പെർത്ത്‌∙ തുടർഭരണം ലക്ഷ്യമിട്ടുകൊണ്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള സംസ്ഥാനത്ത് കൊടുമ്പിരി

പെർത്ത്‌∙ തുടർഭരണം ലക്ഷ്യമിട്ടുകൊണ്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള സംസ്ഥാനത്ത് കൊടുമ്പിരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെർത്ത്‌∙ തുടർഭരണം ലക്ഷ്യമിട്ടുകൊണ്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള സംസ്ഥാനത്ത് കൊടുമ്പിരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെർത്ത്‌∙  തുടർഭരണം  ലക്ഷ്യമിട്ടുകൊണ്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ  കേരള സംസ്ഥാനത്ത് കൊടുമ്പിരി  കൊണ്ടിരിക്കുന്ന ഇലക്ഷൻ പ്രചാരണത്തിനോട് ഒപ്പം ചേർന്ന്  ഓസ്‌ട്രേലിയ പെർത്തിലെ പ്രവാസി എൽഡിഎഫ് പ്രവർത്തകരും. കാനിങ് വെയിൽ സാൻഡ്രിങ്ങ്ഹാം പ്രൊമെനേഡിൽ ഞായറാഴ്ച ഉച്ചക്കാണ് പ്രവാസി എൽഡിഎഫ് പ്രവർത്തകർ പ്രചരണത്തിൽ പങ്കാളികൾ ആയത്. പ്രതിപക്ഷ കക്ഷികൾ ഉന്നയിക്കുന്ന അൽപായുസ് മാത്രമുള്ള ആരോപണ ശരങ്ങളെയെല്ലാം അവഗണിച്ച്, കേരള സംസ്ഥാനത്തിന്റെ സമഗ്ര വികസനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങൾ ലോകത്തിനു  തന്നെ മാതൃകയാണെന്ന് യോഗം വിലയിരുത്തി. ഓഖി , നിപ്പാ , രണ്ടു മഹാ പ്രളയങ്ങൾ , കോവിഡ് എന്നിങ്ങനെ പ്രതിസന്ധികൾ  ഓരോന്നായി സർക്കാരിനെ വേട്ടയാടിയപ്പോൾ കേരള സമൂഹത്തെ ഒരുമിച്ച്  ചേർത്തുനിർത്തി, എല്ലാ സുരക്ഷിതത്വവും ഉറപ്പുവരുത്തിയത് മുഖ്യമന്ത്രിയുടെ ഇച്ഛാ ശക്തി ഒന്നുകൊണ്ടു മാത്രമാണ്. 

 

ADVERTISEMENT

എല്ലാ മേഖലയുടെയും വികസനം സാധ്യമാക്കിയ കേരള സർക്കാരിനെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ  കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായത്തോടെ നിരന്തരം ദുര്ബലപ്പെടുത്താൻ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് സർക്കാർ വികസനപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. 

 

ADVERTISEMENT

സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ സമൂഹത്തിൽ എത്തിക്കാൻ  സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായ  ഇടപെടലുകൾ  നടത്താനും , നാട്ടിലുള്ള ബന്ധുമിത്രാദികളോടും സുഹൃത്തുക്കളോടും നിരന്തരമായി ഫോൺ സമ്പർക്കത്തിൽ ഏർപ്പെട്ട് ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം വർധിപ്പിക്കാൻ  ശ്രമിക്കുമെന്നും പ്രവർത്തകർ അറിയിച്ചു.