മെല്‍ബണ്‍ ∙ മില്‍പാര്‍ക്ക് സെന്‍റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്‍റെ നൊവേന ആരംഭിച്ചതിന്‍റെ ആറാം വാര്‍ഷികവും സകല വിശുദ്ധരുടെയും തിരുന്നാളും നവംബര്‍ മൂന്നു (ഞായർ) മുതല്‍ അഞ്ച് (ചൊവ്വ) വരെ ആഘോഷിക്കുന്നു. വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 3, 4, 5 തിയതികളില്‍ പ്രശസ്ത സംഗീത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെല്‍ബണ്‍ ∙ മില്‍പാര്‍ക്ക് സെന്‍റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്‍റെ നൊവേന ആരംഭിച്ചതിന്‍റെ ആറാം വാര്‍ഷികവും സകല വിശുദ്ധരുടെയും തിരുന്നാളും നവംബര്‍ മൂന്നു (ഞായർ) മുതല്‍ അഞ്ച് (ചൊവ്വ) വരെ ആഘോഷിക്കുന്നു. വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 3, 4, 5 തിയതികളില്‍ പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവും വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനും ഒരുക്കിയിട്ടുണ്ട്. 

നവംബര്‍ 3, 4 ദിവസങ്ങളില്‍ വൈകിട്ട് അഞ്ചു മണിക്ക് ദിവ്യബലിയും തുടര്‍ന്ന് ഒൻപത് വരെ വചനപ്രഘോഷണവും ഉണ്ടായിരിക്കും. നവംബര്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വചനപ്രഘോഷണത്തോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് വൈകിട്ട് 5.30 ന് നടക്കുന്ന ആഘോഷമായ സമൂഹബലിയില്‍ ഫാ. വര്‍ഗീസ് കാട്ടികാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. ദിവ്യബലിക്കു ശേഷം വി.അന്തോണീസിന്‍റെ നൊവേനയും ദിവ്യകാരുണ്യ ആശീര്‍വാദവും ഉണ്ടായിരിക്കും. തിരുക്കര്‍മ്മങ്ങളെ തുടര്‍ന്ന് സ്കൂള്‍ ഹാളില്‍ സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

വാര്‍ഷികാഘോഷങ്ങളിലും ബൈബിള്‍ കണ്‍വെന്‍ഷനിലും പങ്കെടുക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി സെന്‍റ് ഫ്രാന്‍സീസ് അസീസി ദേവാലയത്തിലെ അസിസ്റ്റന്‍റ് വികാരി ഫാദര്‍ ആന്‍റണി ക്രൂസ് അറിയിച്ചു. വിലാസം: സെന്‍റ് ഫ്രാന്‍സിസ് അസീസി ചര്‍ച്ച്, 290 ചൈല്‍ഡ്സ് റോഡ്, മില്‍പാര്‍ക്ക്.