ലോമെ/വിയന്ന∙ ഇന്ത്യയും ആഫ്രിക്കയും ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രോസി ഗ്ലോബല്‍ ചാരിറ്റി ഫൗണ്ടേഷന്റെ ഏറ്റവും പുതിയ പ്രൊജക്ട് പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ കെട്ടിടമില്ലാതെ വലഞ്ഞ സ്ഥലത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോമെ/വിയന്ന∙ ഇന്ത്യയും ആഫ്രിക്കയും ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രോസി ഗ്ലോബല്‍ ചാരിറ്റി ഫൗണ്ടേഷന്റെ ഏറ്റവും പുതിയ പ്രൊജക്ട് പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ കെട്ടിടമില്ലാതെ വലഞ്ഞ സ്ഥലത്തെ സര്‍ക്കാര്‍ സ്‌കൂളിന് കെട്ടിടം നിര്‍മ്മിച്ച് നല്‍കിയാണ് പ്രോസി ചാരിറ്റി ശ്രദ്ധേയമായത്.

ഓസ്ട്രിയയില്‍ നിന്നുള്ള മലയാളി ബിസിനസ് ഗ്രൂപ്പായ പ്രോസി സ്ഥാപനങ്ങളുടെ രാജ്യാന്തര ചാരിറ്റിവിഭാഗമായ പ്രോസി ഗ്ലോബല്‍ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് സ്‌കൂള്‍ പ്രൊജക്ട് നടപ്പിലാക്കിയത്. ടോഗോയില്‍ നിന്നും കുട്ടികളുടെ പഠന സഹായത്തിനായി വന്ന അന്വേക്ഷണം രാജ്യത്തെ ബാസര്‍ ജില്ലയിലെ വിദൂരഗ്രാമത്തിലുള്ള സര്‍ക്കാര്‍ സ്‌കൂളായി പരിണമിക്കുകയായിരുന്നെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ പറഞ്ഞു.

ADVERTISEMENT

ടോഗോയുടെ തലസ്ഥാനമായ ലോമെ വിമാനത്താവളത്തില്‍ നിന്നും 10 മണിക്കൂര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചുവേണം രാജ്യത്തെ വിദൂരജില്ലയായ ബാസറില്‍ എത്തിച്ചേരാന്‍. മൂന്നൂറോളം കുട്ടികള്‍ക്ക് പഠിക്കാനുള്ള സ്‌കൂള്‍ കെട്ടിടവും, രണ്ടു സ്റ്റാഫ് റൂമും ചേര്‍ന്നതാണ് മേയ് 30ന് ഉദ്ഘാടനം ചെയ്ത പ്രൊജക്ട്. ജില്ലാ കളക്ടര്‍ ബോണ്‍ഫോ ഫെയര്‍, ജില്ലാ വിദ്യഭാസ ഡയറക്ടര്‍ മോണ്‍സില യെല്‍ഡയിന്‍, ഫാ. ജോളി ആല്‍ബര്‍ട്ട് ഒഎസ്എ, ഗ്രേഷ്മ പള്ളിക്കുന്നേല്‍ തുടങ്ങിയവരും, നിരവധികുട്ടികളും, മാതാപിതാക്കളും, അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു.

ടോഗോയില്‍ മിഷനറിയായി ജോലി ചെയ്യുന്ന ഫാ. ബിനു പോള്‍ നരിപ്പാറ എസ്.വി.ഡി ആണ് വെറും 53 ദിവസംകൊണ്ട് സ്‌കൂള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തിയത്. വിദ്യാഭ്യാസം നേടുകയെന്നത് അവകാശമാണ്. കഴിവുണ്ടായിട്ടും പഠിക്കാനുള്ള സാഹചര്യം ഇല്ലാത്തവര്‍ക്ക് വിദ്യ അഭ്യസിക്കാന്‍ അവസരം നല്‍കാന്‍ കൂടുതല്‍ പ്രോജെക്ടുകൾ ഭാവിയില്‍ ഉണ്ടാകുമെന്ന്, പ്രവാസി മലയാളികളുടെ ഏറ്റവും വലിയ നെറ്റ് വര്‍ക്കായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ എന്ന സംഘടനയുടെ സ്ഥാപക ചെയര്‍മാന്‍ കൂടിയായ പ്രിന്‍സ് പള്ളിക്കുന്നേല്‍ ടോഗോയില്‍ പറഞ്ഞു.

ADVERTISEMENT

സമൂഹത്തിലെ ദുര്‍ബല വിഭാഗത്തിന് ആശ്വാസം നല്‍കുക, ഭവനരഹിതര്‍ക്ക് വീടുവച്ചു നല്‍കുക, കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുക തുടങ്ങിയ ജീവകാരുണ്യ പദ്ധതികള്‍ ലക്ഷ്യമാക്കി 2011ലാണ് പ്രോസി ഗ്ലോബല്‍ ചാരിറ്റി ഫൗണ്ടേഷന്‍ നിലവില്‍ വന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ വിദൂര ഗ്രാമത്തില്‍ 5 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് കേരളത്തിലും, ആഫ്രിക്കയിലെ ഘാന, ലാറ്റിനമേരിക്കയിലെ പെറു, നേപ്പാള്‍, നൈജീരിയ, ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളിലും ഭവന നിര്‍മ്മാണ പദ്ധതികള്‍ പൂര്‍ത്തിയാക്കി. അടുത്ത വര്‍ഷത്തെ പ്രൊജക്റ്റ് തെക്കേഅമേരിക്കയിലെ രാജ്യങ്ങളില്‍ നടക്കും.