ബ്രിസ്ബെയ്ൻ ∙ ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 7–ാം മൾട്ടി കൾച്ചറൽ ഫെസ്റ്റിവലിന് നാളെ തിരശ്ശീല ഉയരും. ബ്രിസ്ബെയ്ൻ ചെംസൈഡ് സെവൻത് ബ്രിഗേഡ് പാർക്കിൽ ഉച്ചകഴിഞ്ഞ് 2 മുതൽ 8 വരെയാണ് വിവിധ പരിപാടികൾ അരങ്ങേറുന്നത്. വിവിധ രാജ്യങ്ങളിലെ സംസ്കാരങ്ങളെ അടുത്തറിയുക എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്ബെയ്ൻ ∙ ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 7–ാം  മൾട്ടി കൾച്ചറൽ ഫെസ്റ്റിവലിന് നാളെ തിരശ്ശീല ഉയരും. ബ്രിസ്ബെയ്ൻ ചെംസൈഡ് സെവൻത് ബ്രിഗേഡ് പാർക്കിൽ ഉച്ചകഴിഞ്ഞ് 2 മുതൽ 8 വരെയാണ് വിവിധ പരിപാടികൾ അരങ്ങേറുന്നത്.

വിവിധ രാജ്യങ്ങളിലെ സംസ്കാരങ്ങളെ അടുത്തറിയുക എന്ന ഉദേശ്യത്തോടെ ബിഎംഎ സംഘടിപ്പിക്കുന്ന മൾട്ടികൾച്ചറൽ ഫെസ്റ്റിവലിൽ ആയിരങ്ങളാണ് ഓരോ വർഷവും പങ്കെടുക്കുന്നത്. 2020 ലെ ഫെസ്റ്റിവലിന് ചെംസൈഡ് വേദിയാവുമ്പോൾ നിരവധി പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

ADVERTISEMENT

യുവതി –യുവാക്കൾക്കായി പ്രത്യേക വേദിയിൽ കലാ– സാംസ്കാരിക പ്രകടനങ്ങൾ അരങ്ങേറുമ്പോൾ കുട്ടികൾക്കായി കിഡ്സ് സോണിൽ നിരവധി പരിപാടികളാണ് കാത്തിരിക്കുന്നത്. ഭക്ഷണ പ്രിയർക്ക് വിവിധ രാജ്യങ്ങളിലെ സ്വാദുകൾ രുചിച്ചറിയാനാവും. കൂടാതെ ഫ്രീ വർക്ക് ഷോപ്പുകൾ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ക്യൂൻസ് ലാൻഡിലെ വിവിധ രാഷ്ട്രീയ സാംസ്ക്കാരിക പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും. വിവിധ രാജ്യങ്ങളിലെ കലാ– സാംസ്കാരിക പ്രകടനങ്ങൾ നേരിൽ കണ്ടാസ്വദിക്കുവാൻ ഇനി മണിക്കൂറുകൾ മാത്രം. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് മനോജ് ജോർജ്, സെക്രട്ടറി പോൾ പുതുപ്പിള്ളിൽ എന്നിവർ അറിയിച്ചു.