മെൽബൺ∙ ഓസ്‌ട്രേലിയൻ കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ (ACN) 15 ലക്ഷം രൂപയുടെ പ്രത്യേക സ്കോളർഷിപ്പോടെ സൗത്ത് ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ് (Flinders ) യൂണിവേഴ്സിറ്റിയിൽ നിന്നും മെന്റൽ ഹെൽത്ത് നഴ്സിങ്ങിൽ ബിരുധാനന്തര ബിരുദത്തിനു ലിജോ തോമസ് പറമ്പി അർഹനായി. സൈക്കോതെറപ്പിയിലെ നൂതന സംരംഭമായ ഐ മൂവ്മെന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ ഓസ്‌ട്രേലിയൻ കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ (ACN) 15 ലക്ഷം രൂപയുടെ പ്രത്യേക സ്കോളർഷിപ്പോടെ സൗത്ത് ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ്  (Flinders ) യൂണിവേഴ്സിറ്റിയിൽ നിന്നും മെന്റൽ ഹെൽത്ത് നഴ്സിങ്ങിൽ ബിരുധാനന്തര ബിരുദത്തിനു ലിജോ തോമസ് പറമ്പി അർഹനായി.

സൈക്കോതെറപ്പിയിലെ നൂതന സംരംഭമായ ഐ മൂവ്മെന്റ്  ഡിസെൻസിറ്റിസഷൻ ആൻഡ്  റീപ്രോസസിങ് (ഇ.എം.ഡി.ആർ) തെറാപ്പിയുടെ ചികിത്സ സാധ്യതകൾ ഈ പഠനത്തിന്റെ ഭാഗമായി ഗവേഷണം നടത്തി. അഭയാർത്ഥികളിലും പട്ടാളക്കാരിലും സംഭവിക്കുന്ന തീവ്രമായ മാനസിക ആഘാതങ്ങൾ അവരുടെ മനസിലുണ്ടാക്കുന്ന  മുറിവുകൾക്കും, അനുബന്ധ ദീർഘകാല മാനസിക പ്രശ്നങ്ങൾക്കും (പോസ്റ്റ് ട്രോമാറ്റിക്  സ്ട്രെസ് ഡിസോർഡർ-പി.റ്റിഎസ്‌.ഡി) ഫലപ്രദവും ചിലവു കുറഞ്ഞതുമായ ഒരു ചികിത്സ രീതിയാണ് ഇഎംഡിആർ തെറാപ്പിയെന്നു ഗവേഷണത്തിന്റെ ഭാഗമായി കണ്ടെത്തി. 

ADVERTISEMENT

കഴിഞ്ഞ പത്തു വർഷ കാലയളവിൽ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങൾ അവലോകനം ചെയ്തു കൊണ്ടാണ്  ഈ ഗവേഷണം നടത്തിയത്. ഈ കണ്ടെത്തലുകൾ ഓസ്‌ട്രേലിയൻ ഹെൽത്ത് കെയർ പ്രാക്ടിസിനു തുടർന്നുള്ള ഗവേഷണങ്ങൾക്കായി ശുപാർശ ചെയുകയും ചെയ്‌തു. ആദ്യമായാണ് ഒരു മലയാളിക്ക് ഈ സ്കോളർഷിപ് ലഭിക്കുന്നത് . ചാലക്കുടി സ്വദേശിയായ ലിജോ പരേതനായ ഡോ. തോമസ് പറമ്പിയുടെയും ഏലിയാമ്മയുടെയും മകനാണ്. കഴിഞ്ഞ പത്തു വർഷമായി മെൽബണിലെ സ്വകാര്യ  മാനസികാരോഗ്യ ആശുപത്രിയിൽ അസോസിയേറ്റ് യൂണിറ്റ്  മാനേജറായി ജോലി ചെയ്യുന്നു.