കന്മഷമില്ലാത്ത കാരുണ്യദീപമായി കണ്ണീരിലലിയും ചിത്തവുമായ് മാനവ ലക്ഷങ്ങള്‍തന്‍ കണ്ണീരൊപ്പിയ രാഷ്ട്രികന്‍, ശത്രുവേം നെഞ്ചേറ്റി സ്നേഹിച്ച ദൈവരൂപന്‍ മാനുഷരില്‍ പ്രഭാപൂരം ചേര്‍ത്ത മാനവികന്‍ പൊട്ടിക്കരഞ്ഞുകൊണ്‍ടായിരമായിരങ്ങള്‍ നിദ്രാവിഹീനരായ് യാത്രാമൊഴി യര്‍പ്പിച്ചും ദൈവദൂതനാം സ്നേഹഗാഥയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കന്മഷമില്ലാത്ത കാരുണ്യദീപമായി

കണ്ണീരിലലിയും ചിത്തവുമായ് മാനവ 

ADVERTISEMENT

ലക്ഷങ്ങള്‍തന്‍ കണ്ണീരൊപ്പിയ രാഷ്ട്രികന്‍,

ശത്രുവേം നെഞ്ചേറ്റി സ്നേഹിച്ച ദൈവരൂപന്‍ 

മാനുഷരില്‍ പ്രഭാപൂരം ചേര്‍ത്ത മാനവികന്‍

പൊട്ടിക്കരഞ്ഞുകൊണ്‍ടായിരമായിരങ്ങള്‍

ADVERTISEMENT

നിദ്രാവിഹീനരായ് യാത്രാമൊഴി യര്‍പ്പിച്ചും 

ദൈവദൂതനാം സ്നേഹഗാഥയെ പ്രണമിച്ചും 

അങ്ങേയ്ക്കു മൃത്യുവില്ല യെന്നാര്‍ത്തുവിളിച്ചും

കണ്ണേ, കരളേ, കുഞ്ഞൂഞ്ഞേ ദുഃഖാര്‍ത്തര്‍ക്കാലംബം

ADVERTISEMENT

മണ്ണില്‍ വിരിഞ്ഞോരമൂല്യ മാണിക്യം തേ,

മര്‍ത്യഹൃത്തിന്നാശ്വാസമാം പൂജിതനങ്ങ്,

ഹൃത്തില്‍ ഞങ്ങള്‍ ജീവിതകാലം സൂക്ഷിക്കും

പ്രാര്‍ത്ഥന, ഭക്തി, പുണ്യവൃത്തികളോടൊപ്പം 

പുണാളനായ് ജീവിച്ചോരു ദേവതുല്യന്‍ തേ,

അന്ത്യാഞ്ജലിക്കായ് രാവും പകലും കാത്തു ജനം,

ശബ്ദമില്ലാത്ത ശബ്ദമായാ മാറ്റൊലി മാറി     

ആലംബഹീനരനാഥര്‍, നിരാശര്‍ക്കത്താണി, 

വേറിട്ടൊരു ശ്രേഷ്ഠനാം നേതാവായ് ജേതാവായ്,

ജാതി, മത, വര്‍ണ്ണ ഭേദമെന്യേ സ്നേഹിച്ചും

മറ്റൊരു ക്രിസ്തുതുല്യനാം സ്നേഹസ്പര്‍ശമായ്,

ലക്ഷം ജന്മങ്ങളിലൊന്നായ് പിറന്നോരജയ്യന്‍

മന്ദസ്മിതം മാത്രം ചുണ്ടില്‍ ചേര്‍ത്ത കാരുണ്യമായ്

കേരളത്തിന്‍ ഐതിഹാസികന്‍ ഇന്നമര്‍ത്യനായ്

ആള്‍ക്കൂട്ടത്തിലലിഞ്ഞന്ത്യയാത്രയായങ്ങ്,

പാവങ്ങളുടെ രാജാവേ, പാഠപുസ്തകമായ്

ഭാവിക്കൊരു കെടാവിളക്കായ് ജീവിച്ചോര്‍ തേ !

ദേഹം വെടിഞ്ഞിന്നമരാത്മാവായ് മേവിടുകേ !

ജീവിതം നാടിനായര്‍പ്പിച്ച വിശുദ്ധാത്മാവേ,

ദൈവസവിധേ ധന്യാത്മാവായ് വാണാലും നിത്യം !!