മെൽബൺ∙ നവംബർ 22 മുതൽ മൂന്നു ദിവസങ്ങളിലായി നടത്തുന്ന ക്യാംപിലേക്ക് റജിസ്ട്രേഷൻ ആരംഭിച്ചു. ഹൈറേഞ്ചിന്റെ കവാടമായ കരിംങ്കുന്നത്തു നിന്നും മെൽബണിലെ വിവിധ സ്ഥലങ്ങളിൽ കുടിയേറി താമസിക്കുന്ന കരിംകുന്നംകാരുടെ അഞ്ചാം സംഗമം ഏറെ ആവേശത്തോടെ എല്ലാവരും നെഞ്ചിലേറ്റി കഴിഞ്ഞു. ഇത്തവണത്തെ സംഗമ പരിപാടികൾ വിക്ടോറിയയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ നവംബർ 22 മുതൽ മൂന്നു ദിവസങ്ങളിലായി നടത്തുന്ന ക്യാംപിലേക്ക് റജിസ്ട്രേഷൻ ആരംഭിച്ചു. ഹൈറേഞ്ചിന്റെ കവാടമായ കരിംങ്കുന്നത്തു നിന്നും മെൽബണിലെ വിവിധ സ്ഥലങ്ങളിൽ കുടിയേറി താമസിക്കുന്ന കരിംകുന്നംകാരുടെ അഞ്ചാം സംഗമം ഏറെ ആവേശത്തോടെ എല്ലാവരും നെഞ്ചിലേറ്റി കഴിഞ്ഞു. 

ഇത്തവണത്തെ സംഗമ പരിപാടികൾ വിക്ടോറിയയിലെ തീരപ്രദേശമായ പോർട്ട് ലാൻഡ്ബെയിൽ  വച്ചാണ് നടത്തുന്നത്. ഇത്തരം കൂട്ടായ്മയിലൂടെ സൗഹൃദങ്ങൾക്ക് പുത്തൻ മാനങ്ങൾ നൽകാൻ കഴിയുമെന്ന് പ്രസിഡന്റ് ബിജിമോൻ കാരുപ്ലാക്കൽ പറഞ്ഞു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടന്ന് റജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നു സെക്രട്ടറി സതീഷ് നാരായണൻ ആവശ്യപ്പെട്ടു. കഴിഞ്ഞ നാലു വർഷങ്ങളിലായി കരിങ്കുന്നത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് നൽകി വരുന്ന സഹായങ്ങൾ തുടർന്നും നൽകുന്നതിന് വേണ്ടിയുള്ള ധനസമാഹരണത്തിന് ഇത്തവണയും എല്ലാവരുടെയും പിന്തുണ ട്രഷറർ ജോമി നടുപറമ്പിൽ അഭ്യർഥിച്ചു.

ADVERTISEMENT

ഈ വർഷത്തെ ഏറ്റവും വലിയ ആകർഷണീയത  മെൽബണിലെ പ്രശസ്ത ട്രൂപ്പായ റിഥം സൗണ്ട്സിന്റെ അമരക്കാരനും കരിംങ്കുന്നം സ്വദേശിയുമായ നൈസൺ ജോൺ അണിയിച്ചൊരുക്കുന്ന സംഗീതസാന്ദ്രമായ ഒരു സായാഹ്നം ആയിരിക്കുമെന്ന് ബിജിമോൻ കാരു പ്ലാക്കൽ അറിയിച്ചു. മെൽബണിലെ എല്ലാ കരിംകുന്നംകാരയും ഈ സ്നേഹ സംഗമ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു.