അജപാലകവൃത്തിയിലെ ലാളിത്യവും കര്‍മ്മധീരതയും മുഖമുദ്രയാക്കിയ പരിശുദ്ധ കാതോലിക്ക ബാവയെയാണ് മലങ്കരസഭയ്ക്ക് നഷ്ടമായിരിക്കുന്നത്. സഭയുടെ തലവന്‍ എന്നതിലുപരി സഭാമക്കളുടെ കൃപാപുരുഷന്‍ എന്ന നിലയ്ക്കാണ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ സ്ഥാനം. അദ്ദേഹവുമായി ഇടപഴകാന്‍ ഒട്ടനവധി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജപാലകവൃത്തിയിലെ ലാളിത്യവും കര്‍മ്മധീരതയും മുഖമുദ്രയാക്കിയ പരിശുദ്ധ കാതോലിക്ക ബാവയെയാണ് മലങ്കരസഭയ്ക്ക് നഷ്ടമായിരിക്കുന്നത്. സഭയുടെ തലവന്‍ എന്നതിലുപരി സഭാമക്കളുടെ കൃപാപുരുഷന്‍ എന്ന നിലയ്ക്കാണ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ സ്ഥാനം. അദ്ദേഹവുമായി ഇടപഴകാന്‍ ഒട്ടനവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. അപ്പോഴൊക്കെയും തോന്നിയിട്ടുള്ളത് ലാളിത്യവും വിനയവും ഒപ്പം വിഷയങ്ങളിലെ ധീരമായ നിലപാടുകളായിരുന്നു. 

അടിയുറച്ച വിശ്വാസത്തിലൂടെ അചഞ്ചലമായ പോരാട്ടവീര്യം കാണിക്കുന്ന സമുന്നതനായ കര്‍മ്മയോഗിയാണ് ബാവതിരുമേനിയെന്നു തോന്നിയിട്ടുണ്ട്. മലങ്കരസഭയ്ക്ക് എക്കാലവും സമുജ്വലമായ വിധത്തില്‍ ചേതസ്സോടെ തിളങ്ങിനിന്ന വ്യക്തിത്വമാണ് നഷ്ടമായിരിക്കുന്നത്. ദേവലോകത്തിന്റെ നാഥന് വിട പറയുമ്പോള്‍, സഭയുടെ അന്തസ്സിനും അഭിമാനത്തിനും അദ്ദേഹം നല്‍കിയ നേതൃത്വം അവിസ്മരണീയമെന്നു തന്നെ ഓര്‍ക്കുന്നു. 

ADVERTISEMENT

കര്‍മ്മപുരുഷന്‍, ആത്മീയനേതാവ്, സഭയുടെ തലവന്‍ എന്നതൊക്കെയും ആ മഹദ് വ്യക്തിത്വത്തിന്റെ അടിക്കുറിപ്പുകളാകാം. എന്നാല്‍, പലപ്പോഴും ബാവ തിരുമേനിയുടെ സമീപനങ്ങള്‍ ഒരു ഉത്തമപുരുഷന്റെ അക്ഷോഭ്യമായ നിലപാടുകള്‍ എന്ന നിലയ്ക്കാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സഭയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ ശരിയായിരുന്നുവെന്ന് കാലം സാക്ഷ്യപ്പെടുത്തും. ആത്മീയവഴിയിലെ പൊന്‍വെളിച്ചമായി പ്രശോഭിച്ച ബാവതിരുമേനി ഉണ്മയുടെ പ്രതിപുരുഷനായി നിലകൊള്ളും.