നിശ്ചയിക്കാതെ പ്രതീക്ഷിക്കാതെ യാത്ര തിരിക്കണം, അകലങ്ങൾ ദേശങ്ങൾ താണ്ടി ഒരു തിരിഞ്ഞുനോട്ടങ്ങളില്ലാത്ത യാത്ര, ആ യാത്രയിൽ മുന്നോട്ടുള്ള ഇടങ്ങളുടെ പ്ലാൻ കണ്ടെത്തണം. അത്തരത്തിലുള്ള യാത്രകൾ നൽകുന്ന അനുഭൂതികൾ പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്. പെരുന്നാൾ നമസ്കാരവും കഴിഞ്ഞു ട്രാവൽ ബാഗ് കാറിന്റെ

നിശ്ചയിക്കാതെ പ്രതീക്ഷിക്കാതെ യാത്ര തിരിക്കണം, അകലങ്ങൾ ദേശങ്ങൾ താണ്ടി ഒരു തിരിഞ്ഞുനോട്ടങ്ങളില്ലാത്ത യാത്ര, ആ യാത്രയിൽ മുന്നോട്ടുള്ള ഇടങ്ങളുടെ പ്ലാൻ കണ്ടെത്തണം. അത്തരത്തിലുള്ള യാത്രകൾ നൽകുന്ന അനുഭൂതികൾ പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്. പെരുന്നാൾ നമസ്കാരവും കഴിഞ്ഞു ട്രാവൽ ബാഗ് കാറിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിശ്ചയിക്കാതെ പ്രതീക്ഷിക്കാതെ യാത്ര തിരിക്കണം, അകലങ്ങൾ ദേശങ്ങൾ താണ്ടി ഒരു തിരിഞ്ഞുനോട്ടങ്ങളില്ലാത്ത യാത്ര, ആ യാത്രയിൽ മുന്നോട്ടുള്ള ഇടങ്ങളുടെ പ്ലാൻ കണ്ടെത്തണം. അത്തരത്തിലുള്ള യാത്രകൾ നൽകുന്ന അനുഭൂതികൾ പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്. പെരുന്നാൾ നമസ്കാരവും കഴിഞ്ഞു ട്രാവൽ ബാഗ് കാറിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിശ്ചയിക്കാതെ പ്രതീക്ഷിക്കാതെ യാത്ര തിരിക്കണം, അകലങ്ങൾ ദേശങ്ങൾ താണ്ടി ഒരു തിരിഞ്ഞുനോട്ടങ്ങളില്ലാത്ത യാത്ര, ആ യാത്രയിൽ മുന്നോട്ടുള്ള ഇടങ്ങളുടെ പ്ലാൻ കണ്ടെത്തണം. അത്തരത്തിലുള്ള യാത്രകൾ നൽകുന്ന അനുഭൂതികൾ പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്.

 

ADVERTISEMENT

പെരുന്നാൾ നമസ്കാരവും കഴിഞ്ഞു ട്രാവൽ ബാഗ് കാറിന്റെ ഡിക്കിയിലോട്ട് വച്ച് കട്ടൻചായയിൽ നിന്നു കിട്ടുന്ന പ്രേരണയാൽ വണ്ടി മുന്നോട്ടു നീങ്ങി. യാത്രയിൽ ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള ധാരണയായി. 'ജിസാൻ', ജിദ്ദയിൽ നിന്ന് ഏകദേശം 700 കിലോമീറ്റർ യാത്രാ ദൂരമുണ്ട് അങ്ങോട്ട്. യമനുമായി അതിർത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് ഇവിടം.

 

ജിസാനിലെ പ്രധാനപ്പെട്ട ടൂറിസങ്ങളെ ഗൂഗിൾ ചെയ്തു. ഫിഫ മല, ഫറസാൻ ദ്വീപ്, വാദി ലജബ്‌, രണ്ടു ദിനങ്ങൾ കൊണ്ടു മൂന്നിടങ്ങൾ കവർ ചെയ്യണം. അറിഞ്ഞിടത്തോളം ഫിഫ മലയിലേക്കും വാദി ലജബിലേക്കുമുള്ള യാത്ര സാഹസം നിറഞ്ഞതാണ്. അൽഐയ്തും ഖുൻഫുദയും ദർബും ബൈഷും വഴിയുള്ള യാത്ര കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന റോഡുകളെ, ഇരുവശത്തായി പരന്നു കിടക്കുന്ന മരുഭൂമിയെ, അതിൽ മേയുന്ന ഒട്ടകക്കൂട്ടങ്ങളെ, ഇടക്കിടെ വരുന്ന പൊടിക്കാറ്റിനെ, ചെങ്കടലിന്റെ തീരത്തെ, വല്ലപ്പോഴും കാണുന്ന കുറ്റിക്കാടുകളെ എല്ലാം കാണിച്ചു തന്ന് സബ് യ വഴിയാണു ഞങ്ങളുടെ ആദ്യ ലക്ഷ്യ സ്ഥാനമായ ഫിഫ മലയിലേക്കു എത്തുന്നത്.

ഹൈറേഞ്ചിലെ 'ഫിഫ' 

ADVERTISEMENT

ജിസാനിൽനിന്ന് 130 കിലോമീറ്ററകലെയുള്ള അൽദായിർ പ്രദേശത്ത് നിന്നും സമുദ്രനിരപ്പിൽനിന്ന് 7000 അടി ഉയരത്തിലൂടെ കിലോമീറ്ററുകളോളം ചെങ്കുത്തായ മലഞ്ചെരിവിലൂടെയുള്ള ദുർഘടയാത്ര മറികടന്നാണ് ഫിഫ മലയുടെ ഏറ്റവും മുകളിൽ എത്തുന്നത്.

റോഡുകളുടെ ഇരിപ്പ് വശം കണ്ടാൽ അശാസ്ത്രീയമായ രീതിയിലാണു പണികഴിപ്പിച്ചതെന്നു തോന്നിപ്പോകുന്ന രീതിയിലുള്ള കുത്തനെയുള്ള കയറ്റങ്ങൾ. പക്ഷെ ഉയരങ്ങൾ താണ്ടി മനോഹരമായ മായികചാരുതയുടെ ഗിരിനിര കാത്തിരിക്കുന്നുണ്ട്. നിരനിരയായ മൺതിട്ടുകൾ നിറഞ്ഞ ചരിവുകളിലത്രയും കൊച്ചുകൊച്ചു മൺവീടുകൾ, മലയുടെ മടിത്തട്ടിനെ തരളിതമാക്കുന്ന ചൂടുറവകൾ. പ്രധാനമായും കൃഷി വരുമാനമാർഗമാക്കിയ ഇരുപതോളം ഗോത്രവർഗക്കാരുടെ സംഗമഭൂമിയാണ് ഈ പ്രദേശം.

തലയിൽ വട്ട് ആകൃതിയിൽ പൂ കെട്ടി പെരുന്നാൾ ആഘോഷിച്ചു നടക്കുന്ന കൊച്ചു കുട്ടികൾ, ഇലകളും പൂക്കളും ചേർന്ന കിരീടം ശിരസ്സിൽ ചൂടിയ പുരുഷന്മാർ. ആകാശത്തിനെ തൊട്ടുരുമ്മി നിൽക്കുന്ന ഫീഫ ശരിക്കും അമ്പിളിയുടെ അയൽവാസിയാണ്. ഹരിതാഭമായ ഈ പ്രദേശത്തു കാപ്പി പൂക്കുന്നുണ്ട്. ചോളം കതിരിടുന്നുണ്ട്. ഗോതമ്പ് മണമുയരുന്നുണ്ട്. ഉള്ളി വിളയുന്നുണ്ട്. ലഹരി പകരുന്ന ഖാത്ത് ചെടികൾ മാടി വിളിക്കുന്നുണ്ട് (ഖാത്ത് നിരോധിത സസ്യമാണ്). മലയുടെ മറുപുറത്തായി യെമൻ പ്രദേശങ്ങളെയും ഇവിടെ നിന്ന് കാണാൻ കഴിയുമെന്ന പ്രത്യേകതയുണ്ട്.

'ഫറസാൻ' ചെങ്കടലിന്റെ പവിഴ ദ്വീപ് 

ADVERTISEMENT

ഫിഫ നൽകിയ ആനന്ദകരമായ അനുഭൂതിയിൽ നിന്നാണ് ഫറസാൻ ദ്വീപിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ചെങ്കുത്തായ നിരകളിലൂടെയാണ് ഫിഫ യാത്രയെങ്കിൽ ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന കടൽയാത്ര  മാർഗമാണ് ഫറസാൻ ദ്വീപിലേക്ക് എത്തിപ്പെടുന്നത്. എയർപോർട്ടിലുള്ള പോലെയുള്ള നടപടിക്രമങ്ങളാണ് ഇവിടെയും ഉള്ളത്. ചെക്ക്ഇനും ബോഡിപാസും പരിശോധനയും ഒക്കെ ഉണ്ടെങ്കിലും യാത്ര തികച്ചും സൗജന്യമാണ്. നീലക്കടലിലെ നിലക്കാത്ത ഓളങ്ങളും അതിനനുസരിച്ചുള്ള ഫെറിയുടെ താളങ്ങൾക്ക് അനുസരിച്ച് യാത്ര തുടങ്ങി. യാത്രയ്ക്കിടെ കടലിനു നടുവിലായി മലനിരകളും മരുഭൂമി കണക്കെയുള്ള പ്രദേശങ്ങളും കാണാനിടയായത് അത്ഭുതപ്പെടുത്തി!! ഫെറി വീണ്ടും സഞ്ചരിച്ചു, കടലിനു നടുവിൽ ഫറസാൻ ദ്വീപ് കണ്ടു തുടങ്ങുന്നു! പഞ്ചസാര തരിപോലെയുള്ള മണൽ തരികൾ.

 

ഫെറി ഇറങ്ങി ഉടനെ പോർട്ടിനുള്ളിൽ നിന്ന് തന്നെ അബു ഹാമിദ് എന്ന് പരിചയപ്പെടുത്തിയ ഒരാൾ ഞങ്ങളെ സമീപിച്ചു. 250 റിയാലിന് ഫർസാൻ ദ്വീപിലെ പ്രധാന ഇടങ്ങളെല്ലാം പരിചയപ്പെടുത്തി തരാമെന്ന് അദ്ദേഹം ഏറ്റു. നല്ലൊരു ട്രാവൽ ഗൈഡിനെ തന്നെ ആയിരുന്നു ഞങ്ങൾക്ക് കിട്ടിയത്.

 

ഖർയത്തുൽ ബിസാർ എന്നറിയപ്പെടുന്ന ഫറസാന്റെ പഴയ ഗ്രാമം പോയ കാലത്തിന്റെ ശേഷിപ്പുകളായി അതേ പടി നില നിർത്തിയത് ആകർഷിക്കുന്ന കാഴ്ചയാണ്. അവിടുന്ന് നേരെ പോകുന്നത് ബീച്ചിലേക്കാണ്. ജീവിതത്തിൽ കണ്ടതിൽ വെച്ച ഏറ്റവും സുന്ദരമായ ബീച്ച്, കടൽ തീരത്തെ പാറക്കെട്ടുകളും വൃക്ഷക്കൂട്ടങ്ങളും വൈവിധ്യം നിറഞ്ഞ പവിഴപ്പുറ്റുകളും കടലിന്റെ അടിത്തട്ട് തെളിഞ്ഞു കാണാവുന്നത്ര നീല ജലവും ആരുടേയും മനംകവരുന്നതാണ്. രത്‌നക്കച്ചവടക്കാരനായിരുന്ന അല്‍ രിഫാഇ പവിഴക്കല്ലുകളാല്‍ നിര്‍മ്മിച്ച രിഫാഇ ഹൗസിലേക്കാണ് പിന്നീട് പോയത്. രിഫാഈ വീടിന്റെ ഗേറ്റും പഴയ വീടും അതിന്റെ നിർമ്മാണ ശൈലിയും അമ്പരിപ്പിക്കുന്നതാണ്.

ഓട്ടോമൻ ഭരണ കാലത്ത് നിര്‍മ്മിച്ച കോട്ടയിലേക്കാണ് പിന്നീടുള്ള യാത്ര, കുന്നിന്‍മുകളിലെ കോട്ടയിൽ നിന്ന്  നോക്കിയാല്‍ ഫുര്‍സാന്‍ ദ്വീപ് മുഴുവന്‍ കാണാൻ പറ്റുമെന്ന സവിശേഷതയും ഉണ്ട്. ഏകദേശം 30000 ആളുകളാണ് ഈ ദ്വീപിലെ ജനസംഖ്യ എന്നാണ് അബു ഹാമിദ് പറയുന്നത്.

 

മാൻ ആൻഡ് ബയോസ്ഫിയർ പ്രോഗ്രാം നെറ്റ്‌വർക്ക് വിഭാഗത്തിൽ ഫറസാൻ ദ്വീപ് സമൂഹം യുനെസ്കോ ഭൂപടത്തിൽ ഇടം പിടിച്ചിട്ടുണ്ട്.

മരുഭൂമിയിലെ 'വാദി ലജബ്‌' താഴ്വര 

ഫിഫ നൽകിയ മലവീഥിയും ഫറസാൻ ദ്വീപിലെ കടലോളവും നൽകിയ  ചാരുത്വമായ യാത്ര കഴിഞ്ഞു പുറപ്പെടുന്നത് വാദി ലജബിലേക്കാണ്(താഴ്വര). 

300 മീറ്ററോളം ഉയരത്തിൽ തലയെടുപ്പുള്ള രണ്ടു പർവതങ്ങൾ നെടുകെ പിളർന്നപോലെ വാ പിളര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറക്കെട്ടുകളെ പകുത്ത്‌ പോകുന്ന ഇടുങ്ങിയ ചെറിയ ഇടനാഴിയിലൂടെയുള്ള അങ്ങോട്ടുള്ള യാത്ര ദുർഘടവും സാഹസികവും ഒപ്പം ഹൃദ്യമായ കാഴ്ചാനുഭവവുമാണ്.

ചെങ്കുത്തായ കയറ്റവും ഇറക്കവും ഹെയർ പിൻ വളവുകളും മലമടക്കുകൾക്കിടയിൽ പ്രകൃതിയൊരുക്കിയ നടപ്പാതകളിലൂടെ നടന്ന് കയറണം. മലഞ്ചെരിവുകളിൽനിന്ന് പ്രവഹിക്കുന്ന ചെറുതും വലുതുമായ തെളിനീരുറവകൾ, മത്സ്യങ്ങളും മറ്റു ജലജീവികളും പുളച്ചുമറിയുന്ന കൊച്ചുതടാകങ്ങൾ, പച്ചവിരിച്ച് മനോഹരമായ പ്രകൃതി ഭംഗിയൊരുക്കി ഇടതൂർന്നു നിൽക്കുന്ന വ്യത്യസ്ത മരങ്ങൾ. മലഞ്ചെരിവുകളിലൂടെ ഓടി ചാടി നടക്കുന്ന ആഫ്രിക്കൻ കുരങ്ങുകൾ , വെള്ളമൊഴുക്കിലൂടെ രൂപാന്തരം പ്രാപിച്ച പ്രകൃതിശിൽപങ്ങൾ തുടങ്ങി കാഴ്ചകളെല്ലാം മനസ്സിൽ മായാതെ കിടക്കുന്നവയാണ്.

വാദി ലജബിലൂടെ മൂന്നു ലക്ഷ്യവും പൂർത്തിയാക്കി യാത്രയിലൂടെ കണ്ടതും അനുഭവപ്പെട്ടതുമായ കാര്യങ്ങൾ ചർച്ച ചെയ്തു നേരെ ജിദ്ദ പട്ടണത്തിലേക്ക്. യാത്ര അവസാനിച്ചപ്പോഴും മനസ്സിങ്ങനെ യാത്ര പോയിക്കൊണ്ടിരിക്കുകയാണ്. കണ്ണുകളിൽ നിന്നും ആത്മാവിലേക്കു പടരുന്ന ഒരായിരം കാഴ്ചകളും കാതങ്ങളേറെ കാതോരം ചേർത്തു വെച്ചിട്ടും കൊതിതീരാത്ത പ്രകൃതിയുടെ ഹൃദയമിടിപ്പുകളും അറിഞ്ഞ് അങ്ങനെയങ്ങനെ...