അവൻ വന്നു വാൽക്കണ്ണെഴുതിയ പ്രണയിനിയെത്തേടി അവളെ പുൽകിയുണർത്തി അവൾക്കൊപ്പം അവൾക്കായിമാത്രം മഴനൂലുകളുടെ പ്രണയനൃത്തം പുതുമഴയേറ്റുണർന്ന മണ്ണിൻ വശ്യഗന്ധം.... അവളുടെചേമ്പിലക്കുടയെ തോൽപ്പിച്ച് തുളസിക്കതിർ ചൂടിയ ചുരുൾമുടി പുൽകി നെറുകയിൽ കുളിരാർന്ന ചുംബനമേകി പീലിക്കണ്ണുകളുടെ കരിമിഴികോണിലിടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവൻ വന്നു 

വാൽക്കണ്ണെഴുതിയ  പ്രണയിനിയെത്തേടി 

ADVERTISEMENT

അവളെ പുൽകിയുണർത്തി 

അവൾക്കൊപ്പം അവൾക്കായിമാത്രം 

മഴനൂലുകളുടെ പ്രണയനൃത്തം

പുതുമഴയേറ്റുണർന്ന മണ്ണിൻ വശ്യഗന്ധം.... 

ADVERTISEMENT

അവളുടെചേമ്പിലക്കുടയെ തോൽപ്പിച്ച് 

തുളസിക്കതിർ ചൂടിയ ചുരുൾമുടി പുൽകി 

നെറുകയിൽ കുളിരാർന്ന ചുംബനമേകി 

പീലിക്കണ്ണുകളുടെ കരിമിഴികോണിലിടം നേടാൻ 

ADVERTISEMENT

അവൻ വന്നു

വാൽക്കണ്ണെഴുതിയ  പ്രണയിനിയെത്തേടി.... 

അവളുടെ കവിളിലെ പ്രിയമേറും 

കാക്കപ്പുള്ളിയിൽ മുത്തമിടണം 

വിറയാർന്നധരങ്ങളിൽ 

ഒന്നായലിഞ്ഞ് 

ഒരു പുഴയായൊഴുകണം 

മേഘങ്ങളായ് പുനർജനിക്കണം 

മണ്ണാഴങ്ങളിൽ പെയ്തിറങ്ങണം 

ഒടുവിൽ മണ്ണിന്നടിത്തട്ടിൽ 

ഒരു നീരുവയായി മാറണം

അവൻ വന്നു

വിഷ്ണുപദം പൊഴിക്കുന്ന ശ്രീരാഗത്തിൽ

പ്രണയിനിയിലേക്ക് അവൻ ആഴ്‌ന്നിറങ്ങി.

അവൾക്കൊപ്പം അവൾക്കായിമാത്രം 

മഴനൂലുകളുടെ പ്രണയനൃത്തം