ബല്ലാരറ്റ് ∙ ഒരു പതീറ്റാണ്ടോളമായി ബല്ലാരറ്റിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളെ കോർത്തിണക്കി

ബല്ലാരറ്റ് ∙ ഒരു പതീറ്റാണ്ടോളമായി ബല്ലാരറ്റിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളെ കോർത്തിണക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബല്ലാരറ്റ് ∙ ഒരു പതീറ്റാണ്ടോളമായി ബല്ലാരറ്റിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളെ കോർത്തിണക്കി മുന്നോട്ടു പോകുന്ന ബല്ലാരറ്റ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹിത്വം. മേയ് 15 നു നടന്ന ജനറൽ കമ്മിറ്റി യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റായി മാർട്ടിൻ ഉറുമീസ്  വൈസ് പ്രസിഡന്റായി ഷീന നെൽസൺ സെക്രട്ടറിയായി അൻഷു സാം  ജോയിന്റ് സെക്രെട്ടറിയായി നവീൻ മന്നാനം ട്രഷററായി ആൽഫിൻ വിഎസ് പബ്ലിക് റിലേഷൻ ഓഫിസർമാരായി ഷേർലി സാജു, ലോകൻ രവി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 

ADVERTISEMENT

സംഘടനാ കാര്യങ്ങളുടെ ഏകോപനത്തിനായി ബിബിൻ മാത്യു, നെൽസൺ സേവ്യർ, സിജോ ഇമ്മാനുവേൽ, രാജേഷ് തങ്കപ്പൻ, ലിയോ ഫ്രാൻസിസ്, ഷാൻ രാജു, ഡെന്നി ജോസ് എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു .

ADVERTISEMENT

തുടർന്ന് നടന്ന പൊതുയോഗത്തിൽ കഴിഞ്ഞ വർഷത്തെ പൊതു പരിപാടികളുടെ വിലയിരുത്തലും ഭാവി പരിപാടികളുടെ നയാ രൂപീകരണവും ചർച്ച ചെയ്യപ്പെട്ടു. പൊതു സമൂഹവും മലയാളി സമൂഹവും തമ്മിലുള്ള സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം നടന്ന “ ഫുഡ് ഫെസ്റ്റിവൽ”, “ബിഗോണിയ ഫെസ്റ്റിവൽ പരേഡ്” എന്നിവ പോലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാനും യോഗം തീരുമാനമെടുത്തു. 

ADVERTISEMENT

മലയാള സിനിമകളുടെ പ്രദർശനങ്ങൾ തുടരുവാനും , കുട്ടികളുടെ സംഘടനയായ ബിഎംഎ യൂത്ത്, സ്ത്രീകളുടെ കൂട്ടായ്മയായ വുമൺസ്  വിങ് എന്നിവയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുവാനും യോഗം തിരഞ്ഞെടുക്കപ്പെട്ടവരോട് ആവശ്യപ്പെട്ടു.