മെൽബൺ ∙ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും നാളുകളാണ് ക്രിസ്മസ്-പുതുവത്സര കാലം. പക്ഷേ, ഇത്തവണ ഓസ്‌ട്രേലിയയ്ക്കിത് ആശങ്കകളുടെയും നിരാശകളുടേതുമായിരുന്നു. ഒന്നര വര്‍ഷമായി തുടരുന്ന വരള്‍ച്ചയും ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയുമെല്ലാം പിടിച്ചുലച്ചപ്പോള്‍ അത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ഉള്‍നാടന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും നാളുകളാണ് ക്രിസ്മസ്-പുതുവത്സര കാലം. പക്ഷേ, ഇത്തവണ ഓസ്‌ട്രേലിയയ്ക്കിത് ആശങ്കകളുടെയും നിരാശകളുടേതുമായിരുന്നു. ഒന്നര വര്‍ഷമായി തുടരുന്ന വരള്‍ച്ചയും ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയുമെല്ലാം പിടിച്ചുലച്ചപ്പോള്‍  അത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ഉള്‍നാടന്‍ ഓസ്‌ട്രേലിയയിലെ കര്‍ഷകരെയാണ്.

ഇത്തരം കര്‍ഷക കുടുംബങ്ങളിലെ കുട്ടികളെ സഹായിക്കാനായി ഈ ക്രിസ്മസ് കാലം മാറ്റിവയ്ക്കുകയായിരുന്നു ന്യൂ സൗത്ത് വെയില്‍സിലെ ഡബ്ബോയിലുള്ള മലയാളി കുട്ടികള്‍. ക്രിസ്മസ് കേക്കുണ്ടാക്കി വിറ്റ് അതില്‍ നിന്ന് സമാഹരിക്കുന്ന പണം കര്‍ഷകരെ സഹായിക്കാന്‍ വേണ്ടി നല്‍കുകയാണ് ഈ കുട്ടികള്‍ ചെയ്തത്. ഒറാന മേഖലയിലെ മലയാളി കൂട്ടായ്മയായ ഒരുമയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഡിസംബര്‍ ഒന്നു മുതലുള്ള 21 ദിവസങ്ങളിലാണ് കുട്ടികള്‍ ഇത്തരത്തില്‍ കേക്കുണ്ടാക്കി. മൂന്നു വയസു മുതല്‍ 16 വയസു വരെയുള്ള കുട്ടികളാണ് പങ്കെടുത്തത്.

ADVERTISEMENT

ഡബ്ബോ മേഖലയിലെ മലയാളി കുടുംബങ്ങള്‍ തന്നെയാണ് ഈ കേക്ക് വാങ്ങിയതും. കേക്കിന് വില നിശ്ചയിക്കാതെ, 20 ഡോളറിനു മുകളിലുള്ള ഏതു തുകയും ധനശേഖരണപ്പെട്ടിയില്‍ ഇടുക എന്ന രീതിയിലായിരുന്നു വില്‍പ്പന. 22 കേക്കുകള്‍ വിറ്റതിലൂടെ $1460 ഡോളറാണ് ഒരുമ സമാഹരിച്ചത്. "ഓസീ ഹെല്‍പ്പേഴ്‌സ് " എന്ന സന്നദ്ധ സംഘടന വഴിയാണ് ഇത് കര്‍ഷകര്‍ക്ക് കൈമാറിയതെന്നും ഒരുമ കൂട്ടായ്മ അറിയിച്ചു.

വെറുതെ കേക്കുണ്ടാക്കുന്നതിന്റെ ആവേശം മാത്രമായിരുന്നില്ല കുട്ടികള്‍ക്കും. ഓസ്‌ട്രേലിയയിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ മനസിലാക്കാന്‍ കഴിഞ്ഞതും അവരെ സഹായിക്കാന്‍ കഴിഞ്ഞതും വലിയൊരു കാര്യമായി തോന്നുന്നുവെന്ന് പങ്കുത്ത ഓരോ കുഞ്ഞുങ്ങളുടേയും മാതാപിതാക്കൾ അറിയിച്ചു.