട് , പിന്നീടു അവർ മുഖേന ലക്ഷക്കണക്കിനു മലയാളികൾ ആ സ്ഥാപനങ്ങളിൽ ജോലി നേടിയിട്ടുണ്ടെന്നതും വാസ്തവമാണ് . അവരുടെ ഒത്തൊരുമയും ഉയർച്ചയും കണ്ടു അസൂയപ്പെടുകയും ഭയപ്പെടുകയും ചെയ്ത ബോംബെയിൽ ദത്താ സാമന്തും, ശിവ സേനയും, ബാംഗ്ലൂരിൽ വട്ടാൽ നാഗരാജ് തൂടങ്ങി വച്ച കന്നഡ ചാലുവാലിഗാർ സംഘടനയും ഗോക്  വിഘടന വാദികളും മലയാളികളെ ശരിക്കും തുരത്തിയോടിക്കാൻ ശ്രമിച്ചവരാണ്. പക്ഷെ അന്നു ഇന്നത്തെപ്പോലെ പ്രതിഷേധിക്കാൻ സംഘടനകളോ സോഷ്യൽ മീഡിയായോ സജീവമായിരുന്നില്ല.

ADVERTISEMENT

എന്നാൽ ഒരു കാര്യം പറയാതിരിക്കാൻ വയ്യ. അന്നൊന്നും  അവിടെയൊക്കെ ആശുപത്രികളിലെ നിറസാന്നിധ്യം തെളിയിച്ചിരുന്ന മലയാളി നഴ്‌സുമാരോടു പ്രത്യക്ഷമായി വിവേചനം കാട്ടാൻ ആശുപത്രി അധികൃതരോ നാട്ടുകാരോ മുന്നോട്ടു വന്നതായി ഓർമ്മിക്കുന്നില്ല. കാരണം ജനനം മുതൽ അപകടഘട്ടങ്ങളിലും രോഗാവസ്ഥയിലും മരണത്തിലും അവർക്കു മലയാളി നഴ്‌സുമാരുടെ അർപ്പണബോധവും ആതുരസേവനവും പ്രശംസനീയം തന്നെ ആയിരുന്നു. അപ്പോഴൊക്കെ നഴ്‌സുമാര്‍ നമ്മുടെ മാലാഖമാരാണ്. "അവര്‍ വെളുത്ത യൂണിഫോമില്‍ മന്ത്രിക്കുന്നത് ശാന്തിയുടെ ആശ്വാസഗീതമാണ്. ആശുപത്രിയില്‍ ചെല്ലുമ്പോള്‍ ഒരു ഡോക്ടറില്ലെങ്കിലും കുഴപ്പമില്ല. 

ഡോക്ടറുടെ താരപരിവേഷം ഇല്ലെങ്കിലും ഡോക്ടറെക്കാള്‍ കൂടുതല്‍ രോഗിക്ക് വേണ്ടി കഷ്ടപ്പെടുന്നതും അവരുടെ അടുക്കല്‍ സമയം ചെലവഴിക്കുന്നതും ഈ പാവം പിടിച്ച നഴ്‌സുമാരല്ലേ". വടക്കേ ഇന്ത്യയിലെ കുഗ്രാമങ്ങളില്‍ മുതല്‍ ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്പിലും മലയാളി നഴ്‌സുമാർ പാട് പെടുന്നു. അവരെല്ലാവരും കര്‍മ്മമേഖലയില്‍ അവരുടേതായ മികവ് തെളിയിച്ചവരാണ്. ഇന്ത്യക്കകത്തും വിദേശരാജ്യങ്ങളിലും ജോലിയിൽ പിടിച്ചു നിൽക്കാൻ പാടുപെടുന്നെങ്കിലും, അവരുടെ സേവനങ്ങൾക്കു ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യത നിസ്സീമമാണ്. അവർ മലയാളികളുടെ സ്വകാര്യ അഭിമാനമാണ്, കുടുംബങ്ങളുടെ ഉറപ്പും ഭദ്രതയും നൽകുന്ന സാമ്പത്തിക സ്രോതസ്സുകളാണ്. നമ്മുടെ നാടിന്റെ വിദേശനാണ്യ സന്തുലിത നിലനിർത്തുന്ന മാനവശേഷിയുടെ കലവറയുമാണ്. സംഗതിയൊക്കെ ശരി തന്നെ.

ADVERTISEMENT

ദാ വരുന്നു നമ്മുടെ നാട്ടിത്തന്നെ വീണ്ടും ഇവർക്കെതിരെ ചൊറിച്ചിലും വിവേചനവുമായി ഡൽഹിയിൽ നിന്നു തന്നെ ഒരു പുതിയ നിയമവുമായി വന്നിരിക്കുന്നു. "ജോലിയൊക്കെ ഇഷ്ടപ്പെട്ടു, പക്ഷെ ജോലിക്കിടെ മലയാളം ഒരു വാക്ക് മിണ്ടിപ്പോകരുത്". (പണ്ട് ശ്രീനിവാസൻ മാത്രമേ പോളണ്ടിനെപ്പറ്റി ഒറ്റ അക്ഷരം മിണ്ടിപ്പോകരുതെന്ന് ഇത്രയും കർശനമായി പറഞ്ഞു കേട്ടിട്ടുള്ളു). ഡൽഹിയിലെ ജിബീപന്ത്  ഹോസ്പിറ്റൽ ഇതു നടപ്പാക്കിയാൽ മറ്റു തിമിംഗലങ്ങളും മലയാളി നേഴ്‌സുമാരുടെ വായടപ്പിക്കാൻ ഈ ആയുധം പ്രയോഗിക്കാൻ താമസിക്കുകയില്ലെന്നു നമുക്കറിയാം. 

നമ്മുടെ മലയാളി മാലാഖമാരോടും ഇന്ത്യയിലെ ശ്രേഷ്ഠഭാഷയായ മലയാളത്തോടും കാട്ടുന്ന വിവേചനത്തോടും കേരളത്തിലെയും മറ്റു സ്ഥലങ്ങളിലെയും സോഷ്യൽ മീഡിയാ പോരാളികൾ രംഗത്തിറങ്ങിയാൽ പിടിച്ചുനിൽക്കാനാവുമോ ആശുപത്രി മുതലാളിമാർക്കെന്നു കണ്ടറിയണം.