മെൽബൺ ∙ മെൽബൺ സോഷ്യൽ ക്ലബിന്റെ ഈസ്റ്റർ -വിഷു ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മെൽബണിലെ vermond സെന്റ് തിമോത്തിയസ് പാരീഷ് ഹാളിൽ വച്ച് ആഘോഷപൂർവം നടന്നു. വൈകിട്ട് 7 മണിയോടു കൂടി മാർത്തോമൻ ഈരടികൾ പാടി പരിപാടികൾ ആരംഭിച്ചു. അവതാരകരായ സഖറിയാ -നിമ്മി ദമ്പതികൾ ഏവർക്കും സ്വാഗതം ആശംസിച്ചു. കോവിഡ് മൂലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ മെൽബൺ സോഷ്യൽ ക്ലബിന്റെ ഈസ്റ്റർ -വിഷു ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മെൽബണിലെ vermond  സെന്റ് തിമോത്തിയസ് പാരീഷ് ഹാളിൽ വച്ച് ആഘോഷപൂർവം നടന്നു. വൈകിട്ട് 7 മണിയോടു കൂടി മാർത്തോമൻ ഈരടികൾ പാടി പരിപാടികൾ ആരംഭിച്ചു. അവതാരകരായ സഖറിയാ -നിമ്മി ദമ്പതികൾ ഏവർക്കും സ്വാഗതം ആശംസിച്ചു. കോവിഡ് മൂലം വിഷമം അനുഭവിക്കുന്ന ഇന്ത്യൻ ജനതയ്ക്കു വേണ്ടി ഒരു നിമിഷം എഴുന്നേറ്റ് നിന്ന് പ്രാർഥനയിൽ പങ്കു ചേർന്നു. തുടർന്ന് ഫാദർ ജയിംസ് അരിച്ചിറ ഈസ്റ്റർ സന്ദേശം നൽകി. ഇപ്പോൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും മാറി ഒരു നവോത്ഥാനത്തിന് നമുക്ക് ഒരുമിച്ചു  പ്രവർത്തിക്കാം എന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തു. തുടർന്ന് വനിതകളുടെ നേതൃത്വത്തിൽ ഡാൻസും ടീനേജ് കുട്ടികളുടെ നേതൃത്വത്തിൽ ഫ്യൂഷനും അവതരിപ്പിച്ച് കാണികളുടെ കൈയ്യടി നേടി. 

തുടർന്ന് ക്ലബ്ബിന്റെ ഭാവഗായകരായ മോൻസി പൂത്തുറ, കൊച്ചുമോൻ തച്ചേട്, രേണു തച്ചേട് എന്നിവർ ഗതകാല സ്‌മരണകൾ അയവിറക്കുന്ന പാടിപതിഞ്ഞ ഗാനങ്ങൾ ആലപിച്ചു. അവതാരകരായ സഖറിയാ -നിമ്മി നിരവധി ഗെയിമുകൾ അംഗങ്ങൾക്ക് വേണ്ടി ഒരുക്കി പരിപാടികൾക്ക് നിറപ്പകിട്ട് നൽകി. അംഗങ്ങളെ ഗ്രൂപ്പുകൾ ആയി തിരിച്ച് നടത്തിയ ക്വിസ് വിജ്ഞാനപ്രദവും സന്തോഷവും പകരുന്നതായിരുന്നു.  

ADVERTISEMENT

വിഭവസമൃദ്ധമായ ഈസ്റ്റർ ഡിന്നർ ഏവർക്കും ഒരു അനുഭൂതിയായി മാറി. മെൽബൺ സോഷ്യൽ ക്ലബ്ബിന്റെ ഈസ്റ്റർ വിഷു ആഘോഷങ്ങൾക്ക് പി.ആർ. ഒ. ഫിലിപ്പിസ് കരിക്കാടിൽ നന്ദി പ്രകാശിപ്പിച്ചു. സൈമൺ ചാമക്കാല, ഫിലിപ്പ് കമ്പക്കാലുങ്കൽ, രേണു തച്ചേടൻ, ജയ്മോൻ, റെജി പാറയ്ക്കൻ, നിമ്മി സഖറിയ ഫിലിപ്‌സ് കുരിക്കാടിൽ എന്നീ എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.