ബസ് വീണ്ടും മുന്നോട്ടു ഇഴഞ്ഞു നീങ്ങി, ഇനി സ്റ്റുഡിയോ ടൂർ അവസാനിക്കാൻ അഞ്ചു മിനിറ്റു മാത്രം. ബസിന്റെ ഗ്ലാസിലൂടെ ഇടതു വശത്തേക്ക് നോക്കാൻ ഡ്രൈവർ പറഞ്ഞു. അതാ ഒരു വീടിന്റെ മുകളിൽ ഒരു വിമാനം തകർന്നു വീണിരിക്കുകയാണ്, രണ്ടായി തകർന്ന വിമാനവും തകർന്ന വീടിന്റെ മേൽക്കൂരയും കത്തിക്കരിഞ്ഞ ചില കാറുകളും നമുക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ് വീണ്ടും മുന്നോട്ടു ഇഴഞ്ഞു നീങ്ങി, ഇനി സ്റ്റുഡിയോ ടൂർ അവസാനിക്കാൻ അഞ്ചു മിനിറ്റു മാത്രം. ബസിന്റെ ഗ്ലാസിലൂടെ ഇടതു വശത്തേക്ക് നോക്കാൻ ഡ്രൈവർ പറഞ്ഞു. അതാ ഒരു വീടിന്റെ മുകളിൽ ഒരു വിമാനം തകർന്നു വീണിരിക്കുകയാണ്, രണ്ടായി തകർന്ന വിമാനവും തകർന്ന വീടിന്റെ മേൽക്കൂരയും  കത്തിക്കരിഞ്ഞ ചില കാറുകളും നമുക്ക് കാണാം. ഏതോ ഒരു സിനിമയ്ക്കു വേണ്ടി നിർമിച്ച സൈറ്റ് ആണ്, അതും അങ്ങനെ തന്നെ ഇന്നും. ഇപ്പോഴും പല സിനിമകളിലും വിമാന അപകടം ചിത്രീകരിക്കുമ്പോൾ ഈ സൈറ്റ് ഉപയോഗിക്കുന്നുണ്ട്.

ADVERTISEMENT

പെട്ടെന്ന് ഡ്രൈവർക്കു ഒരു ഫോൺ കോൾ വന്നു. സെക്യൂരിറ്റി വിളിക്കുന്നു, എനിക്ക് ഈ കാൾ എടുത്തേ പറ്റു. ഡ്രൈവർ അതും പറഞ്ഞു വണ്ടി ഒരു ചെറിയ ടണലിലേക്കു കയറി. ‘ഹലോ , ഇത് ഞാൻ വിചാരിച്ചതിനേക്കാൾ പ്രയാസം ആണ്’– സെക്യൂരിറ്റി പറയുന്നത് നമുക്കും കേൾക്കാം. ‘കുറെ യുവാക്കൾ റോഡിനു നടുവിൽ പാർട്ടി പാർട്ടി നടത്തുകയാണ്, റോഡ് ബ്ലോക്ക് ആണ്. ഞാൻ വിചാരിച്ചതിനേക്കാൾ സീരിയസ് ആണ് ഇത്’. പെട്ടെന്ന് റോഡിൽ ഒരു കൂട്ടം യുവാക്കൾ പ്രത്യക്ഷപ്പെട്ടു. സെക്യൂരിറ്റി ഗാർഡ് അവരെ പറഞ്ഞുവിടാൻ ശ്രമിക്കുന്നു. ഹൊള്ളോഗ്രാം എന്ന ടെക്നോളജി ഉപയോഗിച്ചാണ് യുവാക്കളെയും മറ്റും റോഡിൽ അപ്രത്യക്ഷമാക്കിയത്. പെട്ടെന്ന് പ്രശസ്ത ഹോളിവുഡ് നടൻ വലിയൊരു മെഷീൻ ഗണ്ണുമായി മുന്നിലേക്ക് വന്നു. ഇനി ഇവിടുന്നു നമുക്ക് രക്ഷപ്പെടാം. ബസ് മുന്നിലേക്ക് പാഞ്ഞു. ഏതാണ്ട് ഒന്നര മണിക്കൂർ നീണ്ട ബസ് ടൂർ അവസാനിച്ചു. ശരിക്കും ആസ്വദിച്ചു  സ്റ്റുഡിയോ ടൂർ.

ADVERTISEMENT

ബസിൽ നിന്നും ഇറങ്ങി വലിയൊരു എലിവേറ്ററിലൂടെ ഞങ്ങൾ ജുറാസിക് പാർക്കിലേക്ക് നീങ്ങി. നിർഭാഗ്യകരം അവിടെ ഏതോ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനാൽ അകത്തേക്ക് പ്രവേശനം അനുവദിക്കുന്നില്ല. വീണ്ടും മുന്നിലേക്ക് നടന്നു ദൂരെയായി ട്രാൻസ്ഫോർമേഴ്‌സ് എന്ന മൂവിയുടെ സ്റ്റുഡിയോ കാണാം. മമ്മി എന്ന സിനിമാ സെറ്റിന്റെ മുന്നിലൂടെയാണ് അങ്ങോട്ട് നടന്നു നീങ്ങിയത്. മമ്മി സിനിമയുടെ സെറ്റ് അടഞ്ഞു കിടക്കുന്നു. അവിടെ അറ്റകുറ്റപണികൾ നടക്കുകയാണ്.

ADVERTISEMENT

ട്രാൻസ്‌ഫോർമർ സിനിമയുടെ സ്റ്റുഡിയോയുടെ മുന്നിൽ നല്ല ആൾക്കൂട്ടമുണ്ട്. കുറെ നേരം അവിടെ കാത്തു നിന്നു. പെട്ടെന്ന് ട്രാൻസ്‌ഫോർമർ മൂവിയിലെ പ്രധാന രണ്ടു കഥാപാത്രങ്ങളായ രണ്ടു റോബട്ടുകൾ സ്റ്റുഡിയോ കവാടത്തിലൂടെ പുറത്തേക്കു വന്നു. അവർ കാണികൾക്കു ഷേക്ക് ഹാൻഡ് കൊടുക്കുന്നു കാണികളുടെ കൂടെ നിന്ന് സെൽഫി എടുക്കുന്നു അവരിൽ ഒരാൾ പെൺകുട്ടിയുടെ മുടിയിഴകളിലൂടെ വിരൽ ഓടിക്കുന്നു, മറ്റൊരാൾ പാട്ടിനൊപ്പം നൃത്തം ചെയ്യുന്നു...സൂര്യൻ ചെറുതായൊന്നു മങ്ങിയോ ??? എന്തെങ്കിലും കഴിക്കണം, അടുത്തുകണ്ട റസ്റ്ററന്റിലേക്കു കയറി. എന്റെ അമ്മേ... എന്തോരു തിരക്ക്. ഭക്ഷണത്തിനായി ഞാനും എന്റെ ഭാര്യയും ക്യുവിൽ നിന്നു. (തുടരും) 

എഴുത്ത് & വിഡിയോ: സതീഷ് പദ്മനാഭൻ