മെൽബൺ∙ മൈത്രി കൾച്ചറൽ അസോസിയേഷൻ ഓസ്ട്രേലിയ  മാതൃ ദിനം ആഘോഷിച്ചു. ക്ലയറ്റൺ മെലുലുക്കാ ഹാളിൽ ആണ് അമ്മമാർക്ക് ഒരു ദിനം വിവിധ പരിപാടികളാൻ കൊണ്ടാടിയത്. വിവിധ തരം കേക്കുകൾ രുചികരമായി ഉണ്ടാക്കി മെൽബണിൽ  പ്രശസ്തയായ ഏമി ലിയോ കേക്ക് ഡെക്കറേഷൻ മൽസരം നടത്തി. ചില പൊടിക്കൈകൾ പഠിപ്പിച്ചും വിവിധ മൽസരങ്ങൾ ഏർപ്പെടുത്തിയും അമ്മമാർ ആഘോഷത്തിൽ പങ്കെടുത്തു. 

ആനെറ്റ് ജെറോം ആൻറിജിത് തോമസ്, ഫിനോ എ ജോർജ് എന്നീ കുട്ടികൾ ആണ് പരിപാടികൾ നാടൻ തനിമയോടെ അവതരിപ്പിച്ചത്. മൈത്രി സംഘടിപ്പിച്ച ഈ പരിപാടി വളരെ നന്നായിരുന്നുവെന്ന് അമ്മമാർ പറഞ്ഞു മൽസരത്തിൽ വിജയിച്ചവർക്ക് സമ്മാനവും ഏല്ലാ അമ്മമാർക്കും മൈത്രി വക ഡിന്നറും സമ്മാനവും നൽകി. സെക്രട്ടറി  ജോ ജോ സ്വാഗതവും പ്രസിഡൻറ്റ് സജി മുണ്ടയ്ക്കൽ നന്ദിയും പറഞ്ഞു. ഹാരീഷ്, ഫിലിപ്പ്, ബെന്നി.തോമസ്, ജ്യേറാം. സജി. മൈക്കിൾ എന്നിവർ പരിപാടികൾക്ക് നേത്യത്വം നൽകി.