കാന്‍ബറ∙ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ കാന്‍ബെറയിലെ സെൻറ് ഗ്രീഗോറിയോസ് ഇന്തൃന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിന്‍റെ ഈ വര്‍ഷത്തെ ഇടവക പെരുന്നാളും ആദൃഫല നേര്‍ച്ചയും വിപുലമായ രീതിയില്‍ നവംബര്‍ മാസം 3, 9, 10 തീയതികളിൽ നടന്നു. നവംബർ 3നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാന്‍ബറ∙ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ കാന്‍ബെറയിലെ സെൻറ് ഗ്രീഗോറിയോസ്  ഇന്തൃന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിന്‍റെ ഈ വര്‍ഷത്തെ ഇടവക പെരുന്നാളും ആദൃഫല നേര്‍ച്ചയും വിപുലമായ രീതിയില്‍ നവംബര്‍ മാസം 3,  9, 10 തീയതികളിൽ നടന്നു.

ADVERTISEMENT

നവംബർ 3നു വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി റവ: ഫാദര്‍ ബിബിൻ ഡാനിയേൽ കൊടിയേറ്റിയതോടെ പെരുന്നാളിന് ആരംഭം കുറിച്ചു. നവംബർ ഒൻപതാം തിയതി സിഡ്‌നി സെന്റ് തോമസ് കത്തീഡ്രൽ വികാരിയും കാൻബെറയുടെ അസോസിയേറ്റ് വികാരിയുമായ  റവ: ഫാദര്‍ തോമസ് വർഗീസിന്‍റെ  മുഖ്യ കാർമ്മികത്തിൽ  സന്ധ്യാനമസ്കാരം നടന്നു. സിഡ്നി എപ്പിങ് സെന്‍റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവക വികാരി റവ: ഫാദര്‍ ജിതിന്‍ ജോയ് മാത്യു, വാഗാ വാഗാ കോൺഗ്രിഗേഷനിലെ റവ: ഫാദര്‍ ജെയിംസ് ഫിലിപ്പ് ,ഇടവക വികാരി  റവ: ഫാദര്‍ ബിബിൻ ഡാനിയേൽ എന്നിവർ സഹ കാർമ്മികത്വം  വഹിച്ചു. ഗാന ശുശ്രുഷയ്ക്ക് ശേഷം  റവ: ഫാദര്‍ ജിതിന്‍ ജോയ് മാത്യു വചനശുശ്രുഷ നയിക്കുകയും തുടർന്ന് പള്ളിക്ക് ചുറ്റുമുള്ള റാസയും സ്‌നേഹവിരുന്നും നടത്തി. സിഡ്‌നിയിൽ 2020 ൽ നടക്കാൻ പോകുന്ന ഏഷ്യാ -പസഫിക്  റീജിയൻ  ഫാമിലി ക്യാംപിന്‍റെ  (എൻക്രിസ്റ്റോസ് സിഡ്‌നി 2020 ) റജിസ്ട്രേഷന്‍റെ ഉദ്ഘാടനം ഇവിടെ  നടന്നു.

ADVERTISEMENT

10ന് ഇടവക വികാരി റവ: ഫാദര്‍ ബിബിൻ ഡാനിയേലിന്‍റെ നേതൃത്വത്തില്‍ പ്രഭാത നമസ്ക്കാരവും  വിശുദ്ധകുര്‍ബാനയും നടന്നു.റവ: ഫാദര്‍ ജെയിംസ് ഫിലിപ്പ് സഹ കാർമ്മികത്വം വഹിച്ചു.  തുടർന്ന് റാസ, നേര്‍ച്ച വിളമ്പ്, സ്നേഹവിരുന്ന്,പൊതു സമ്മേളനം ,കലാപരിപാടികള്‍, ആദൃഫല ലേലം എന്നിവ നടന്നു. പൊതു സമ്മേളനത്തിൽ കാൻബറ കാത്തലിക്ക് ആർച്ച് ബിഷപ്പ് ക്രിസ്റ്റഫര്‍ പ്രോവ്സ് മുഖ്യാതിഥിയായിരുന്നു. കാത്തലിക്ക് പ്രീസ്റ്റ് റവ.ഫാ. ട്രോയ് ബോബ്ബിനും പൊതു സമ്മേളനത്തില്‍ സംബന്ധിച്ചു.

ADVERTISEMENT

ഈ വർഷത്തെ പെരുന്നാളിൽ പങ്കെടുക്കുന്നതിനും  അനുഗ്രഹം പ്രാപിക്കുന്നതിനുമായി  കാന്‍ബറയിലെയും സിഡ്നിയിലെയും വാഗാ വാഗായിലേയും  ധാരാളം വിശ്വാസികൾ പള്ളിയിൽ എത്തിയിരുന്നു.