സിഡ്നി ∙ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിനു കീഴിലുള്ള ഏഷ്യ പസഫിക് റീജീയന്‍റെ രണ്ടാമത് ഫാമിലി കോണ്‍ഫറന്‍സ് ENCHRISTOS ഏപ്രില്‍ 16-18 വരെ സിഡ്നിയിലെ ബ്രിന്‍ജിലി സെന്റ്‌ ജോസഫ്‌ കോണ്‍ഫറന്‍സ് സെന്ററില്‍ വച്ച് നടത്തപെടും. ഓസ്ട്രേലിയ, ന്യൂസിലൻഡ്, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്നി ∙ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിനു കീഴിലുള്ള ഏഷ്യ പസഫിക് റീജീയന്‍റെ രണ്ടാമത് ഫാമിലി കോണ്‍ഫറന്‍സ് ENCHRISTOS ഏപ്രില്‍ 16-18 വരെ സിഡ്നിയിലെ ബ്രിന്‍ജിലി സെന്റ്‌ ജോസഫ്‌ കോണ്‍ഫറന്‍സ് സെന്ററില്‍ വച്ച് നടത്തപെടും. 

ഓസ്ട്രേലിയ, ന്യൂസിലൻഡ്, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ മലങ്കര സഭാ വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഫാമിലി കോണ്‍ഫറന്സ്, സിഡ്നി സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, എപ്പിംഗ് സെന്റ്‌ മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, കാന്‍ബെറ സെന്റ്‌ ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് എന്നി ഇടവകള്‍ സംയുക്തമായാണ് നടത്തുന്നത്. 'നാം ഇവിടെ ഇരിക്കുന്നത് നല്ലത്- ലുക്കോസ് 9:33' എന്നതാണ് ഇത്തവണത്തെ മുഖ്യ ചിന്താവിഷയം

ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് തിരുമേനിയും, സഭയിലെ പ്രഗല്‍ഭരായ വൈദികരും, മറ്റ് വിശിഷ്ട വ്യക്തികളും ക്യാപില്‍ പങ്കെടുക്കുകയും വിവിധ ക്ലാസ്സുകള്‍ക്കും പരിപാടികള്‍ക്കും  നേതൃത്വം നല്‍കുയും ചെയ്യും.വിശുദ്ധ കുര്‍ബ്ബാന, യാമ നമസ്കാരങ്ങള്‍, ക്ലാസുകള്‍, മ്യൂസിക് മിനിസ്ട്രി, സണ്‍ഡേസ്കൂള്‍ കലാമേള, ഗ്രിഗോറിയന്‍ ആരാധന, ധ്യാനം, വൈദികസമ്മേളനം, ബാല-യുവജന സമ്മേളനം, വിനോദ പരിപാടികള്‍ എന്നിവ സംഗമത്തിന്‍റെ ഭാഗമായി നടക്കും. ഫാമിലി കോണ്‍ഫറന്‍സിന്‍റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.