പാർലമെൻറിൽ വിലക്കിയ വാക്കുകളുടെ വാർത്ത വീട്ടിൽ വായിച്ചത് ബാപ്പയാണ് അരി ഉപ്പ് മുളക് പൈസ എന്നീ വാക്കുകളെ വീട്ടിൽ ബാപ്പയും വെട്ടി മാറ്റി! ചോറ് ചായ അലക്ക് എന്നീ പദങ്ങളെ വാതിൽ താഴിട്ട് ഉമ്മയും പൂട്ടി! സ്കൂൾ, പഠിക്ക്, അരുത് എന്നീ വാക്കുകളുടെ കഴുത്തിൽ കുരുക്കിട്ട് കുട്ടികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർലമെൻറിൽ വിലക്കിയ 

വാക്കുകളുടെ വാർത്ത

ADVERTISEMENT

വീട്ടിൽ വായിച്ചത് 

ബാപ്പയാണ്

അരി ഉപ്പ് മുളക് പൈസ

എന്നീ വാക്കുകളെ വീട്ടിൽ

ADVERTISEMENT

ബാപ്പയും വെട്ടി മാറ്റി! 

ചോറ് ചായ അലക്ക്

എന്നീ പദങ്ങളെ 

വാതിൽ താഴിട്ട്

ADVERTISEMENT

ഉമ്മയും പൂട്ടി! 

സ്കൂൾ, പഠിക്ക്, അരുത്

എന്നീ വാക്കുകളുടെ

കഴുത്തിൽ കുരുക്കിട്ട്

കുട്ടികൾ തൂക്കിക്കൊന്നു!

ശമ്പളം അവധി സമരം

എന്നിവയെ മുതലാളിയും

തല്ലിക്കൊന്നു!

മാർക്ക് പഠനം സംശയം

എന്നീ വാക്കുകളെ 

മാഷും മായ്ച്ചു കളഞ്ഞു! 

ഓരോ ദിനത്തിലും

വാക്കുകളങ്ങനെ

ചത്ത് മലച്ച് കൊണ്ടിരുന്നു!

ആശയവും സംസാരവും 

ഭാഷയും കവിതയും  

വാക്കുകളില്ലാതെ 

വീർപ്പ് മുട്ടി!

അവസാനം വാക്കില്ല

തെരുവിലിറങ്ങി ജനം

ബാക്കിയായ ഒരൊറ്റ 

വാക്കിനെ പിടിച്ച് 

കിണറിൽ തള്ളി!

"നികുതി" എന്ന ഒരൊറ്റ

വാക്ക് കിണറിൽ കിടന്ന് 

മരിക്കാറായപ്പോൾ 

നിരോധിച്ച മുഴുവൻ

വാക്കുകൾക്കും അവർ

 മോചനമേകി!!