ഓക്‌ലാൻഡ് ∙ ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ന്യൂസിലാന്റിന്റെ പത്താം വാർഷികാഘോഷവും ഗ്ലോബൽ കൺവൻഷനും മാർ കുര്യൻ വയലുങ്കൽ പിതാവ് ഉദ്ഘാടനം ചെയ്തു. ഓക്‌ലാൻഡിലെ മൗണ്ട് വെല്ലിങ്ടൺ വൈപൂനാ റിസോർട്ട് കൺവൻഷൻ സെന്ററിൽ സാജു പാറയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മോൻസ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഫാ. ടോമി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓക്‌ലാൻഡ് ∙ ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ന്യൂസിലാന്റിന്റെ പത്താം വാർഷികാഘോഷവും ഗ്ലോബൽ കൺവൻഷനും മാർ കുര്യൻ വയലുങ്കൽ പിതാവ് ഉദ്ഘാടനം ചെയ്തു. 

ഓക്‌ലാൻഡിലെ മൗണ്ട് വെല്ലിങ്ടൺ വൈപൂനാ റിസോർട്ട് കൺവൻഷൻ സെന്ററിൽ സാജു പാറയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മോൻസ് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.

ADVERTISEMENT

ഫാ. ടോമി പട്ടുമാക്കീൽ അനുഗ്രഹ സന്ദേശം നൽകിയ യോഗത്തിൽ സജി വരവുകാലായിൽ, ബെന്നി മാവേലിൽ, സജി കുന്നുംപുറത്ത്, ജോൺ മാവേലിപുത്തൻപുരയിൽ, ടെസ്സി മാവേലിൽ, ഡോ. സുദീപ് രാജു, റെജി പാറയ്ക്കൻ, ടോമി നെടുംതുരുത്തിയിൽ, സ്റ്റീഫൻ ഓക്കാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ കൺവീനർ ബിജോ മോൻ ചേന്നാത്ത് സ്വാഗതവും ജനറൽ സെക്രട്ടറി ഡോൺ പതിപ്ലാക്കീൽ കൃതജ്ഞതയും രേഖപ്പെടുത്തി.

അഭിവന്ദ്യ. മാർ മാത്യു മൂലക്കാട്, മാർ കുര്യാക്കോസ് സേവേറിയോസ്, തോമസ് ചാഴിക്കാടൻ എംപി, ലാലു അലക്സ്, ദിലീഷ് പോത്തൻ എന്നിവർ വീഡിയോ ലൈവിലൂടെ കൺവൻഷന് ആശംസകൾ നേർന്നത് ഏവർക്കും ഹൃദ്യനിമിഷങ്ങളാണ് നൽകിയത്.

ADVERTISEMENT

ക്രൈസ്റ്റ് ചർച്ച്, ഹാമിൽട്ടൺ, ഓക്‌ലാൻഡ് എന്നീ റീജിയനുകളിൽ നിന്നുള്ള അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ഉന്നത നിലവാരം പുലർത്തിയപ്പോൾ ക്നാനായ നൈറ്റ് 2019 അസോസിയേഷന് അഭിമാന നിമിഷങ്ങളാണ് നൽകിയത്.

വളരെ വാശിയേറിയ ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, വടംവലി മത്സരങ്ങൾക്കുശേഷം കസേരകളി, ബോൾ പാസിങ്ങ്, മിഠായി പെറുക്ക്, തവളചാട്ടം തുടങ്ങിയ നാടൻ മത്സരങ്ങളും കൂടി ആയപ്പോൾ സ്പോർട്സ് ഡേ വളരെ ആവേശഭരിതമായി.

ADVERTISEMENT

മാജിക് ഷോയും നടവിളികളും ചെണ്ടമേളവും നാടൻപാട്ടും നാടൻ ഭക്ഷണവും ഒക്കെയായി  മൂന്ന് ദിവസങ്ങൾ നീണ്ടു നിന്ന ദശാബ്ദി ആഘോഷങ്ങൾ അക്ഷരാർത്ഥത്തിൽ ഏവർക്കും അവിസ്മരണീയമായി.

പാപ്പാന്യൂഗിനിയായിലെ കത്തോലിക്കാ സഭയുടെ ന്യൂൺഷിയോയും വത്തിക്കാന്റെ അംബാസിഡറും സർവ്വോപരി ക്നാനായ സമുദായ അംഗവുമായ മാർ കുര്യൻ വയലുങ്കൽ പിതാവിന്റെ കാർമ്മികത്വത്തിൽ നടന്ന ഭക്തി നിർഭരമായ ദിവ്യബലിയോടെയാണ് കൺവൻഷന് തിരശീല വീണത്.

സാജു പാറയിൽ, ബിജോമോൻ ചേന്നാത്ത്, ഡോൺ പതിപ്ലാക്കീൽ, സബിമോൻ തൊട്ടിയിൽ, മിലൻ വലിയപപറമ്പിൽ, ഷിന്റു ഉറുമ്പിൽ, ജോൺ പതാരപ്പള്ളിൽ, ജോണി വാച്ചാച്ചിറയിൽ, ജോബിറ്റ് കിഴക്കേക്കുറ്റ്, അനീഷ് വെള്ളരിമറ്റത്തിൽ, ജോബി എറികാട്ട്, ജിമ്മി പുളിക്കൽ, അലക്സ് മാക്കീൽ, സ്റ്റീവൻസൺ ആനാലിൽ, ടൈറ്റസ് ഉതിരക്കല്ലുങ്കൽ,  സബിൻ പച്ചിക്കര, ജോസഫ് പടിഞ്ഞാറേക്കാട്ടീൽ, ജിജോ ചിറട്ടോലിക്കൽ, ജെഫി ഉറുമ്പിൽ, ബെന്നി വെച്ചൂക്കാലായിൽ, എൻ. കെ. തോമസ് ഓക്കാട്ട്, ജോഷൻ പുളിക്കീൽ, സാജൻ കുഴിംപറമ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.