സീൻ ഒന്ന് : അമേരിക്കൻ മലയാളിയുടെ മനസ്സിൽ ഇടം നേടിയ അമേരിക്കൻ മലയാളഭാഷാപത്രങ്ങൾ ഏതെന്നു ചോദിച്ചാൽ അതിനുത്തരം "റോയിയുടെ മലയാളം പത്രം" എന്ന് തന്നെ പറയേണ്ടി വരും . രാവിലെ കട്ടൻകാപ്പിയും മലയാളപത്രങ്ങളും ശീലമാക്കിയിരുന്നു മലയാളിക്ക് ആഴ്ചയിൽ കിട്ടുന്ന മലയാളം പത്രം മരുഭൂമിയിലെ മന്നാ

സീൻ ഒന്ന് : അമേരിക്കൻ മലയാളിയുടെ മനസ്സിൽ ഇടം നേടിയ അമേരിക്കൻ മലയാളഭാഷാപത്രങ്ങൾ ഏതെന്നു ചോദിച്ചാൽ അതിനുത്തരം "റോയിയുടെ മലയാളം പത്രം" എന്ന് തന്നെ പറയേണ്ടി വരും . രാവിലെ കട്ടൻകാപ്പിയും മലയാളപത്രങ്ങളും ശീലമാക്കിയിരുന്നു മലയാളിക്ക് ആഴ്ചയിൽ കിട്ടുന്ന മലയാളം പത്രം മരുഭൂമിയിലെ മന്നാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീൻ ഒന്ന് : അമേരിക്കൻ മലയാളിയുടെ മനസ്സിൽ ഇടം നേടിയ അമേരിക്കൻ മലയാളഭാഷാപത്രങ്ങൾ ഏതെന്നു ചോദിച്ചാൽ അതിനുത്തരം "റോയിയുടെ മലയാളം പത്രം" എന്ന് തന്നെ പറയേണ്ടി വരും . രാവിലെ കട്ടൻകാപ്പിയും മലയാളപത്രങ്ങളും ശീലമാക്കിയിരുന്നു മലയാളിക്ക് ആഴ്ചയിൽ കിട്ടുന്ന മലയാളം പത്രം മരുഭൂമിയിലെ മന്നാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീൻ ഒന്ന് : അമേരിക്കൻ മലയാളിയുടെ മനസ്സിൽ ഇടം നേടിയ അമേരിക്കൻ മലയാളഭാഷാപത്രങ്ങൾ ഏതെന്നു ചോദിച്ചാൽ അതിനുത്തരം  "റോയിയുടെ  മലയാളം പത്രം" എന്ന് തന്നെ പറയേണ്ടി വരും .  രാവിലെ കട്ടൻകാപ്പിയും മലയാളപത്രങ്ങളും ശീലമാക്കിയിരുന്നു മലയാളിക്ക് ആഴ്ചയിൽ കിട്ടുന്ന മലയാളം പത്രം മരുഭൂമിയിലെ  മന്നാ പോലെയായിരുന്നു.   അശ്വമേധവും, നാദവും മറ്റു ചില പത്രങ്ങളും മുൻപേ  സഞ്ചരിച്ചു എങ്കിലും,  മലയാളം പത്രത്തോളം തലയെടുപ്പ് വന്നില്ല.  

 

ADVERTISEMENT

 

 ന്യൂ റോഷെൽ ,  ന്യൂയോർക്കിൽ നിന്ന് , തപാലിൽ വന്നിരുന്ന പത്രം ഏതു ദിവസം ഇന്ന ഇന്ന സ്ഥലങ്ങളിൽ വരുമെന്ന് കൃത്യമായ അറിവുണ്ടായിരുന്നു.  ഈ ടെക്നോളജി ഡെവലപ്പ് ആയതാണ്   ജി.പി.എസ് സിസ്റ്റം  ഉണ്ടായത്  എന്ന അവകാശവാദം നിലനിൽക്കുന്നുണ്ട്. 

 

 

ADVERTISEMENT

 

 നമ്മുടെ സ്വന്തം ജോർജ്ജ് തുമ്പയിൽ ,  എഴുതിയിരുന്ന പരമ്പര  "പ്രകൃതിയുടെ നിഴലും തേടി"  നമ്മെ  ഒരുപാട് ഒരുപാട് സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി.  സി ആർ ജയചന്ദ്രൻ a.k.a  ജയേട്ടൻ ,  അദ്ദേഹത്തിൻറെ ദേഹവിയോഗം , പട്ടാഴി ശ്രീകുമാർ വിവരിച്ചപ്പോൾ,  അദ്ദേഹത്തെ നേരിട്ട്  അറിയാത്തവർ  പോലും ഒന്ന്  തേങ്ങി.   ദർശന വിശേഷം ,പുസ്തകപരിചയം  അങ്ങനെ പല വിശേഷങ്ങളും.   കാണിപ്പയ്യൂരിൻറെ   പ്രവചനത്തെക്കാൾ അച്ചട്ടായ നക്ഷത്രഫലം.   മാട്രിമോണിയൽ  കോളത്തിന്   ഒരു ആഭിജാത്യം ഉണ്ടായിരുന്നു. 

 

 

ADVERTISEMENT

 

  സീൻ 2 :  ടൈംസ് ഓഫ് ഇന്ത്യയിൽ ജോലിയുള്ള മാവേലിക്കരകാരൻ മോഹൻ  ന്യൂയോർക്കിലെ ബ്രോൺസ്ൽ വരുന്നു.  അങ്ങിനെ മോഹനനുo തുടങ്ങി ഒരു ഇന്ത്യൻ സ്റ്റോർ. (മലയാളികട, ഇന്ത്യൻ സ്റ്റോർ എന്നുള്ളത്  മലയാളികൾക്ക് മാത്രം ആവശ്യമുള്ള  പലവ്യഞ്ജന ,പച്ചക്കറി,മത്സ്യമാംസാദികൾ കിട്ടുന്ന ഒരുതരം പ്രത്യേക കടയാണ്.)  മാവേലിക്കരകാരൻ ആയതുകൊണ്ടാണ് അദ്ദേഹം കടയക്കും മാവേലിസ്റ്റോർ എന്ന് പേരിട്ടത്.   ഭർത്താവിന്  സബ് വെയിൽ (  മെട്രോ)  ജോലി ഭാര്യ നഴ്സ് ,  ഓൾ സെറ്റ്.  റിയൽ എസ്റ്റേറ്റ് ബിസിനസിനെ കുറിച്ച് എ ബി സി ഡി അറിയാത്ത കുറച്ചുപേർ  റിയൽ എസ്റ്റേറ്റ് ഏജന്റുമരായി. ബ്രോൺസിൽ  താമസിച്ചിരുന്ന  നല്ലൊരു ശതമാനം ആളുകള്‍  റോക്ക്‌ലാൻഡ്  കൗണ്ടിയിലേക്ക്  വീടുവാങ്ങി  താമസമാക്കി.  അമേരിക്കയിൽ മാത്രം പറയപ്പെടുന്ന ഒരു വാക്കാണ്  " mortgage '".

 

ലോകത്തിൻറെ മറ്റു ഭാഗങ്ങളെല്ലാം അതിന് ഹൗസ് ലോൺ എന്നാണ് അറിയപ്പെടുന്നത്.  mort +gauge  എന്ന വാക്കിനർത്ഥം ഞാൻ പറയേണ്ടല്ലോ.  അങ്ങിനെ മോഹൻറെ മാവേലി സ്റ്റോറും  റോക്ക്ലാലൻഡ്  കൗണ്ടിയിലേക്ക്  റീ ലൊക്കേറ്റ് ചെയ്യൂ.  വാർത്താവിനിമയ സിനിമാമേഖലയിൽ പരിചയമുള്ള ഹോർമിസ് , മോഹൻ സാറുമായി  ജോയിന്റ് വെഞ്ച്വർ  ആയി വിഡിയോയുടെ ബിസിനസും തുടങ്ങി.  ഒരു ചാക്ക് അങ്കിൾ ബെൻസ് റൈസും ,  പത്തു പൗണ്ട് നെയ്മീനും വാങ്ങിയാൽ 12 എപ്പിസോഡുകൾ കുത്തിനിറച്ച  വിഎച്ച്എസ്  കാസറ്റ് ഫ്രീ. കച്ചവടം പൊടിപൂരം. പിന്നീട് ഉണ്ണിയും ഷാജിയും അങ്ങനെ ഒരു കൂട്ടായി  ബിഗ് സ്ക്രീനിൽ സിനിമ  കാണിക്കുവാൻ തുടങ്ങി. 

 

 ഇംഗ്ലീഷ് മാത്രം കളിക്കുന്ന അമേരിക്കൻ മൂവി തീയറ്ററിൽ മലയാള ഭാഷ സംസാരിക്കുന്ന സിനിമ എങ്ങനെ കളിക്കും എന്ന്  സംശയം ചോദിച്ചവരുടെ സംശയം ഇതുവരെ തീർന്നിട്ടില്ല. സ്പ്രിങ് വാലിയിലെ തീയേറ്റർ വാടകക്കെടുത്ത് അവിടെ മാവേലി തീയേറ്റർ ആയി പ്രവർത്തനം ആരംഭിച്ചു.

 

 സീൻ മൂന്ന് :  മലയാള പത്രം റോയ് മാവേലി തീയറ്റർ ഏറ്റെടുക്കുന്നു.   പത്രദ്വാരാ  വരാൻ പോകുന്ന  സിനിമകളുടെ വിളംബരവും ,    രാജനും ലീലാമ്മയും ഉണ്ടാക്കുന്ന  പരിപ്പുവടയും , മാവേലി തീയേറ്റർ ഒരു മലയാളി സംഗമസ്ഥാനമായി മാറി.   ലോക സിനിമാ ചരിത്രത്തിൽ ആദ്യമായി സിനിമ കഴിഞ്ഞു പോകുമ്പോൾ  നേരത്തെ ഓർഡർ ചെയ്ത പരിപ്പുവട പൊതികൾ  ആരും കാണാതെ കാറിൽ കയറ്റി വീട്ടിൽ കൊണ്ടുപോയി.  ഫ്യൂണറൽ കഴിഞ്ഞ് മൊത്തം ആളുകളും തെങ്കാശിപ്പട്ടണം കാണാൻ വന്നത് ടോക്ക് ഓഫ് ദ  ടൗൺ ആയിരുന്നു .

 

 സീൻ 3 ,-പാർട്ട് ബി: ഓശാന പാടിയ അതേ നാവുകൊണ്ട് ഇവനെ ക്രൂശിക്ക എന്നു പറഞ്ഞ് പാരമ്പര്യം ഉള്ളവർ , കൊടുത്തു ഒരു എട്ടിൻറെ പണി. സിനിമ റിലീസിങ്ങിന് രണ്ടു ദിവസം മുൻപ് , അവർ അമേരിക്കയിലെ എല്ലാ ഇന്ത്യൻ കടകളിലും എത്തിച്ചു പൈറസി കാസറ്റുകൾ. സിനിമ പ്രിന്റ് കിട്ടുവാൻ വേണ്ടി  മുടക്കിയ അഡ്വാൻസ് തുകകൾ, തീയറ്ററിലെ വാടക അങ്ങനെ പോകുന്നു ചിലവുകൾ. പൈറസി കാസറ്റ് ഇറക്കിയവർ വൈഫിൻറെ ക്രെഡിറ്റ് കാർഡ് മോഷ്ടിച്ച് ഹെന്നസി വാങ്ങിക്കുടിച്ചു സംതൃപ്തരായി. 

 

 സീൻ നാല് :  ഞങ്ങളുടെ സൊസൈറ്റിയിൽ ഞങ്ങളുടെ അനുവാദമില്ലാതെ നിങ്ങൾ  പലതും ചെയ്തു.  നൈസായിട്ട്  ഞങ്ങൾ നിങ്ങൾക്കിട്ട് ഒരു പണി കൊടുത്തു.  ശുഭം....