സൂറിക്∙ കേളി രാജ്യാന്തര കലാമേളയ്ക്ക് നിറപ്പകിട്ടാർന്ന പരിസമാപ്‌തി. ജൂൺ 8 ,9 തീയതികളിൽ സൂറിച്ചിൽ വച്ചായിരുന്നു കലാമേള അരങ്ങേറിയത്. വിവിധ രാജ്യങ്ങളിൽ നിന്നുമെത്തിയ മുന്നൂറിലധികം മത്സരാർത്ഥികൾ രണ്ടു ദിനരാത്രങ്ങൾ ഇന്ത്യൻ കലകൾ മത്സരത്തിലൂടെ മാറ്റുരച്ചു. നൃത്തനൃത്യേതര ഇനങ്ങളിൽ ആയി പന്ത്രണ്ട് ഇനങ്ങളിൽ ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂറിക്∙ കേളി രാജ്യാന്തര കലാമേളയ്ക്ക് നിറപ്പകിട്ടാർന്ന പരിസമാപ്‌തി. ജൂൺ  8 ,9  തീയതികളിൽ  സൂറിച്ചിൽ വച്ചായിരുന്നു കലാമേള അരങ്ങേറിയത്. വിവിധ രാജ്യങ്ങളിൽ നിന്നുമെത്തിയ മുന്നൂറിലധികം മത്സരാർത്ഥികൾ രണ്ടു ദിനരാത്രങ്ങൾ  ഇന്ത്യൻ കലകൾ മത്സരത്തിലൂടെ മാറ്റുരച്ചു. നൃത്തനൃത്യേതര ഇനങ്ങളിൽ  ആയി പന്ത്രണ്ട് ഇനങ്ങളിൽ ആണ് മത്സരങ്ങൾ അരങ്ങേറിയത്. മീഡിയ  ഈവന്റ് ആയ സൂപ്പർ ഷോർട്ട് ഫിലിമും, ഓപ്പൺ പെയിന്റിങ്ങും ഫോട്ടോഗ്രാഫിയും അരങ്ങേറി.

ഏറ്റവും കൂടുതൽ പോയിന്റ് നേടി സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള ശിവാനി നമ്പ്യാർ സൂര്യാ ഇന്ത്യ കലാതിലകം കിരീടം നേടി. സബ് ജൂനിയറിൽ ഫാൻസി ഡ്രസ്സ്, നാടോടി നൃത്തം  , ഭരതനാട്യം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് ശിവാനി കലാമേളയിൽ താരോദയം ചെയ്തത്. ഗ്രെയ്‌സ് മരിയ ജോസ് ഫാ. ആബേൽ മെമ്മോറിയൽ കിരീടവും നേടി. പ്രസംഗം, ഫാൻസി ഡ്രസ്സ് ‌, മോണോ ആക്റ്റ്  എന്നിവയിൽ  ഒന്നാം സ്ഥാനം നേടിയാണ് അയർലൻഡിൽ നിന്നുള്ള ഗ്രെയ്‌സ് മരിയ ജോസ് തിളങ്ങിയത്. ജാനറ്റ് ചെത്തിപ്പുഴ കേളി കലാരത്ന തിലകവും നേടി. കഴിഞ്ഞ വർഷത്തെ കലാമേളയിൽ സ്വിറ്റ്‌സർലൻഡിൽ നിന്ന് തന്നെയുള്ള ജാനറ്റായിരുന്നു കലാതിലക പട്ടം നേടിയത്.

ADVERTISEMENT

കുച്ചുപ്പിടിയിലും  ഭരതനാട്യത്തിലും  ഒന്നാം സ്ഥാനവും സോളോ സോങ്ങിൽ രണ്ടാം സ്ഥാനവും  നാടോടി നൃത്തത്തിൽ മൂന്നാം സ്ഥാനവും നേടിയ വർഷ മാടനും കലാമേളയിൽ തിളങ്ങി. മിനീസിൽ ഫാൻസി ഡ്രസിലും കഥ പറച്ചിലിലും ഒന്നാം സ്ഥാനം നേടി ഡാനപ്പൻ കാച്ചപ്പിള്ളിയും ജൂനിയർ ഫാൻസിഡ്രസുലും സോളോ സോങിലും ഒന്നാം സ്ഥാനം നേടി സിയാൻ തൊട്ടിയിലും മേളയിൽ  തിളങ്ങിനിന്നു. 

ഫോട്ടോഗ്രഫിയിലും  ഷോർട്ട് ഫിലിമിലും സമ്മാനം നേടി മോനിച്ചൻ കളപ്പുരക്കലും (ഓസ്ട്രിയ) ശ്രദ്ധ നേടി. ഷോർട് ഫിലിമിൽ ജനപ്രിയ അവാർഡും ജൂറി അവാർഡും ഫൈസൽ കാച്ചപ്പള്ളി നേടി. വളരെ ശക്തിയേറിയ മത്സരം നടന്ന മറ്റൊരു ഇനമായിരുന്നു സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസ്. സബ് ജൂനിയർ, ജൂനിയർ തലത്തിൽ ബോളിവുഡ് ഗ്രൂപ്പ് നൃത്തം അരങ്ങേറി.

ADVERTISEMENT

ഇന്ത്യൻ എംബസ്സിയുടെയും സൂര്യ ഇന്ത്യയുടേയും പിന്തുണയോടെയാണ് കേളി കലാമേള നടക്കുന്നത്. ഇന്ത്യൻ എംബസ്സി ബേണിലെ സെക്രട്ടറി റോഷ്‌നി അഭിലാഷ് മുഖ്യാതിഥി ആയിരുന്നു. എല്ലാ വിജയികൾക്കും ട്രോഫികളും കേളി സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. കേളി പ്രസിഡന്റ്  ബെന്നി പുളിക്കൽ സ്വാഗതവും സെക്രട്ടറി ദീപ മേനോൻ ആശംസയും ജനറൽ കൺവീനർ റീന അബ്രാഹം നന്ദിയും പറഞ്ഞു.