മെല്‍ബണ്‍ ∙ സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയിലെ പെസഹാ ത്രിദിന തിരുക്കര്‍മ്മങ്ങളില്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍, ഫാദര്‍ ജോസി കിഴക്കേത്തലയ്ക്കല്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. പെസഹാ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ റിസര്‍വോ സെന്‍റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെല്‍ബണ്‍ ∙ സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയിലെ പെസഹാ ത്രിദിന തിരുക്കര്‍മ്മങ്ങളില്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍, ഫാദര്‍ ജോസി കിഴക്കേത്തലയ്ക്കല്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. പെസഹാ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ റിസര്‍വോ സെന്‍റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ ബോസ്കോ പുത്തൂര്‍ പിതാവും റോക്സ്ബര്‍ഗ് പാര്‍ക്ക് ഗുഡ് സമരിറ്റന്‍ ദേവാലയത്തില്‍ ഫാദര്‍ ജോസി കിഴക്കേത്തലയ്ക്കലും നേതൃത്വം നല്കും. 

ദുഃഖ വെള്ളിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ റോക്സ്ബര്‍ഗ് പാര്‍ക്ക് ഗുഡ് സമരിറ്റന്‍ ദേവാലയത്തിനു മുന്‍പിലുള്ള ഗ്രൗണ്ടിലാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഈസ്റ്റര്‍ നൈറ്റ് വിജില്‍ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് റിസര്‍വോ സെന്‍റ് സ്റ്റീഫന്‍സ് ദേവാലയത്തിലും ഗുഡ് സമരിറ്റന്‍ ദേവാലയത്തിലും ആരംഭിക്കും. ഞായറാഴ്ച രാവിലെ 10 മണിക്ക് സെന്‍റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്താണ് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടത്.

ADVERTISEMENT

പെസഹാ വ്യാഴാഴ്ചയിലെയും ശനിയാഴ്ചയിലെയും റിസര്‍വോ ദേവാലയത്തില്‍ നിന്നുള്ള തിരുക്കര്‍മ്മങ്ങളുടെ ലൈവ് സ്ട്രീമിങ്ങ് കത്തീഡ്രല്‍ ഇടവകയുടെ ഫെയ്സ്ബുക്ക് പേജിലും യുട്യൂബിലും ഉണ്ടായിരിക്കും. കൈക്കാരന്മാരായ ആന്‍റോ തോമസ്, ക്ലീറ്റസ് ചാക്കോ, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.