മെല്‍ബണ്‍∙ സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവക വികാരിയായി നിയമിതനായ ഫാദര്‍ വര്‍ഗ്ഗീസ് വാവോലിനു

മെല്‍ബണ്‍∙ സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവക വികാരിയായി നിയമിതനായ ഫാദര്‍ വര്‍ഗ്ഗീസ് വാവോലിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെല്‍ബണ്‍∙ സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവക വികാരിയായി നിയമിതനായ ഫാദര്‍ വര്‍ഗ്ഗീസ് വാവോലിനു കത്തീഡ്രല്‍ ഇടവകയില്‍ സ്വീകരണം നൽകി. കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്‍റോ തോമസ് എന്നിവര്‍ ചേര്‍ന്ന് ബൊക്കെ നൽകി അച്ചനെ ഇടവകയിലേക്ക് സ്വീകരിച്ചു. റോക്സ്ബര്‍ഗ് പാര്‍ക്ക് ഗുഡ് സമരിറ്റന്‍ ദേവാലയത്തില്‍ڔവിശുദ്ധ ഗീവര്‍ഗ്ഗീസിന്‍റെ തിരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാനയില്‍ ഫാ.വര്‍ഗ്ഗീസ് വാവോലില്‍ കാര്‍മ്മികത്വം വഹിച്ചു. തിരുന്നാള്‍ ആഘോഷിക്കുന്ന അച്ചനു കൈക്കാരന്‍ ക്ലീറ്റസ് ചാക്കോ ആശംസകള്‍ നേര്‍ന്നു. 

ADVERTISEMENT

മെല്‍ബണ്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ അച്ചനെ കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്‍റോ തോമസ്, ബില്‍ഡിങ്ങ് കമ്മിറ്റി കണ്‍വീനര്‍ ഷിജി തോമസ്, ഫിനാന്‍സ് കണ്‍വീനര്‍ ജോണ്‍സണ്‍ ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയുടെ മതബോധന വിഭാഗം പ്രഥമ ഡയറക്ടര്‍ ആയിരുന്ന ഫാദര്‍ വര്‍ഗ്ഗീസ് വാവോലില്‍, രൂപതയിലെ കാന്‍ബറ, ബ്രിസ്ബെന്‍ സൗത്ത്, ഗോള്‍ഡ്കോസ്റ്റ്, ഇപ്സ്വിച്ച് എന്നീ ഇടവകകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കത്തീഡ്രല്‍ ദേവാലയത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്ന അവസരത്തില്‍ വര്‍ഗ്ഗീസ് വാവോലില്‍ അച്ചനെ ഇടവക വികാരിയായി ലഭിച്ചത് കത്തീഡ്രല്‍ ഇടവകാംഗങ്ങള്‍ ഏറെ സന്തോഷത്തോടെയാണു സ്വീകരിക്കുന്നത്.